image

27 May 2022 11:28 PM GMT

Banking

കോവാക്‌സിൻ എടുത്തവര്‍ക്കും ഇനി ജര്‍മനിയിലേക്ക് പോകാം, അനുമതി ജൂണ്‍ 1 മുതല്‍

MyFin Desk

കോവാക്‌സിൻ എടുത്തവര്‍ക്കും ഇനി ജര്‍മനിയിലേക്ക് പോകാം, അനുമതി ജൂണ്‍ 1 മുതല്‍
X

Summary

ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവിഡ് -19 വാക്‌സിനായ 'കോവാക്‌സിന്‍' ജൂണ്‍ 1 മുതല്‍ ജര്‍മ്മനി അംഗീകരിക്കുമെന്ന് ഇന്ത്യയിലെയും ഭൂട്ടാനിലെയും ജര്‍മ്മന്‍ അംബാസഡര്‍ വാള്‍ട്ടര്‍ ജെ ലിന്‍ഡ്‌നര്‍ വ്യാഴാഴ്ച വെളിപ്പെടുത്തി. കോവിഡ് കാരണമുണ്ടായ വിസ ബാക്ക്‌ലോഗുകള്‍ ( പൂര്‍ത്തിയാകാത്ത വിസ നടപടിക്രമങ്ങള്‍ ) കാരണം യാത്രികര്‍ക്ക് നീണ്ട കാത്തിരിപ്പ് വേണ്ടിവരുന്നതിനാലാണ് ഈ തീരുമാനം. കഴിഞ്ഞ നവംബറിലാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കൊവാക്‌സിനെ് അടിയന്തര ഉപയോഗത്തിനുള്ള പട്ടികയില്‍(ഇയുഎല്‍) ഉള്‍പ്പെടുത്തിയത്. 6-നും 12-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഉപയോഗിക്കുവാന്‍ കൊവാക്‌സിന് ഡ്രഗ്‌സ് കണ്ട്രോളര്‍ […]


ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവിഡ് -19 വാക്‌സിനായ 'കോവാക്‌സിന്‍' ജൂണ്‍ 1 മുതല്‍ ജര്‍മ്മനി അംഗീകരിക്കുമെന്ന് ഇന്ത്യയിലെയും ഭൂട്ടാനിലെയും ജര്‍മ്മന്‍ അംബാസഡര്‍ വാള്‍ട്ടര്‍ ജെ ലിന്‍ഡ്‌നര്‍ വ്യാഴാഴ്ച വെളിപ്പെടുത്തി.
കോവിഡ് കാരണമുണ്ടായ വിസ ബാക്ക്‌ലോഗുകള്‍ ( പൂര്‍ത്തിയാകാത്ത വിസ നടപടിക്രമങ്ങള്‍ ) കാരണം യാത്രികര്‍ക്ക് നീണ്ട കാത്തിരിപ്പ് വേണ്ടിവരുന്നതിനാലാണ് ഈ തീരുമാനം. കഴിഞ്ഞ നവംബറിലാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കൊവാക്‌സിനെ് അടിയന്തര ഉപയോഗത്തിനുള്ള പട്ടികയില്‍(ഇയുഎല്‍) ഉള്‍പ്പെടുത്തിയത്.

6-നും 12-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഉപയോഗിക്കുവാന്‍ കൊവാക്‌സിന് ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഏപ്രിലില്‍ അനുമതി നല്കിയിരുന്നു.
റെഡി-ടു-യൂസ് ലിക്വിഡ് വാക്‌സിനായ കോവാക്‌സിന്‍ 2-8 ഡിഗ്രി സെല്‍ഷ്യസിലാണ് സൂക്ഷിക്കേണ്ടത്. 12 മാസത്തെ ഷെല്‍ഫ് ലൈഫ് ഉണ്ട് ഇതിന്.

ഓസ്‌ട്രേലിയ, ജപ്പാന്‍, കാനഡ തുടങ്ങിയവയും കോവാക്‌സിന്‍ പ്രതിരോധ കുത്തി വയ്്പ് എടുത്ത യാത്രക്കാരെ അനുവദിക്കുന്നുണ്ട്.