image

16 Jan 2022 5:34 AM GMT

Banking

പ്രവാസിയാണോ? മൂന്ന് ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കും

MyFin Desk

പ്രവാസിയാണോ? മൂന്ന് ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കും
X

Summary

  കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നും അല്ലാതെയും നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി കേരളാ സര്‍ക്കാര്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതില്‍ പ്രധാനമാണ് പ്രവാസി ഭദ്രതാ മൈക്രോ സ്‌കീം. നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനായി നോര്‍ക്ക റൂട്ട്‌സും കെഎസ്എഫ്ഇയും ചേര്‍ന്ന് ആവിഷ്‌കരിച്ച വായ്പാ പദ്ധതിയാണിത്. പ്രവാസി മലയാളികളുടെ വിഭവശേഷി കേരളത്തിലെ തൊഴില്‍ മേഖലകളില്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. വിവിധ സംരംഭങ്ങള്‍ തുടങ്ങാനാണ് ഇവിടെ വായ്പകള്‍ അനുവദിക്കുക. വായ്പാതുക പ്രവാസി ഭദ്രതാ സ്‌കീമില്‍ […]


കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നും അല്ലാതെയും നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി കേരളാ സര്‍ക്കാര്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതില്‍ പ്രധാനമാണ് പ്രവാസി ഭദ്രതാ മൈക്രോ സ്‌കീം. നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനായി നോര്‍ക്ക റൂട്ട്‌സും കെഎസ്എഫ്ഇയും ചേര്‍ന്ന് ആവിഷ്‌കരിച്ച വായ്പാ പദ്ധതിയാണിത്. പ്രവാസി മലയാളികളുടെ വിഭവശേഷി കേരളത്തിലെ തൊഴില്‍ മേഖലകളില്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. വിവിധ സംരംഭങ്ങള്‍ തുടങ്ങാനാണ് ഇവിടെ വായ്പകള്‍ അനുവദിക്കുക.

വായ്പാതുക


പ്രവാസി ഭദ്രതാ സ്‌കീമില്‍ അപേക്ഷിക്കുന്നവര്‍ക്ക് സംരഭങ്ങള്‍ക്കും മറ്റുമായി പരമാവധി 5 ലക്ഷം രൂപ വായ്പ ലഭിക്കും. ഇത് ഒരു സ്വയം തൊഴില്‍ പദ്ധതിയാണ്. 5 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പയായി കെഎസ്എഫ്ഇയില്‍ നിന്നും പ്രവാസി ഭദ്രത മൈക്രോ സ്‌കീമിലൂടെ ലഭിക്കുന്നു. പലിശ നിരക്ക് ഇവിടെ സാധാരണ ബാങ്ക് നിരക്കിനേക്കാളും അല്പം കൂടുതലാണ്. അതായിത് 9 ശതമാനം. പക്ഷെ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്ന് ശതമാനം ഇളവുണ്ട്.

സബ്‌സിഡി


സാധാരണ ഇത്തരം സ്വയം തൊഴില്‍ വായ്പള്‍ക്കെല്ലാം സബ്‌സിഡി സര്‍ക്കാരുകള്‍ അനുവദിക്കാറുണ്ട്. ഇവിടെയും അപേക്ഷകന് സബ്‌സിഡിക്ക് അര്‍ഹതയുണ്ടായിരിക്കും. പക്ഷെ ഒരു നിബന്ധനയുണ്ട്. തിരിച്ചടവ് കൃത്യമായിരിക്കണം. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് വായ്പാ തുകയുടെ 25% വരെ (ഏകദേശം 1 ലക്ഷം രൂപ) സബ്‌സിഡിയായി ലഭിക്കും. കൂടാതെ 3% പലിശസബ്‌സിഡിയും ലഭിക്കും. അതിനാല്‍ 6% പലിശ അടച്ചാല്‍ മതിയാകും.