image

7 Jun 2022 1:29 AM GMT

News

ഇന്ത്യന്‍ യാത്രികര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്ത് തുര്‍ക്കി

MyFin Desk

ഇന്ത്യന്‍ യാത്രികര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്ത് തുര്‍ക്കി
X

Summary

  കൂടുതല്‍ സഞ്ചാരികളെ ഇന്ത്യയില്‍ നിന്ന് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്കുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാന്‍ തുര്‍ക്കി. ഇനി മുതല്‍ തുര്‍ക്കിയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ യാത്രക്കാര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടോ സമര്‍പ്പിക്കേണ്ടതില്ല. ഇന്‍ഡിഗോ-യും, തുര്‍ക്കിഷ് എയര്‍ലൈന്‍സും നേരിട്ടുള്ള യാത്ര സൗകര്യം പുനരാരംഭിച്ചതോടെ യാത്രികരുടെ ഒഴുക്കില്‍ വര്‍ദ്ധനവ് ഉണ്ടാവുമെന്ന് തുര്‍ക്കി പ്രതീക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ മീറ്റിംഗ്, ഇന്‍സെന്റീവ് ട്രാവല്‍, കോണ്‍ഫറന്‍സ്, ഇവന്റ് (MICE) എന്നിവയ്ക്കുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായി കഴിഞ്ഞ വര്‍ഷം രാജ്യം ഉയര്‍ന്നിരുന്നു. 2021-ല്‍ […]


കൂടുതല്‍ സഞ്ചാരികളെ ഇന്ത്യയില്‍ നിന്ന് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്കുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാന്‍ തുര്‍ക്കി. ഇനി മുതല്‍
തുര്‍ക്കിയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ യാത്രക്കാര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടോ സമര്‍പ്പിക്കേണ്ടതില്ല. ഇന്‍ഡിഗോ-യും, തുര്‍ക്കിഷ് എയര്‍ലൈന്‍സും നേരിട്ടുള്ള യാത്ര സൗകര്യം പുനരാരംഭിച്ചതോടെ യാത്രികരുടെ ഒഴുക്കില്‍ വര്‍ദ്ധനവ് ഉണ്ടാവുമെന്ന് തുര്‍ക്കി പ്രതീക്ഷിക്കുന്നു.

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ മീറ്റിംഗ്, ഇന്‍സെന്റീവ് ട്രാവല്‍, കോണ്‍ഫറന്‍സ്, ഇവന്റ് (MICE) എന്നിവയ്ക്കുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായി കഴിഞ്ഞ വര്‍ഷം രാജ്യം ഉയര്‍ന്നിരുന്നു. 2021-ല്‍ 3 കോടി വിദേശകള്‍ രാജ്യത്തെത്തിയിരുന്നു. പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള കാലയളവില്‍ രാജ്യത്ത് 5 കോടിയായിരുന്നു. 34.5 ശതകോടി ഡോളര്‍ ഇതിലൂടെ നേടി.