image

5 Feb 2022 4:28 AM GMT

Europe and US

എന്‍ആര്‍ഐ കള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങളും നികുതി സാധ്യതകളും അറിയാം

MyFin Desk

എന്‍ആര്‍ഐ കള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങളും നികുതി സാധ്യതകളും അറിയാം
X

Summary

  എന്‍ആര്‍ഐകള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് മേല്‍ വരുന്ന നികുതി സാധ്യതകളെ കുറിച്ചുള്ള വിശദാംശങ്ങളെ പറ്റി പലര്‍ക്കും അറിവില്ല. ഏത് തരം സമ്മാനങ്ങള്‍ക്കാണ് ഇത്തരം നികുതികള്‍ വരിക, ഏതൊക്കെ ആളുകളില്‍ നിന്നും സമ്മാനം വാങ്ങുന്നതിനാണ് നികുതി ഈടാക്കുക എന്ന് തുടങ്ങി പല വിദേശ രാജ്യങ്ങളും ഇന്ത്യയുമായി ഒപ്പിട്ടിരിക്കുന്ന നികുതി ഉടമ്പടി തങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വരെ ഒരോ എന്‍ആര്‍ഐയും അറിഞ്ഞിരിക്കണം. വിദേശത്ത് നിന്നോ സ്വദേശത്ത് നിന്നോ ലഭിക്കുന്ന സമ്മാനങ്ങള്‍ക്കുള്ള നികുതി സാധ്യത എങ്ങനെയെന്ന് ഇന്ത്യന്‍ ആദായ നികുതി നിയമത്തില്‍ […]


എന്‍ആര്‍ഐകള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് മേല്‍ വരുന്ന നികുതി സാധ്യതകളെ കുറിച്ചുള്ള വിശദാംശങ്ങളെ പറ്റി പലര്‍ക്കും അറിവില്ല. ഏത് തരം...

 

എന്‍ആര്‍ഐകള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് മേല്‍ വരുന്ന നികുതി സാധ്യതകളെ കുറിച്ചുള്ള വിശദാംശങ്ങളെ പറ്റി പലര്‍ക്കും അറിവില്ല. ഏത് തരം സമ്മാനങ്ങള്‍ക്കാണ് ഇത്തരം നികുതികള്‍ വരിക, ഏതൊക്കെ ആളുകളില്‍ നിന്നും സമ്മാനം വാങ്ങുന്നതിനാണ് നികുതി ഈടാക്കുക എന്ന് തുടങ്ങി പല വിദേശ രാജ്യങ്ങളും ഇന്ത്യയുമായി ഒപ്പിട്ടിരിക്കുന്ന നികുതി ഉടമ്പടി തങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വരെ ഒരോ എന്‍ആര്‍ഐയും അറിഞ്ഞിരിക്കണം. വിദേശത്ത് നിന്നോ സ്വദേശത്ത് നിന്നോ ലഭിക്കുന്ന സമ്മാനങ്ങള്‍ക്കുള്ള നികുതി സാധ്യത എങ്ങനെയെന്ന് ഇന്ത്യന്‍ ആദായ നികുതി നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. സമ്മാനങ്ങള്‍ക്ക് മേല്‍ വരുന്ന നികുതി സാധ്യത ഇന്ത്യയില്‍ സ്ഥിരനിവാസിയായിട്ടുള്ളവര്‍ക്കും എന്‍ആര്‍ഐകള്‍ക്കും ഏകദേശം സമാനമാണ്.

ഇത്തരത്തില്‍ സമ്മാനവുമായി ബന്ധപ്പെട്ട ഇടപാടില്‍ ഒരു എന്‍ആര്‍ഐയ്ക്ക് പങ്കാളിത്തമുണ്ടെങ്കില്‍ അധിക നികുതി നിയമങ്ങള്‍ ബാധകമായേക്കാം. നിയമങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ പരിഗണിക്കാതെ സമ്മാനങ്ങള്‍ നല്‍കുന്ന വേളയില്‍ സ്വീകര്‍ത്താവിനാണ് നികുതി ബാധ്യത വരിക (നിലവില്‍ 50,000 രൂപ എന്ന നിശ്ചിത പരിധിയ്ക്ക് മുകളിലുള്ള സമ്മാനങ്ങള്‍ക്കാണ് ഇത് ബാധകമാവുക). ഇത്തരത്തില്‍ ലഭിക്കുന്ന സമ്മാനങ്ങളെ 'മറ്റ് ശ്രോതസ്സില്‍ നിന്നുള്ള വരുമാനം' എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക.

