image

9 Aug 2022 3:26 AM GMT

Banking

കോവിഡ് നിയന്ത്രണങ്ങൾ മാറി,ഐഎച്ച്‌സിഎലിന് 170 കോടി ലാഭം

MyFin Desk

കോവിഡ് നിയന്ത്രണങ്ങൾ മാറി,ഐഎച്ച്‌സിഎലിന് 170 കോടി ലാഭം
X

Summary

മുബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ (ഐഎച്ച്‌സിഎല്‍) നികുതി കിഴിച്ചുള്ള കണ്‍സോളിഡേറ്റഡ് ലാഭം 170 കോടി രൂപ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകള്‍ വന്നതിനാല്‍ യാത്രകളും മറ്റും വര്‍ധിച്ചതാണ് കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍  277 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഐഎച്ച്‌സിഎല്‍ അറിയിച്ചു. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 249.45 ശതമാനം ഉയര്‍ന്ന് 1,293 കോടി രൂപയായി. എബിറ്റ്ഡ മാര്‍ജിന്‍ 31.3 ശതമാനം നേടാനായി. ഇത് 2020 […]


മുബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ (ഐഎച്ച്‌സിഎല്‍) നികുതി കിഴിച്ചുള്ള കണ്‍സോളിഡേറ്റഡ് ലാഭം 170 കോടി രൂപ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകള്‍ വന്നതിനാല്‍ യാത്രകളും മറ്റും വര്‍ധിച്ചതാണ് കാരണം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 277 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഐഎച്ച്‌സിഎല്‍ അറിയിച്ചു. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 249.45 ശതമാനം ഉയര്‍ന്ന് 1,293 കോടി രൂപയായി.
എബിറ്റ്ഡ മാര്‍ജിന്‍ 31.3 ശതമാനം നേടാനായി. ഇത് 2020 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തേക്കാള്‍ 1,140 ബിപിഎസ് പുരോഗതി നേടിയതായി
ഐഎച്ച്സിഎല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനീത് ഛത്വാല്‍ പറഞ്ഞു. ഇരട്ട അക്ക വരുമാനവളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.
ബിസിനസ് ഇതുവരെ കോവിഡിന് മുമ്പുള്ള തലത്തിലെത്തിയിട്ടില്ലെന്നും എന്നാല്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുകയാണെന്നും ഛത്വാള്‍ പറഞ്ഞു. യുഎസ് വിപണി പോസിറ്റീവാണ്. ബ്രിട്ടണില്‍ ജൂലൈ മികച്ച മാസമായിരുന്നു. പെരുനാള്‍ സീസണ്‍ ഒഴികെ ദുബായ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കയില്‍ വേനല്‍ക്കാലം ഒക്ടോബറില്‍ ആരംഭിക്കും. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കാരണം ശ്രീലങ്കന്‍ വിപണി ബുദ്ധിമുട്ടിലാണ്. എന്നിരുന്നാലും, ബിസിനസ്സ് പതുക്കെ തിരിച്ചുവരാന്‍ തുടങ്ങിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.