image

30 May 2022 3:38 AM GMT

Banking

'വിസ ഓൺ അറൈവൽ' ഇന്ത്യക്കാർക്ക് പുതിയ ചട്ടങ്ങളുമായി ഖത്തർ

MyFin Desk

Qatar VOA
X

Summary

ഖത്തറിലേക്ക് യാത്ര ചെയ്യുകയും വിസ ഓൺ അറൈവൽ (VoA) ആവശ്യപ്പെടുകയും ചെയ്യുന്ന ഇന്ത്യക്കാർക്കായി പുതിയ നിയമം. യാത്രികർ  ഇപ്പോൾ  ഹോട്ടൽ താമസം മുൻകൂട്ടി ബുക്ക് ചെയ്യണം. ഖത്തറിൽ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ കൂടെ  താമസിക്കാൻ ആഗ്രഹിക്കുന്ന വിസ ഓൺ  അറൈവൽ  ആഗ്രഹിക്കുന്നവർക്കും ഇത് ബാധകമാണ്. ഖത്തറിൽ താമസിക്കുന്ന മുഴുവൻ കാലയളവിലും മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടലിലെ താമസിക്കാവൂ. പുതിയ നിയമം പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങൾക്കും ബാധകമാണ്. 'ഡിസ്‌കവർ ഖത്തർ' വഴി നടത്തിയാൽ മാത്രമേ ബുക്കിംഗ് സാധുവാകൂ […]


ഖത്തറിലേക്ക് യാത്ര ചെയ്യുകയും വിസ ഓൺ അറൈവൽ (VoA) ആവശ്യപ്പെടുകയും ചെയ്യുന്ന ഇന്ത്യക്കാർക്കായി പുതിയ നിയമം. യാത്രികർ ഇപ്പോൾ ഹോട്ടൽ താമസം മുൻകൂട്ടി ബുക്ക് ചെയ്യണം. ഖത്തറിൽ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ കൂടെ താമസിക്കാൻ ആഗ്രഹിക്കുന്ന വിസ ഓൺ അറൈവൽ ആഗ്രഹിക്കുന്നവർക്കും ഇത് ബാധകമാണ്. ഖത്തറിൽ താമസിക്കുന്ന മുഴുവൻ കാലയളവിലും മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടലിലെ താമസിക്കാവൂ.
പുതിയ നിയമം പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങൾക്കും ബാധകമാണ്. 'ഡിസ്‌കവർ ഖത്തർ' വഴി നടത്തിയാൽ മാത്രമേ ബുക്കിംഗ് സാധുവാകൂ
2022ലെ കണക്കുകൾ പ്രകാരം ഖത്തറിലെ ജനസംഖ്യയുടെ 24% ഇന്ത്യക്കാരാണ്. സന്ദർശ്ശനത്തിനായി എത്തുന്ന മിക്ക യാത്രികരുടെ സുഹൃത്തുക്കളോ കുടുംബങ്ങളോ ഖത്തറിലെ സ്ഥിര താമസക്കാരായിരിക്കും. താമസത്തിന്റെ മുഴുവൻ സമയവും മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടലിൽ താമസിക്കേണ്ടി വരുന്നു എന്നുള്ള നിയമം സന്ദർശകരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വേദനിപ്പിക്കുന്നു.
റോഡ് ഷോകളും മറ്റും നടത്തി ഇന്ത്യയിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കാൻ ഖത്തർ അടുത്തിടെ വരെ ശ്രമിച്ചിരുന്ന സാഹചര്യത്തിൽ, പെട്ടെന്നുണ്ടായ ഈ നീക്കം ആശ്ചര്യകരമാണ്.
ഓൺ അറൈവൽ വിസകൾ ഇഷ്യു ചെയ്ത തീയതി മുതൽ 30 ദിവസത്തേക്ക് സാധുവാണ്. അത് ഒറ്റ യാത്രയിലോ ഒന്നിലധികം യാത്രകളിലോ ആയി ഉപയോഗപ്പെടുത്താം. കാലാവധി തീരുമ്പോൾ അത് 30 ദിവസത്തേക്ക് കൂടി നീട്ടാൻ സാധിക്കും.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
പാസ്‌പോർട്ടിന് കുറഞ്ഞത് 6 മാസത്തെ സാധുത ഉണ്ടായിരിക്കണം. റിട്ടേൺ ടിക്കറ്റ് മുൻകൂട്ടി എടുത്തിരിക്കണം. എത്തിച്ചേരുന്ന യാത്രക്കാരന് ഏറ്റവും കുറഞ്ഞ തുകയായ 1400 യുഎസ് ഡോളറോ അല്ലെങ്കിൽ മുഴുവൻ കുടുംബത്തിനും ബാധകമായ സാധുവായ ക്രെഡിറ്റ് കാർഡോ ഉണ്ടായിരിക്കണം. പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകൾ ഉപയോഗിച്ച് പൂർണ്ണമായി വാക്സിനേഷൻ എടുത്തിരിക്കണം. കൂടാതെ, അവസാന ഡോസ് കഴിഞ്ഞ് 14 ദിവസത്തെ കാലയളവ് പൂർത്തിയാക്കിയിരിക്കണം. 48 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയ പിസിആർ പരിശോധനയിൽ നെഗറ്റീവ് സ്ഥിരീകരിക്കുന്ന ഒരു സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. യാത്രയ്‌ക്ക് മുമ്പ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി നേടുന്നതിന് Ehteraz പ്ലാറ്റ്‌ഫോമിൽ (www.ehteraz.gov.qa) ഇലക്ട്രോണിക് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിരിക്കണം.