image

9 Jun 2026 7:16 PM IST

NRI

യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്ത്യന്‍ കയറ്റുമതി;സെപ്റ്റംബറിന് ശേഷവും മത്സ്യവും മുട്ടയും ഇറച്ചിയും കയറ്റുമതി തുടരാം

MyFin Desk

european union exports to india to double
X

Summary

ആന്റിബയോട്ടിക്കുകള്‍ക്കെതിരെയുള്ള പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതിലെ ആശങ്കകള്‍ കണക്കിലെടുത്താണ് യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നത്


2026 സെപ്റ്റംബറിന് ശേഷവും ഇന്ത്യയില്‍ നിന്നുള്ള മാംസ, മത്സ്യബന്ധന ഉല്‍പ്പന്നങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് തുടരാനുള്ള അനുമതി ഇന്ത്യക്ക് ലഭിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മത്സ്യബന്ധന ഉല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, മൃഗങ്ങളുടെ ഇറച്ചി എന്നിവ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് തുടരാം. ആന്റിബയോട്ടിക്കുകള്‍ക്കെതിരെയുള്ള പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതിലെ ആശങ്കകള്‍ കണക്കിലെടുത്താണ് യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നത്.

സെപ്റ്റംബര്‍ മുതല്‍ പുതിയ നിയമം

2026 സെപ്റ്റംബര്‍ മുതല്‍ പരിഷ്‌കരിച്ച നിയമ പ്രാബല്യത്തില്‍ വരും. യൂറോപ്പിലേക്ക് നിര്‍ദ്ദിഷ്ട മൃഗജന്യ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ യോഗ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മത്സ്യമേഖലയ്ക്ക് നേട്ടം

ഇന്ത്യയുടെ മത്സ്യബന്ധന മേഖലയ്ക്കാണ് വലിയ നിയമ പരിഷ്‌കരണം വഴി വലിയ ഗുണം ചെയ്യുക. നിലവില്‍ ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റി അയക്കുന്ന മത്സ്യങ്ങളുടെയും മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും മൂല്യം ഏകദേശം 1.59 ബില്യണ്‍ യു.എസ് ഡോളറാണ്.

കര്‍ശന പരിശോധനകള്‍

യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച സ്ഥാപനങ്ങളുമായി ചേര്‍ന്ന് കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സില്‍, സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി എന്നിവ സംയുക്തമായി പ്രവര്‍ത്തിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.