image

6 Jun 2022 3:15 AM GMT

Visa and Emigration

സ്പോൺസർഷിപ്പ് ആവശ്യമില്ലാത്ത യുകെ വിസ: പട്ടികയിൽ ഇന്ത്യ ഇല്ല

MyFin Desk

സ്പോൺസർഷിപ്പ് ആവശ്യമില്ലാത്ത യുകെ വിസ: പട്ടികയിൽ ഇന്ത്യ ഇല്ല
X

Summary

ലോകത്തെ ഉയർന്ന സർവകലാശാലകളിലെ പഠനമികവുള്ള ബിരുദധാരികൾക്ക് ഹൈ പൊട്ടൻഷ്യൽ ഇന്റിവിജ്വൽ വിസ നൽകി,  തൊഴിൽ ഓഫറോ, സ്പോൺസർഷിപ്പോ ഇല്ലാതെ തന്നെ യുകെയിലേക്ക് പോവാനും ജോലി ചെയ്യാനുമുള്ള സൗകര്യം ഒരുക്കുന്ന പുതിയ പദ്ധതിക്ക് യുകെ ആഹ്വാനം ചെയ്തിരുന്നു. ഹൈ പൊട്ടൻഷ്യൽ ഇന്റിവിജ്വൽ വിസക്ക് അർഹമായ മികച്ച 50 അന്താരാഷ്ട്ര സർവകലാശാലകളുടെ പട്ടികയിൽ ഇന്ത്യൻ സർവകലാശാലകൾക്ക് ഇടം നൽകിയിട്ടില്ല. പട്ടികയിൽ പേര് വരണമെങ്കിൽ, ക്യൂ എസ് , ടൈംസ് ഹയർ എജ്യുക്കേഷൻ, ലോക സർവകലാശാലകളുടെ അക്കാദമിക് റാങ്കിംഗ് തുടങ്ങിയവ  പ്രതിവർഷം […]


ലോകത്തെ ഉയർന്ന സർവകലാശാലകളിലെ പഠനമികവുള്ള ബിരുദധാരികൾക്ക് ഹൈ പൊട്ടൻഷ്യൽ ഇന്റിവിജ്വൽ വിസ നൽകി, തൊഴിൽ ഓഫറോ, സ്പോൺസർഷിപ്പോ ഇല്ലാതെ തന്നെ യുകെയിലേക്ക് പോവാനും ജോലി ചെയ്യാനുമുള്ള സൗകര്യം ഒരുക്കുന്ന പുതിയ പദ്ധതിക്ക് യുകെ ആഹ്വാനം ചെയ്തിരുന്നു.
ഹൈ പൊട്ടൻഷ്യൽ ഇന്റിവിജ്വൽ വിസക്ക് അർഹമായ മികച്ച 50 അന്താരാഷ്ട്ര സർവകലാശാലകളുടെ പട്ടികയിൽ ഇന്ത്യൻ സർവകലാശാലകൾക്ക് ഇടം നൽകിയിട്ടില്ല.
പട്ടികയിൽ പേര് വരണമെങ്കിൽ, ക്യൂ എസ് , ടൈംസ് ഹയർ എജ്യുക്കേഷൻ, ലോക സർവകലാശാലകളുടെ അക്കാദമിക് റാങ്കിംഗ് തുടങ്ങിയവ പ്രതിവർഷം നിർമ്മിക്കുന്ന 3 റാങ്കിംഗ് ലിസ്റ്റുകളിൽ രണ്ടെണ്ണത്തിലെങ്കിലും ഇടം നേടിയിരിക്കണം. ദേശീയത പരിഗണിക്കാതെ എല്ലാവർക്കും ഈ സ്കീം ബാധകമാണെങ്കിലും, യോഗ്യതയുള്ള സർവ്വകലാശാലകളുടെ പട്ടികയിൽ നിന്ന് ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ എല്ലാ സർവകലാശാലകളെയും ഒഴിവാക്കുന്നു.
പുതിയ പട്ടികയിൽ ഹാർവാർഡ്, യേൽ തുടങ്ങിയ അമേരിക്ക അധിഷ്ഠിതമായ സർവ്വകലാശാലകളാണ് കൂടുതലായും ഉൾപ്പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ളവ ചൈന, യൂറോപ്പ്, ഓസ്‌ട്രേലിയ, ഹോങ്കോംഗ്, ജപ്പാൻ, കാനഡ, സിംഗപ്പൂർ എന്നിവിടങ്ങളിലെതാണ്. ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് അപേക്ഷിക്കാൻ യോഗ്യത നേടുന്നതിന് ഈ സ്ഥാപനങ്ങളിലൊന്നിൽ നിന്ന് ഒരു യോഗ്യത ( ഒരു ബിരുദമോ, ബിരുദാനന്തര ബിരുദമോ, പിഎച്ച്ഡിയോ ) ലഭിച്ചിരിക്കണം.
മികച്ച 50 സർവകലാശാലകളുടെ പട്ടികയിൽ ഇന്ത്യൻ സർവകലാശാലകൾ ഇല്ലാത്തതിനാൽ, വിദേശ സർവകലാശാലകളിൽ നിന്നുള്ള ബിരുദധാരികൾക്ക് ബ്രിട്ടനിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന പുതിയ പോസ്റ്റ്-ബ്രെക്‌സിറ്റ് പദ്ധതിയിൽ ഇന്ത്യക്കാരെ ഉൾപ്പെടുത്തിയിട്ടില്ല.
“യുകെ സർവകലാശാലകളിലേക്ക് ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികളെ നൽകുന്നത് ഇന്ത്യയാണ്, അതിനാൽ അവർ ഈ പ്രോഗ്രാമിന്റെ ഭാഗമല്ലെന്നത് യുക്തിക്ക് വിരുദ്ധമാണ്. പ്രൊഫസർമാരും ആർ&ഡി യൂണിറ്റുകളും ഐഐടി അല്ലെങ്കിൽ ഐഐഎം-ൽ നിന്നുള്ള ബിരുദധാരികളെ അംഗീകരിക്കുന്നുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളോടുള്ള ഈ അവഗണന യുകെ അധികൃതർ അവസാനിപ്പിക്കണം," ഇന്ത്യൻ നാഷണൽ സ്റ്റുഡന്റ്‌സ് അസോസിയേഷൻ യുകെ പ്രസിഡന്റ് അമിത് തിവാരി പറഞ്ഞു.