image

6 Jun 2026 7:26 PM IST

NRI

യുഎഇയില്‍ ഉച്ചവിശ്രമ നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും

MyFin Desk

യുഎഇയില്‍ ഉച്ചവിശ്രമ നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും
X

Summary

നിയമലംഘനങ്ങള്‍ക്ക് അന്‍പതിനായിരം ദിര്‍ഹം വരെ പിഴ ചുമത്തും


രാജ്യത്ത് വേനല്‍ച്ചൂട് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പുറംജോലിക്കാര്‍ക്ക് ഉച്ചവിശ്രമം ജൂണ്‍ 15ന് മുതല്‍ ആരംഭിക്കുമെന്ന് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബര്‍ 15 വരെ ഇത് നീണ്ടുനില്‍ക്കും. നിയമപ്രകാരം, ഉച്ച 12.30 മുതല്‍ വൈകുന്നേരം 3.00 മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ പുറംജോലി ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. തുടര്‍ച്ചയായ 22-ാം വര്‍ഷമാണ് യു.എ.ഇ ഈ നിയമം നടപ്പാക്കുന്നത്. വേനല്‍ക്കാലത്ത് തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനും കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും പരിക്കുകളില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിനുമാണിത്.

നിയമപ്രകാരം, ഉച്ചവിശ്രമ വേളയില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ തണലുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണ്. ഫാനുകള്‍ പോലുള്ള കൂളിങ് സംവിധാനങ്ങള്‍, ആവശ്യത്തിന് കുടിവെള്ളം, ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനുള്ള മറ്റ് സാധനങ്ങള്‍ എന്നിവയും കമ്പനികള്‍ നല്‍കണം. സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തിവെക്കാന്‍ സാധിക്കാത്ത ചില ജോലികളെ ഈ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കുടിവെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അത്യാവശ്യ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ജോലികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്തും.