image

22 Aug 2022 6:20 AM GMT

Banking

ജില്ലറ്റ് ഇന്ത്യയുടെ വില്‍പ്പന 27 % ഉയര്‍ന്ന് 553 കോടിയായി

MyFin Desk

ജില്ലറ്റ് ഇന്ത്യയുടെ  വില്‍പ്പന 27 % ഉയര്‍ന്ന് 553 കോടിയായി
X

Summary

 ഷേവിംഗ് ഉത്പന്ന നിര്‍മ്മാതാക്കളായ ജില്ലറ്റ് ഇന്ത്യയുടെ 2022 ജൂണ്‍ പാദത്തിലെ അറ്റാദായം ഇരട്ടിയായി വര്‍ധിച്ച് 67.59 കോടി രൂപയായി. ജൂലൈ-ജൂണ്‍ സാമ്പത്തിക വര്‍ഷം പിന്‍തുടരുന്ന കമ്പനി മുന്‍ സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ 27.53 കോടി രൂപ ലാഭം നേടിയിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 435.98 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 26.81 ശതമാനം വര്‍ധിച്ച് 552.89 കോടി രൂപയായി. ജില്ലറ്റ് ഇന്ത്യയുടെ മൊത്തം ചെലവ് മുന്‍ വര്‍ഷം ജൂണ്‍ […]


ഷേവിംഗ് ഉത്പന്ന നിര്‍മ്മാതാക്കളായ ജില്ലറ്റ് ഇന്ത്യയുടെ 2022 ജൂണ്‍ പാദത്തിലെ അറ്റാദായം ഇരട്ടിയായി വര്‍ധിച്ച് 67.59 കോടി രൂപയായി. ജൂലൈ-ജൂണ്‍ സാമ്പത്തിക വര്‍ഷം പിന്‍തുടരുന്ന കമ്പനി മുന്‍ സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ 27.53 കോടി രൂപ ലാഭം നേടിയിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 435.98 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 26.81 ശതമാനം വര്‍ധിച്ച് 552.89 കോടി രൂപയായി.
ജില്ലറ്റ് ഇന്ത്യയുടെ മൊത്തം ചെലവ് മുന്‍ വര്‍ഷം ജൂണ്‍ പാദത്തിലെ 401.66 കോടി രൂപയില്‍ നിന്നും 15.06 ശതമാനം ഉയര്‍ന്ന് 462.19 കോടി രൂപയായി. ഗ്രൂമിംഗ് സെഗ്മെന്റില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 27.93 ശതമാനം വര്‍ധിച്ച് 426.27 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 333.18 കോടി രൂപയായിരുന്നു. ഓറല്‍ കെയറില്‍ നിന്നുള്ള ജില്ലറ്റ് ഇന്ത്യയുടെ വരുമാനം 23.17 ശതമാനം വര്‍ധിച്ച് 126.62 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തില്‍ ഇത് 102.80 രൂപയായിരുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ജില്ലറ്റ് ഇന്ത്യയുടെ വരുമാനം 12.27 ശതമാനം ഉയര്‍ന്ന് 2,256.16 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 2,009.42 കോടി രൂപയായിരുന്നു. മാക്രോ ഇക്കണോമിക്, ബിസിനസ് മേഖലകളില്‍ വലിയ വെല്ലുവിളികളും തടസ്സങ്ങളും ഉണ്ടായിട്ടും ഈ സാമ്പത്തിക വര്‍ഷം സ്ഥിരതയാര്‍ന്ന നേട്ടമാണ് കമ്പനി കൈവരിച്ചതെന്ന് ജില്ലറ്റ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ എല്‍ വി വൈദ്യനാഥന്‍ പറഞ്ഞു. അതേസമയം കമ്പനിയുടെ യോഗത്തില്‍, 10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 36 രൂപ ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി ജില്ലറ്റ് ഇന്ത്യ അറിയിച്ചു.