image

18 Aug 2022 5:23 AM GMT

Banking

തായ്‌വാനുമായി വ്യാപാര ചര്‍ച്ചകള്‍ക്കൊരുങ്ങി യുഎസ്

Agencies

തായ്‌വാനുമായി വ്യാപാര ചര്‍ച്ചകള്‍ക്കൊരുങ്ങി യുഎസ്
X

Summary

തായ്‌വാന്‍: സ്വയംഭരണം നടത്തുന്ന ദ്വീപായ തായ്‌വാന് പിന്തുണയുമായി യുഎസ്. അമേരിക്കന്‍ സര്‍ക്കാര്‍ തായ്‌വാനുമായി വ്യാപാര ഉടമ്പടി ചര്‍ച്ച നടത്തും. തായ്‌വാന്‍ തങ്ങളുടെ സ്വന്തം പ്രദേശമാണെന്ന് ചൈന അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. യുഎസ് ഗവണ്‍മെന്റിലെ ഉയര്‍ന്ന അംഗമായ സ്പീക്കര്‍ നാന്‍സി പെലോസി ഈയടുത്ത് തായ്‌വാന്‍ സന്ദര്‍ശനം നടത്തിയിരുന്നു. 25 വര്‍ഷത്തിനിടെ ദ്വീപ് സന്ദര്‍ശിക്കുന്ന യുഎസ് ഗവണ്‍മെന്റിലെ ഏറ്റവും ഉയര്‍ന്ന അംഗമായിരുന്നു അവര്‍. ഇതേത്തുടര്‍ന്ന് ചൈന കടലിലേക്ക് മിസൈലുകള്‍ തൊടുത്തുവിടുന്നത് ഉള്‍പ്പെടെയുള്ള സൈനികാഭ്യാസങ്ങള്‍ നടത്തിയിരുന്നു. ഇതിനു മറുപടിയായി തായ്‌വാന്‍ […]


തായ്‌വാന്‍: സ്വയംഭരണം നടത്തുന്ന ദ്വീപായ തായ്‌വാന് പിന്തുണയുമായി യുഎസ്. അമേരിക്കന്‍ സര്‍ക്കാര്‍ തായ്‌വാനുമായി വ്യാപാര ഉടമ്പടി ചര്‍ച്ച നടത്തും.

തായ്‌വാന്‍ തങ്ങളുടെ സ്വന്തം പ്രദേശമാണെന്ന് ചൈന അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.

യുഎസ് ഗവണ്‍മെന്റിലെ ഉയര്‍ന്ന അംഗമായ സ്പീക്കര്‍ നാന്‍സി പെലോസി ഈയടുത്ത് തായ്‌വാന്‍ സന്ദര്‍ശനം നടത്തിയിരുന്നു. 25 വര്‍ഷത്തിനിടെ ദ്വീപ് സന്ദര്‍ശിക്കുന്ന യുഎസ് ഗവണ്‍മെന്റിലെ ഏറ്റവും ഉയര്‍ന്ന അംഗമായിരുന്നു അവര്‍. ഇതേത്തുടര്‍ന്ന് ചൈന കടലിലേക്ക് മിസൈലുകള്‍ തൊടുത്തുവിടുന്നത് ഉള്‍പ്പെടെയുള്ള സൈനികാഭ്യാസങ്ങള്‍ നടത്തിയിരുന്നു. ഇതിനു മറുപടിയായി തായ്‌വാന്‍ സൈന്യം മിസൈലുകളും പീരങ്കികളും ഉപയോഗിച്ച് അഭ്യാസം നടത്തി.

തായ്‌വാനും ചൈനയും 1949 ലെ ആഭ്യന്തര യുദ്ധത്തിനു ശേഷമാണ് പിരിഞ്ഞത്. ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഔദ്യോഗിക ബന്ധമില്ലെങ്കിലും കോടിക്കണക്കിന് ഡോളറിന്റെ വ്യാപാര-നിക്ഷേപങ്ങള്‍ ഉണ്ട്.

തായ്‌വാനുമായുള്ള വ്യാപാര ചർച്ചകൾ തങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കുമെന്നു ബൈഡന്റെ പ്രത്യേക ഉപദേഷ്ടവായ
കുർട് ക്യാമ്പ്ബെൽ പറഞ്ഞു.

തായ്‌വാൻ അമേരിക്കയുടെ ഒൻപതാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളി ആണ്.

US to hold trade talks with Taiwan, island drills military