image

15 Aug 2022 8:04 AM GMT

Banking

ആഭ്യന്തര റീഇന്‍ഷുറര്‍ ജിഐസി റീയ്ക്ക് മികച്ച ജൂണ്‍ പാദം

MyFin Bureau

GIC Housing Finance
X

Summary

മുംബൈ: ആഭ്യന്തര റീഇന്‍ഷുറര്‍ ജിഐസി റീ (GICRe) നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ 689.72 കോടി രൂപയുടെ മൊത്ത ലാഭം റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിൽ കമ്പനി 771.73 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു. അണ്ടർറൈറ്റിംഗ് നഷ്ടം കഴിഞ്ഞ വർഷത്തിലെ 2,811.17 കോടി രൂപയില്‍ നിന്ന് മൂന്നാം പാദത്തില്‍ 776.29 കോടി രൂപയായി കുറഞ്ഞതാണ് ലാഭത്തിലേക്കുള്ള തിരിച്ചുവരവിന് കാരണം. എങ്കിലും, മൊത്ത പ്രീമിയം വരുമാനം കഴിഞ്ഞ വര്‍ഷം 14,289.92 കോടി രൂപയില്‍ […]


മുംബൈ: ആഭ്യന്തര റീഇന്‍ഷുറര്‍ ജിഐസി റീ (GICRe) നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ 689.72 കോടി രൂപയുടെ മൊത്ത ലാഭം റിപ്പോര്‍ട്ട് ചെയ്തു.

ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിൽ കമ്പനി 771.73 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

അണ്ടർറൈറ്റിംഗ് നഷ്ടം കഴിഞ്ഞ വർഷത്തിലെ 2,811.17 കോടി രൂപയില്‍ നിന്ന് മൂന്നാം പാദത്തില്‍ 776.29 കോടി രൂപയായി കുറഞ്ഞതാണ് ലാഭത്തിലേക്കുള്ള തിരിച്ചുവരവിന് കാരണം.

എങ്കിലും, മൊത്ത പ്രീമിയം വരുമാനം കഴിഞ്ഞ വര്‍ഷം 14,289.92 കോടി രൂപയില്‍ നിന്ന് 11,021.83 കോടി രൂപയായി കുറഞ്ഞു. അതേസമയം നിക്ഷേപ വരുമാനം 1,794.60 കോടിയില്‍ നിന്ന് 1,890.43 കോടി രൂപയായി വർധിച്ചു.

കമ്പനിയുടെ മൊത്തം ആസ്തി 1,42,454.14 കോടിയില്‍ നിന്ന് 1,46,178.09 കോടി രൂപയായും അറ്റ മൂല്യം 21,285.37 കോടി രൂപയില്‍ നിന്ന് 24,744.87 കോടി രൂപയായും ഉയര്‍ന്നു.

വാല്യു ചെയ്ഞ്ച് അക്കൗണ്ട് ഉള്‍പ്പെടെയുള്ള ആസ്തി 50,673.76 കോടി രൂപയില്‍ നിന്ന് 53,741.39 കോടി രൂപയായി ഉയര്‍ന്നു. അറ്റ പ്രീമിയം വരുമാനം 12,935.22 കോടി രൂപയില്‍ നിന്ന് 10,493.68 കോടി രൂപയായി കുറഞ്ഞു. ഏണ്‍ഡ് പ്രീമിയം വരുമാനം 11,354.41 കോടി രൂപയില്‍ നിന്ന് 10,736.16 കോടി രൂപയായി കുറഞ്ഞു.

ക്ലെയിമുകളുടെ കാര്യത്തില്‍, ജൂണ്‍ പാദത്തില്‍ ക്ലെയിമുകള്‍ ഒരു വര്‍ഷം മുമ്പ് 11,837.40 കോടി രൂപയില്‍ നിന്ന് 10,168.91 കോടി രൂപയായി കുറഞ്ഞു..

കമ്പനിയുടെ നെറ്റ് കമ്മീഷന്‍ 2,409.29 കോടി രൂപയില്‍ നിന്ന് 1,655.56 കോടി രൂപയായി കുറഞ്ഞു. അതേസമയം മറ്റ് ചെലവുകള്‍ 62.40 കോടിയില്‍ നിന്ന് 49.80 കോടിയായി കുറഞ്ഞു.

ആഭ്യന്തര മൊത്ത പ്രീമിയം വരുമാനത്തിന്റെ 75 ശതമാനമായി 8,247.77 കോടി രൂപയായി. എന്നാല്‍ ഒരു വര്‍ഷം മുമ്പ് 10,435.60 കോടി രൂപയില്‍ നിന്ന് 21 ശതമാനം ഇടിഞ്ഞു.

ആഗോളതലത്തിൽ മൊത്ത പ്രീമിയം 28 ശതമാനം ഇടിഞ്ഞ് 3,854.33 കോടി രൂപയില്‍ നിന്ന് 2,774.06 കോടി രൂപയായി.

Tags: