image

3 July 2022 6:28 AM GMT

Banking

വിദേശ ബന്ധുക്കളില്‍ നിന്നും 10 ലക്ഷം വരെ 'നൂലാമാലകളില്ലാതെ' സ്വീകരിക്കാം

MyFin Bureau

വിദേശ ബന്ധുക്കളില്‍ നിന്നും 10 ലക്ഷം വരെ നൂലാമാലകളില്ലാതെ സ്വീകരിക്കാം
X

Summary

ഡെല്‍ഹി: വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും പ്രതിവർഷം 10 ലക്ഷം രൂപ വരെ നൂലാമാലകളില്ലാതെ സ്വീകരിക്കാം. വലിയ തുകയാണെങ്കിലും ഇത് സ്വീകരിക്കും മുന്‍പ് അധികൃതരെ കാര്യം ധരിപ്പിക്കേണ്ടതില്ല. പണം കൈപ്പറ്റിയ വിവരം 90 ദിവസത്തിനകം അറിയിച്ചാല്‍ മതി. മുന്‍പ് ഒരു ലക്ഷം രൂപയ്ക്ക് വരെയായിരുന്നു ഈ ഇളവ്. മാത്രമല്ല പണം കൈപ്പറ്റി 30 ദിവസത്തികം അധികൃതരെ വിവരം ധരിപ്പിക്കണമെന്നായിരുന്നു ചട്ടം. വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്.സി.ആര്‍.എ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാറ്റങ്ങള്‍ വരുത്തിയതിന് പിന്നാലെയാണ് നിര്‍ദ്ദേശം. നീക്കത്തിന്റെ […]


ഡെല്‍ഹി: വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും പ്രതിവർഷം 10 ലക്ഷം രൂപ വരെ നൂലാമാലകളില്ലാതെ സ്വീകരിക്കാം. വലിയ തുകയാണെങ്കിലും ഇത് സ്വീകരിക്കും മുന്‍പ് അധികൃതരെ കാര്യം ധരിപ്പിക്കേണ്ടതില്ല. പണം കൈപ്പറ്റിയ വിവരം 90 ദിവസത്തിനകം അറിയിച്ചാല്‍ മതി.

മുന്‍പ് ഒരു ലക്ഷം രൂപയ്ക്ക് വരെയായിരുന്നു ഈ ഇളവ്. മാത്രമല്ല പണം കൈപ്പറ്റി 30 ദിവസത്തികം അധികൃതരെ വിവരം ധരിപ്പിക്കണമെന്നായിരുന്നു ചട്ടം. വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്.സി.ആര്‍.എ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാറ്റങ്ങള്‍ വരുത്തിയതിന് പിന്നാലെയാണ് നിര്‍ദ്ദേശം.

നീക്കത്തിന്റെ ഭാഗമായി നിയമത്തിലെ ചട്ടം ആറ്, ചട്ടം ഒമ്പത്, ചട്ടം 13 തുടങ്ങിയവയാണ് ഭേദഗതി ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല വിദേശത്തുനിന്നും ലഭിക്കുന്ന സംഭാവനകള്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കുന്നതിനായി സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമുള്ള സമയപരിധി 45 ദിവസമായി നീട്ടിയിട്ടുണ്ട്. പണം സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ട്, പേര്, വിലാസം, സംഘടന ഭാരവാഹികള്‍ തുടങ്ങിയവയിലെ മാറ്റം അറിയിക്കാനുള്ള സമയപരിധി 15ല്‍ നിന്ന് 45 ദിവസമായും ഉയര്‍ത്തി.

ഇതിനൊപ്പം തന്നെ സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ സംഘടന വെബ്‌സൈറ്റില്‍ മൂന്നു മാസത്തിലൊരിക്കല്‍ രേഖപ്പെടുത്തണമെന്ന ചട്ടം 13ലെ ബി നിബന്ധനയും നീക്കം ചെയ്തു. പുതിയ ഭേദഗതി അനുസരിച്ച് വരവ് ചെലവ് കണക്കുകള്‍ സാമ്പത്തിക വര്‍ഷം ആരംഭിച്ച് ഒമ്പതു മാസത്തിനകം ഔദ്യോഗിക വെബ്‌സൈറ്റില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. ഇത് സംബന്ധിച്ചുള്ള ചട്ടങ്ങള്‍ 2020 നവംബറിലാണ് കർശനമാക്കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നത്തിനുള്ള വിലക്ക് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.