image

12 Aug 2022 6:50 AM GMT

Banking

ബാറ്റയുട അറ്റാദായത്തില്‍ 72 % വര്‍ധന

MyFin Desk

ബാറ്റയുട അറ്റാദായത്തില്‍ 72 % വര്‍ധന
X

Summary

ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ബാറ്റ ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 71.82 ശതമാനം വര്‍ധിച്ച് 119.37 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ കമ്പനി 69.47 കോടി രൂപ അറ്റാദായം നേടിയിരുന്നു. കമ്പനിയുടെ അറ്റ വില്‍പ്പന 943 കോടി രൂപയായും ഉയര്‍ന്നു. അവലോകനം നടത്തിയ കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 943.01 കോടി രൂപയാണ്. മഹാമാരി വ്യാപിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ 267.04 കോടി രൂപയില്‍ നിന്ന് ഇത് മൂന്നിരട്ടിയായി […]


ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ബാറ്റ ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 71.82 ശതമാനം വര്‍ധിച്ച് 119.37 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ കമ്പനി 69.47 കോടി രൂപ അറ്റാദായം നേടിയിരുന്നു. കമ്പനിയുടെ അറ്റ വില്‍പ്പന 943 കോടി രൂപയായും ഉയര്‍ന്നു.
അവലോകനം നടത്തിയ കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 943.01 കോടി രൂപയാണ്. മഹാമാരി വ്യാപിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ 267.04 കോടി രൂപയില്‍ നിന്ന് ഇത് മൂന്നിരട്ടിയായി ഉയര്‍ന്നു.
ബാറ്റ ഇന്ത്യയുടെ ആകെ ചെലവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 371.61 കോടി രൂപയില്‍ നിന്ന് 792.58 കോടി രൂപയായി ഉയര്‍ന്നു.
ബാറ്റ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാഴാഴ്ച ബിഎസ്ഇയില്‍ 1.69 ശതമാനം ഉയര്‍ന്ന് 1,915.35 രൂപയില്‍ എത്തി.