image

20 Oct 2022 3:39 AM GMT

Banking

ചരക്ക് വിലയിലെ വ്യതിയാനം; ഹാവെല്‍സ് അറ്റാദായം 38% ഇടിഞ്ഞു

MyFin Desk

ചരക്ക് വിലയിലെ വ്യതിയാനം; ഹാവെല്‍സ് അറ്റാദായം 38% ഇടിഞ്ഞു
X

Summary

ഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഹാവെല്‍സ് ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 38.15 ശതമാനം ഇടിഞ്ഞ് 87.01 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 302.39 കോടി രൂപയായിരുന്നു. ഹാവെല്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 13.63 ശതമാനം വര്‍ധിച്ച് 3,679.49 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,238.04 കോടി രൂപയായിരുന്നു. രണ്ടാം പാദത്തില്‍ മൊത്തം ചെലവ് 2866.54 കോടി രൂപയില്‍ നിന്ന് 21.10 ശതമാനം ഉയര്‍ന്ന് 3,471.57 കോടി രൂപയായി. […]


ഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഹാവെല്‍സ് ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 38.15 ശതമാനം ഇടിഞ്ഞ് 87.01 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 302.39 കോടി രൂപയായിരുന്നു. ഹാവെല്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 13.63 ശതമാനം വര്‍ധിച്ച് 3,679.49 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,238.04 കോടി രൂപയായിരുന്നു. രണ്ടാം പാദത്തില്‍ മൊത്തം ചെലവ് 2866.54 കോടി രൂപയില്‍ നിന്ന് 21.10 ശതമാനം ഉയര്‍ന്ന് 3,471.57 കോടി രൂപയായി.

പണപ്പെരുപ്പ അന്തരീക്ഷത്തിലും മാന്യമായ വരുമാന വളര്‍ച്ച രേഖപ്പെടുത്തിയെന്നും ചരക്ക് വിലയിലെ ഏറ്റക്കുറച്ചിലുകള്‍ പ്രതികൂലമായി ബാധിച്ചെന്നും ഹാവെല്‍സ് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ റായ് ഗുപ്ത പറഞ്ഞു. സ്വിച്ച് ഗിയേഴ്സ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം 487.90 കോടി രൂപയും, കേബിള്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 1,359.39 കോടി രൂപയുമാണ്. 2023 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ലൈറ്റിംഗ്, ഫിക്‌സ്ച്ചര്‍ എന്നിവയില്‍ നിന്നുള്ള ഹാവെല്‍സിന്റെ വരുമാനം 401.75 കോടി രൂപയാണ്. ഇലക്ട്രിക്കല്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സില്‍ നിന്നുള്ള വരുമാനം 773.47 കോടി രൂപയും. 2017ല്‍ ഹാവെല്‍സ് ഏറ്റെടുത്ത ലോയ്ഡ് കണ്‍സ്യൂമര്‍ എന്ന കമ്പനിയില്‍ നിന്നുള്ള വരുമാനം 419.79 കോടി രൂപയാണ്. ഇന്നലെ ഹാവെല്‍സ് ഓഹരികള്‍ 0.69 ശതമാനം ഇടിഞ്ഞ് 1,248.35 രൂപയ്ക്കാണ് ക്ലോസ് ചെയ്തത്.