image

5 Aug 2022 2:58 AM GMT

Banking

അക്കൗണ്ടിംഗിലെ നയം മാറ്റം : ഐസിആര്‍എ അറ്റാദായം ഇടിഞ്ഞു

MyFin Desk

അക്കൗണ്ടിംഗിലെ നയം മാറ്റം : ഐസിആര്‍എ അറ്റാദായം ഇടിഞ്ഞു
X

Summary

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ (ഇന്‍വെസ്റ്റ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഓഫ് ഇന്ത്യ ലിമിറ്റഡ്) യുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 11 ശതമാനം നഷ്ടത്തോടെ 21.6 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 24.3 കോടി രൂപയും തൊട്ട് മുന്‍പുള്ള മാര്‍ച്ച് പാദത്തില്‍ 33.7 കോടി രൂപയും നികുതിക്ക് ശേഷമുള്ള വരുമാനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഗ്രൂപ്പിന്റെ  ഉടമസ്ഥതയിലുള്ളതാണ് ഐസിആര്‍എ. ലാഭത്തിലെ […]


മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ (ഇന്‍വെസ്റ്റ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഓഫ് ഇന്ത്യ ലിമിറ്റഡ്) യുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 11 ശതമാനം നഷ്ടത്തോടെ 21.6 കോടി രൂപയായി കുറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 24.3 കോടി രൂപയും തൊട്ട് മുന്‍പുള്ള മാര്‍ച്ച് പാദത്തില്‍ 33.7 കോടി രൂപയും നികുതിക്ക് ശേഷമുള്ള വരുമാനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഐസിആര്‍എ.
ലാഭത്തിലെ ഇടിവിന് കാരണം അക്കൗണ്ടിംഗ് പോളിസികളിലെ മാറ്റമാണെന്നും ഇത് നികുതികള്‍ക്കുള്ള വ്യവസ്ഥയില്‍ ഏകദേശം അഞ്ച് കോടി രൂപ വര്‍ധിക്കുകയും ഭാരമുണ്ടാക്കുകയും ചെയ്തതായി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ രാംനാഥ് കൃഷ്ണന്‍ പറയുന്നു.
സ്റ്റാന്‍ഡെലോണ്‍ ഉള്‍പ്പെടെയുള്ള മറ്റ് നിരവധി നിരക്കുകളില്‍ തൃപ്തികരമായ പ്രകടനം കാഴ്ച്ചവച്ചതായി കമ്പനി അറിയിച്ചു. ആദ്യപാദത്തില്‍ സ്റ്റാന്‍ഡെലോണ്‍ അറ്റാദായം 21.9 ശതമാനം ഉയര്‍ന്ന് 31.9 കോടി രൂപയിലെത്തി.
പ്രവര്‍ത്തന വരുമാനം ഏഴ് ശതമാനം ഉയര്‍ന്ന് 49.3 കോടി രൂപയായി. ബോണ്ട് വിതരണത്തിലെ മാന്ദ്യത്തിന്റെ ഫലമായി ഉണ്ടാകുന്ന വരുമാന നഷ്ടം ബാങ്ക് വായ്പകളിലെയും സെക്യൂരിറ്റൈസേഷനിലെയും വര്‍ധനവ് നികത്തിയെന്ന് കൃഷ്ണന്‍ പറഞ്ഞു.