image

26 Jan 2022 4:37 AM GMT

Banking

കോടികളുടെ നിക്ഷേപമൊഴുകുന്ന ഹംറിയ ഫ്രീ സോണില്‍ മലയാളികള്‍ക്കുള്‍പ്പടെ വന്‍ അവസരങ്ങള്‍

MyFin Desk

കോടികളുടെ നിക്ഷേപമൊഴുകുന്ന ഹംറിയ ഫ്രീ സോണില്‍ മലയാളികള്‍ക്കുള്‍പ്പടെ വന്‍ അവസരങ്ങള്‍
X

Summary

ഷാര്‍ജ: ബിസിനസ് രംഗത്ത് മലയാളികള്‍ ഏറെയുള്ള ഷാര്‍ജയില്‍ വന്‍ അവസരങ്ങളൊരുക്കുകയാണ് ഹംറിയ ഫ്രീ സോണ്‍. ഇതോടെ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെയുള്ള ആഗോള കമ്പനികള്‍ക്ക് പ്രവര്‍ത്തനം എളുപ്പമാകും. ബിസിനസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവുമാക്കിയതിന് പിന്നാലെ 2021ല്‍ മാത്രം ഇന്ത്യ, യുഎസ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് 9 മുന്‍നിര കമ്പനികളാണ് ഹംറിയയിലേക്ക് എത്തിയത്. 27.1 കോടി ദിര്‍ഹം (550 കോടി രൂപ) നിക്ഷേപമാണ് നടത്തിയത്. 8.5 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് വെയര്‍ ഹൗസുകളും ഈ […]


ഷാര്‍ജ: ബിസിനസ് രംഗത്ത് മലയാളികള്‍ ഏറെയുള്ള ഷാര്‍ജയില്‍ വന്‍ അവസരങ്ങളൊരുക്കുകയാണ് ഹംറിയ ഫ്രീ സോണ്‍. ഇതോടെ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെയുള്ള ആഗോള കമ്പനികള്‍ക്ക് പ്രവര്‍ത്തനം എളുപ്പമാകും. ബിസിനസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവുമാക്കിയതിന് പിന്നാലെ 2021ല്‍ മാത്രം ഇന്ത്യ, യുഎസ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് 9 മുന്‍നിര കമ്പനികളാണ് ഹംറിയയിലേക്ക് എത്തിയത്. 27.1 കോടി ദിര്‍ഹം (550 കോടി രൂപ) നിക്ഷേപമാണ് നടത്തിയത്. 8.5 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് വെയര്‍ ഹൗസുകളും ഈ കമ്പനികള്‍ ഒരുക്കിയിട്ടുണ്ട്. 6500 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 30 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവയാണ്. ഐടി, ബിസിനസ്, ഭക്ഷ്യ സംസ്‌കരണം, മാര്‍ക്കറ്റിംഗ്, ഇ- കൊമേഴ്സ് കണ്‍സള്‍ട്ടന്‍സികള്‍, സ്മാര്‍ട്ട് കെട്ടിട നിര്‍മ്മാണ കമ്പനികള്‍ എന്നിവും ഇക്കൂട്ടത്തിലുണ്ട്. എണ്ണ ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ടും ഇന്ത്യയില്‍ നിന്നും ഒട്ടേറെ കമ്പനികളുണ്ട്.