സമ്മാനം ലഭിച്ച വര്‍ഷം തന്നെ ഇത്തരം വരുമാനങ്ങള്‍ക്ക് മേല്‍ നികുതി സാധ്യത ബാധകമാണ്. സ്ഥാവര സ്വത്തുക്കള്‍, ഷെയറുകളും സെക്യൂരിറ്റികളും, ആഭരണങ്ങള്‍, മൂല്യമേറിയ പുരാവസ്തു ശേഖരങ്ങള്‍, പെയിന്റിങ്ങുകള്‍, ശില്‍പങ്ങള്‍, ബുള്ള്യനുകള്‍ എന്നിവയെയാണ് ഇത്തരം സമ്മാനങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. കാറുകള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ എന്നിവയെ ഇത്തരത്തില്‍ 'ആസ്തി' ആയി പരിഗണിച്ചിട്ടില്ല. എന്നാല്‍ വിലയേറിയ വാച്ചുകള്‍, ഡയമണ്ടുകള്‍ എന്നിവയെ ആസ്തിയായി പരിഗണിക്കും.

സമ്മാനങ്ങളും നികുതി സാധ്യതയും

50,000 രൂപയോ അതിന് മുകളിലോ പണമായി സമ്മാനിച്ചാല്‍ ആകെ തുക കണക്കാക്കിയാണ് നികുതി നിശ്ചയിക്കുക. നിയമത്തെ കുറിച്ചുള്ള അജ്ഞത മൂലം നല്‍കുന്ന സ്വത്തുക്കളായ സമ്മാനങ്ങള്‍ക്ക് നിലവിലെ മാര്‍ക്കറ്റ് മൂല്യം കണക്കാക്കി നികുതി ഈടാക്കും. എന്നാല്‍ ഭാഗികമായിട്ടെങ്കില്‍ പോലും നിയമങ്ങള്‍ മനസിലാക്കിയാണ് കൈമാറ്റമെങ്കില്‍ ആകെ മൂല്യവും ഏതൊക്കെ ചട്ടങ്ങള്‍ ആണോ അവഗണിക്കപ്പെട്ടത് അതും കണക്കാക്കിയാണ് നികുതി ഈടാക്കുക. ജംഗമ വസ്തുക്കള്‍ സമ്മാനമായി നല്‍കുമ്പോള്‍ ചട്ടങ്ങള്‍ പരിഗണിച്ചല്ല എങ്കില്‍ വസ്തുവിന്റെ സ്റ്റാംപ് ഡ്യൂട്ടി മൂല്യം കണക്കാക്കിയാണ് നികുതി നല്‍കേണ്ടി വരുക. എന്നാല്‍ ഭാഗികമായി ചട്ടങ്ങള്‍ പരിഗണിച്ചിട്ടുണ്ടെങ്കില്‍ സ്റ്റാംപ് ഡ്യൂട്ടി തുകയും, ചട്ടങ്ങള്‍ പ്രകാരം നല്‍കേണ്ടി വരുന്ന നികുതി തുകയുടെ 10 ശതമാനവും അധികമായി അടയ്ക്കേണ്ടി വരും.

ആരാണ്‍ 'ബന്ധുക്കള്‍'

