image

16 May 2022 12:38 AM GMT

Banking

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബൂസ്റ്റര്‍ ഡോസിന് വിദേശ രാജ്യങ്ങളുടെ ചട്ടങ്ങള്‍ പരിഗണിക്കുc

MyFin Desk

covidshield
X

Summary

വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് പൗരന്മാര്‍ക്കും ആ രാജ്യത്തെ ചട്ടങ്ങള്‍ക്കനുസരിച്ച് കോവിഡ്-19 ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് ഇന്ത്യ. നിലവില്‍ രണ്ടാമത്തെ ഡോസ് എടുത്തതിന് ശേഷം ഒൻപത് മാസം കഴിഞ്ഞു മാത്രമേ മുന്‍കരുതല്‍ ഡോസുകള്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ.  പല രാജ്യങ്ങളും മുന്‍കരുതല്‍ വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടാന്‍ ആരംഭിച്ചതോടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അത് ബുദ്ധിമുട്ടായിരുന്നു. സഞ്ചാരികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉടൻ തന്നെ നൽകി തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ട്വിറ്ററിലൂടെ […]


വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് പൗരന്മാര്‍ക്കും ആ രാജ്യത്തെ ചട്ടങ്ങള്‍ക്കനുസരിച്ച് കോവിഡ്-19 ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് ഇന്ത്യ. നിലവില്‍ രണ്ടാമത്തെ ഡോസ് എടുത്തതിന് ശേഷം ഒൻപത് മാസം കഴിഞ്ഞു മാത്രമേ മുന്‍കരുതല്‍ ഡോസുകള്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. പല രാജ്യങ്ങളും മുന്‍കരുതല്‍ വാക്സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടാന്‍ ആരംഭിച്ചതോടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അത് ബുദ്ധിമുട്ടായിരുന്നു. സഞ്ചാരികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉടൻ തന്നെ നൽകി തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഇതിനായുള്ള സൗകര്യം കോവിന്‍ (CoWIN ) പോര്‍ട്ടലില്‍ ഉടന്‍ ലഭ്യമാകും.
വിദേശത്തേക്ക് പോകേണ്ടി വരുന്നവരുടെ മുന്‍കരുതല്‍ ഡോസിനായുള്ള നിവേദനങ്ങള്‍ ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് ലഭിച്ചിരുന്നു. ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള ഇടവേള ഒന്‍പതില്‍ നിന്നും ആറ്മാസമായി ചുരുക്കുന്നത് നല്ലതായിരിക്കുമെന്ന് കോവിഷീല്‍ഡ് നിര്‍മ്മിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് അഡാര്‍ പൂനവല്ലയും കോവാക്‌സിന്‍ നിര്‍മ്മിക്കുന്ന ഭാരത് ബയോടെക്കിന്റെ മാനേജിംഗ് ഡയറക്ടര്‍ കൃഷ്ണ എല്ലയും വാദിച്ചിരുന്നു.