കരുത്താര്‍ജ്ജിച്ച് പെട്രോളിയം കമ്പനികള്‍

2021 മാര്‍ച്ചില്‍ പെട്രോളിയം ഉത്പന്നങ്ങളും രാസവസ്തുക്കളും ഉള്‍പ്പടെയുള്ളവയുടെ സംഭരണി ശേഷി ഇരട്ടിയാക്കിക്കൊണ്ട് ഇന്ത്യന്‍ കമ്പനിയായ എ ടി എസ് ടെര്‍മിനല്‍സ് മൂന്നാം ഘട്ട വികസന പദ്ധതി പൂര്‍ത്തിയാക്കിയിരുന്നു. ഇവയ്ക്കൊപ്പം തന്നെ വിതരണ സംവിധാനങ്ങളും വിപുലീകരിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ ലൂബ്രിക്കന്റ് നിര്‍മ്മാതാക്കളായ സിദ്ധാര്‍ത്ഥ് ഗ്രീസ് ആന്‍ഡ് ലൂബ്സിന്റെ ആദ്യത്തെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. 5 കോടി ദിര്‍ഹം (101 കോടി രൂപ) നിക്ഷേപം നടത്തിയതിന് പിന്നാലെ 1.35 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് വെയര്‍ഹൗസുകളം മറ്റും നിര്‍മ്മിക്കാനും കമ്പനി പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമേ ലൂബ്രിക്കന്റ്, എണ്ണ, രാസ വസ്തുക്കള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനികളും ഫ്രീസോണ്‍ മേഖലയില്‍ നിലവിലുണ്ട്. 2021ല്‍ 6 കോടി ദിര്‍ഹത്തിന്റെ നിക്ഷേപം നടത്തിയതിന് പിന്നാലെ 3 കോടി ദിര്‍ഹത്തിന്റെ പദ്ധതികള്‍ കൂടി നടപ്പാക്കുകയാണ് ആഗോള സ്റ്റീല്‍ കമ്പനിയായ ആര്‍സല്‍മിത്തല്‍ ഗ്രൂപ്പ്.

മലയാളി സംരംഭകര്‍ക്കും അവസരങ്ങളേറെ

ഹംറിയ ഫ്രീ സോണ്‍ അധികൃതരുമായി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (രേരശ) ഭാരവാഹികള്‍ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ കേരളത്തിനും പ്രതീക്ഷ ഏറുകയാണ്. രാജ്യാന്തര വിപണിയില്‍ അവസരം ലഭിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുപക്കുമെന്ന് ഹംറിയ ഫ്രീസോണ്‍ ഡപ്യുട്ടി കൊമേഴ്സ്യല്‍ ഡയറക്ടര്‍ അലി സഈദ് അല്‍ ജര്‍വാന്‍ ഉറപ്പു നല്‍കിയിരുന്നു.

ലളിതം, സുതാര്യം

1995 നവംബറിലാണ് ഷാര്‍ജയിലെ ഹംറിയയില്‍ ഫ്രീ സോണ്‍ ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 24 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായിട്ടാണ് ഹംറിയ ഫ്രീ സോണ്‍ ആരംഭിച്ചത്. യുഎഇയിലെ സാമ്പത്തിക വികസന പദ്ധതികളുടെ ഭാഗമായിട്ടാണ് ഫ്രീ സോണുകള്‍ ആരംഭിച്ചത്. വിദേശ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നത് വഴി രാജ്യത്ത് പുതിയ സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കാന്‍ ഫ്രീ സോണുകള്‍ക്ക് സാധിച്ചു. നിലവില്‍ 45 ഫ്രീ സോണുകളാണ് യുഎഇയില്‍ പ്രവര്‍ത്തിക്കുന്നത്.

ഹംറിയ ഫ്രീസോണില്‍ നടപടിക്രമങ്ങള്‍ക്ക് ഏകജാലക സംവിധാനമാണ്. കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് നേടുന്നതിനുള്ള നടപടികള്‍ ഒരു മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാക്കാം. ജീവനക്കാരുടെ വിസ സ്റ്റാംപിങ് അടക്കമുള്ള നടപടികള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാം.

ഇറക്കുമതി, കയറ്റുമതി, പുനര്‍കയറ്റുമതി എന്നിവയ്ക്ക് കസ്റ്റംസ് തീരുവയില്ല. മാത്രമല്ല സംരംഭകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശവും ലഭിക്കും.

വീസ പുതുക്കുന്നതുള്‍പ്പടെ മുന്നൂറിലധികം സേവനങ്ങള്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാം.

വെയര്‍ഹൗസുകള്‍ക്കും വ്യാവസായിക യുണിറ്റ് എന്നിവയ്ക്ക് കുറഞ്ഞ നിരക്കാണെന്നതും ശ്രദ്ധേയം

ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍, തൊഴിലാളി ക്യാപുകള്‍, ഉല്ലാസത്തിനും മറ്റുമായി പ്രത്യേക ഇടം എന്നിവയം ഫ്രീസോണിനുള്ളിലുണ്ടാകും

സിസിടിവി ഉള്‍പ്പടെ 24 മണിക്കൂര്‍ നിരീക്ഷണ സംവിധാനം

മൂല്യ വര്‍ധിത നികുതി (വാറ്റ്) ബാധകമല്ല.