നിര്‍ദ്ദിഷ്ട വ്യക്തികള്‍ നല്‍കുന്ന സമ്മാനങ്ങള്‍ക്ക് നികുതി സാധ്യതയുണ്ടാകില്ല. വിവാഹ വേളയില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍, ഇഷ്ടദാനമായി ലഭിക്കുന്ന സമ്മാനങ്ങള്‍, ബന്ധുവില്‍ നിന്നോ പാരമ്പര്യമായോ ലഭിക്കുന്ന സമ്മാനങ്ങള്‍ എന്നിവയ്ക്ക് നികുതി സാധ്യത വരില്ല. ജീവിതപങ്കാളി കഴിഞ്ഞാല്‍ സഹോദരന്‍, സഹോദരി, പങ്കാളിയുടെ സഹോദരന്‍, മാതാപിതാക്കളില്‍ ആരുടെയെങ്കിലും സഹോദരന്‍ അല്ലെങ്കില്‍ സഹോദരി, തൊട്ടടുത്ത ബന്ധമുള്ള മുന്‍ഗാമി അല്ലെങ്കില്‍ പിന്‍ഗാമി, പങ്കാളിയുടെ അടുത്ത മുന്‍ഗാമി അല്ലെങ്കില്‍ പിന്‍ഗാമി, അല്ലെങ്കില്‍ മേല്‍ പറഞ്ഞ ആരുടെയെങ്കിലും പങ്കാളി എന്നിവരെയാണ് 'ബന്ധുക്കള്‍ 'എന്ന പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. അടുത്ത ബന്ധുക്കളില്‍ നിന്നല്ലാതെ പിറന്നാള്‍, വിവാഹവാര്‍ഷികം എന്നിവയ്ക്ക് സമ്മാനം ലഭിച്ചാല്‍ നികുതി സാധ്യതയുണ്ട്.

സമ്മാനങ്ങള്‍

ഇന്ത്യയില്‍ വെച്ച് സ്വീകരിക്കപ്പെടുന്ന സമ്മാനങ്ങള്‍, ഇന്ത്യയില്‍ നിന്നോ ഇന്ത്യയ്ക്കുള്ളില്‍ തന്നെയോ, സംഭരിക്കുകയോ ഉത്ഭവിക്കുകയോ ചെയ്യപ്പെടുന്ന സമ്മാനങ്ങള്‍ എന്നിവയ്ക്ക് നികുതി സാധ്യതയുണ്ട്. 2019ലെ ഫിനാന്‍സ് ആക്ട് പ്രകാരമുള്ള വ്യവസ്ഥകളില്‍ ഇവ വിശദീകരിക്കുന്നുണ്ട്.

നികുതി ഉടമ്പടികളും എന്‍ആര്‍ഐകളും

ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള നികുതി ഉടമ്പടികള്‍ പ്രകാരം ' മറ്റ് വരുമാനം' എന്നാണ് ഇത്തരം ശ്രോതസ്സുകളെ (സമ്മാനങ്ങള്‍)
കണക്കാക്കുക. യുഎഇ, സ്വീഡന്‍, ജര്‍മ്മനി, ഹംഗറി, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ ഒപ്പിട്ടിരിക്കുന്ന നികുതി ഉടമ്പടികളില്‍ ഇത്തരം വരുമാനങ്ങള്‍ക്ക് നികുതി സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. ലോട്ടറി, കുതിരപ്പന്തയം, ചൂതാട്ടം തുടങ്ങിയവയെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നികുതി ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ വ്യക്തി അതാത് രാജ്യത്തെ സ്ഥിരനിവാസിയാണെന്ന് തെളിയിക്കണം. വിദേശത്തും ഇന്ത്യയിലും ഒരേപോലെ സ്ഥിരനിവാസിയാമെന്ന് തെളിയിക്കാന്‍ സാധിച്ചാല്‍ 'ടൈ ബ്രേക്കര്‍ ചട്ട'ങ്ങളുടെ പ്രയോജനം നേടാം.

ദാദാവിന് നികുതി

ഇന്ത്യയില്‍ സ്ഥിര നിവാസിയായ ഒരാള്‍ മറ്റൊരു സ്ഥിര നിവാസിയ്ക്ക് മേല്‍ പറഞ്ഞ പട്ടിക പ്രകാരമുള്ള സമ്മാനങ്ങള്‍ നല്‍കിയാല്‍ ദാതാവിന് മേല്‍ നികുതി ബാധ്യതകള്‍ വരില്ല. എന്നാല്‍ സ്ഥിര നിവാസിയായ ആള്‍ വിദേശത്തുള്ള ആള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ നികുതി ബാധ്യതയുണ്ട്. രണ്ട് വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ തമ്മില്‍ സമ്മാനങ്ങള്‍ നല്‍കിയാലും നികുതി ബാധകമാണ്. ഇന്ത്യയില്‍ നികുതി സാധ്യതയുള്ള സമ്മാനമാണെങ്കിലാണ് ഇവര്‍ക്ക് ഇത് ബാധകമാവുക. ഇക്കാര്യങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള നികുതി ഉടമ്പടികളില്‍ വിശദീകരിച്ചിരിക്കും.