image

29 July 2022 8:06 AM GMT

Banking

അറ്റാദായത്തില്‍ വന്‍ വളര്‍ച്ച നേടി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 

MyFin Desk

അറ്റാദായത്തില്‍ വന്‍ വളര്‍ച്ച നേടി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 
X

Summary

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ എസ്ബിഐ ലൈഫിന്റെ അറ്റാദായം 17.78 ശതമാനം ഉയര്‍ന്ന് 262.85 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 223.16 കോടി രൂപയായിരുന്നു. ആദ്യ വര്‍ഷ പ്രീമിയത്തില്‍ 83 ശതമാനം വളര്‍ച്ചയും പുതുക്കിയ പ്രീമിയത്തിലെ 14 ശതമാനം വളര്‍ച്ചയും മൂലം ഈ പാദത്തിലെ ഗ്രോസ് റൈറ്റ് പ്രീമിയം ജൂണ്‍ പാദത്തില്‍ 35 ശതമാനം ഉയര്‍ന്ന് ഏകദേശം 11,350 കോടി രൂപയായി. പുതിയ ബിസിനസ് പ്രീമിയം ജൂണ്‍ പാദത്തില്‍ 67 ശതമാനം വര്‍ധിച്ച് ഏകദേശം […]


ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ എസ്ബിഐ ലൈഫിന്റെ അറ്റാദായം 17.78 ശതമാനം ഉയര്‍ന്ന് 262.85 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 223.16 കോടി രൂപയായിരുന്നു. ആദ്യ വര്‍ഷ പ്രീമിയത്തില്‍ 83 ശതമാനം വളര്‍ച്ചയും പുതുക്കിയ പ്രീമിയത്തിലെ 14 ശതമാനം വളര്‍ച്ചയും മൂലം ഈ പാദത്തിലെ ഗ്രോസ് റൈറ്റ് പ്രീമിയം ജൂണ്‍ പാദത്തില്‍ 35 ശതമാനം ഉയര്‍ന്ന് ഏകദേശം 11,350 കോടി രൂപയായി.

പുതിയ ബിസിനസ് പ്രീമിയം ജൂണ്‍ പാദത്തില്‍ 67 ശതമാനം വര്‍ധിച്ച് ഏകദേശം 5,590 കോടി രൂപയായി. വ്യക്തിഗത സംരക്ഷണ ബിസിനസിസ് 55 ശതമാനം വളര്‍ച്ചയോടെ 200 കോടി രൂപയിലെത്തിയതും ഗ്രൂപ്പ് പ്രൊട്ടക്ഷന്‍ ബിസിനസിസ് 66 ശതമാനം വളര്‍ച്ചയോടെ 500 കോടി രൂപയിലെത്തിയതും മൂലം പ്രൊട്ടക്ഷന്‍ എന്‍ബിപിയില്‍ 63 ശതമാനം വര്‍ധവേടെ 430 കോടി രൂപയില്‍ നിന്ന് 700 കോടി രൂപയായി. ആന്വല്‍ പ്രീമിയം ഇക്വിലന്റ് (എപിഇ) 80 ശതമാനം വര്‍ധിച്ച് 2,900 കോടി രൂപയായി.

പുതിയ ബിസിനസിന്റെ മൂല്യം 130 ശതമാനം വര്‍ധിച്ച് 8,800 കോടി രൂപയായി. ഇതിന്റെ മാര്‍ജിന്‍ 665 ബേസിസ് പോയിന്റ് ഉയര്‍ന്ന് 30.4 ശതമാനമായി. ഈ പാദത്തിലെ മൊത്തം ചെലവ് അനുപാതം മുന്‍വര്‍ഷത്തെ 10.5 ശതമാനത്തില്‍ നിന്ന് 11.2 ശതമാനമായി ഉയര്‍ന്നു. കമ്മീഷന്‍ അനുപാതം 3.2 ശതമാനത്തില്‍ നിന്ന് 4.6 ശതമാനമായി ഉയര്‍ന്നു, അതേസമയം പ്രവര്‍ത്തനച്ചെലവ് 7.2 ശതമാനത്തില്‍ നിന്ന് കുറഞ്ഞ് 6.6 ശതമാനമാണ്.

എസ്ബിഐ ലൈഫിന്റെ കൈകാര്യ ആസ്തികള്‍ മുന്‍വര്‍ഷം ഇതേ പാദത്തിലെ 2,31,560 കോടി രൂപയില്‍ നിന്ന് 13 ശതമാനം ഉയര്‍ന്ന് 2,62,350 കോടി രൂപയായി. 2,22,957 വൈദഗ്ധ്യമുള്ള ഇന്‍ഷുറന്‍സ് പ്രൊഫഷണലുകള്‍ ഉള്‍പ്പെട്ട ശക്തമായ വിതരണ ശൃംഖല തങ്ങള്‍ക്കുണ്ടന്ന് കമ്പനി അവകാശപ്പെട്ടു.