image

23 Feb 2022 12:05 AM GMT

Premium

വീട്ടുപടിക്കലും വിള ഇന്‍ഷുര്‍ ചെയ്യാം, ഫസല്‍ ഭീമ പദ്ധതി ഇനി ഉമ്മറത്തേയ്ക്ക്

MyFin Desk

വീട്ടുപടിക്കലും വിള ഇന്‍ഷുര്‍ ചെയ്യാം, ഫസല്‍ ഭീമ പദ്ധതി ഇനി ഉമ്മറത്തേയ്ക്ക്
X

Summary

ഏഴാം വര്‍ഷത്തിലേക്ക് കടന്ന വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാന്‍ മന്ത്രി ഫസല്‍ ബീമ യോജന (പിഎംഎഫ്ബിവൈ) ഇനി വീട്ടുപടിക്കലേക്ക്. ഇതിനുള്ള പ്രചാരണം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 'മേരി പോളിസി മേരേ ഹാത്ത്' എന്ന പേരില്‍ കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പോളിസികള്‍ എത്തിക്കുന്നതിനായി പിഎംഎഫ്ബിവൈ എല്ലാ സംസ്ഥാനങ്ങളിലും വിതരണ കാമ്പയിന്‍ ആരംഭിക്കുെമന്ന് കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ വിള ഇന്‍ഷുര്‍ ചെയ്യാനുള്ള സൗകര്യം വിട്ടു പടിക്കല്‍ ലഭിക്കും. പോളിസികള്‍ അവരുടെ […]


ഏഴാം വര്‍ഷത്തിലേക്ക് കടന്ന വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാന്‍ മന്ത്രി ഫസല്‍ ബീമ യോജന (പിഎംഎഫ്ബിവൈ) ഇനി വീട്ടുപടിക്കലേക്ക്. ഇതിനുള്ള പ്രചാരണം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 'മേരി പോളിസി മേരേ ഹാത്ത്' എന്ന പേരില്‍ കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പോളിസികള്‍ എത്തിക്കുന്നതിനായി പിഎംഎഫ്ബിവൈ എല്ലാ സംസ്ഥാനങ്ങളിലും വിതരണ കാമ്പയിന്‍ ആരംഭിക്കുെമന്ന് കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ വിള ഇന്‍ഷുര്‍ ചെയ്യാനുള്ള സൗകര്യം വിട്ടു പടിക്കല്‍ ലഭിക്കും. പോളിസികള്‍ അവരുടെ വീട്ടുപടിക്കല്‍ എത്തിച്ചുകൊടുക്കും.

ആവശ്യമായ രേഖകൾ, ക്ലെയിം പ്രക്രിയകള്‍, പിഎംഎഫ്ബിവൈക്ക് കീഴിലുള്ള പരാതി പരിഹാരം എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നന്നായി അറിയുക എന്നത് ഉറപ്പാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.2016 ഫെബ്രുവരി 18ന് മധ്യപ്രദേശിലെ സെഹോറില്‍ പ്രധാനമന്ത്രിയാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. 2022 ഖാരിഫ് സീസണോടെ അതിന്റെ ഏഴാം വര്‍ഷത്തിലേക്ക് കടന്നു.

പ്രകൃതിക്ഷോഭങ്ങളില്‍ വിളനാശം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് പിഎംഎഫ്ബിവൈ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ കീഴില്‍ 36 കോടിയിലധികം കര്‍ഷക അപേക്ഷകള്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്, ഇതിനകം 1,07,059 കോടി രൂപയുടെ ക്ലെയിമുകള്‍ നല്‍കിയിട്ടുണ്ട്. 2022 ഫെബ്രുവരി 4 മുതലാണ് പണം നല്‍കിയതെന്നും പ്രസ്താവനയില്‍ പറയുന്നു.

കര്‍ഷകരുടെ സ്വമേധയാ ഉള്ള പങ്കാളിത്തം സാധ്യമാക്കിക്കൊണ്ട് പദ്ധതി 2020-ല്‍ നവീകരിച്ചു. ഏതെങ്കിലും സംഭവം നടന്ന് 72 മണിക്കൂറിനുള്ളില്‍ ക്രോപ്പ് ഇന്‍ഷുറന്‍സ് ആപ്പ്, സിഎസ്സി സെന്റര്‍ അല്ലെങ്കില്‍ അടുത്തുള്ള കൃഷി ഓഫീസര്‍ മുഖേന വിളനഷ്ടം റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ഷകന് സൗകര്യമൊരുക്കി. ക്ലെയിം ആനുകൂല്യങ്ങള്‍ യോഗ്യരായ കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇലക്ട്രോണിക് ആയി ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നു.

കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ സംസ്ഥാന/ജില്ലാ തലത്തിലുള്ള പരാതി സമിതികള്‍ മുഖേന താഴെത്തട്ടില്‍ സമര്‍പ്പിക്കാനും പദ്ധതി സഹായിക്കുന്നു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന വിള ഇന്‍ഷുറന്‍സ് വാരം, പിഎംഎഫ്ബിവൈ പാഠശാല, സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍, ടോള്‍ ഫ്രീ ഹെല്‍പ്പ്‌ലൈന്‍, ഇമെയില്‍ ആശയവിനിമയം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കര്‍ഷകരുടെ പരാതികള്‍ അംഗീകരിക്കുന്നതും പരിഹരിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടേയുള്ള പ്രതിസന്ധിയല്‍ വ്യാപകമായ തോതില്‍ വിളനഷ്ടം കര്‍ഷകര്‍ക്ക് തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ട്. ഇതിന് നേരിയതെങ്കിലും ഒരു പരിഹാരം എന്ന നിലയിലാണ് വിള ഇന്‍ഷുറന്‍സ് ശ്രദ്ധിക്കപ്പെടുന്നത്.