image

4 Feb 2022 3:44 AM GMT

Banking

2023ല്‍ വിസ കിട്ടുമോ? എച്ച് 1ബി വിസ രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നിന് തുടങ്ങും

wilson Varghese

2023ല്‍ വിസ കിട്ടുമോ? എച്ച് 1ബി വിസ രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നിന് തുടങ്ങും
X

Summary

  വാഷിങ്ടണ്‍ : ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും സാങ്കേതിക മേഖലയില്‍ തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍ക്കും ഇടയിലുള്ള ഒരു പ്രധാന സ്വപ്നമാണ് യു എസിലെ എച്ച് 1 ബി വിസ സ്വന്തമാക്കുക എന്നത്. ഈ സ്വപ്നങ്ങള്‍ക്ക് പുത്തന്‍ ചിറക് വിരിക്കാനുള്ള അവസരം 2023ല്‍ സാധ്യമായേക്കാം. 2022 മാര്‍ച്ച് 1 മുതല്‍ അടുത്ത സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടുള്ള എച്ച് വണ്‍ ബി വിസകള്‍ക്കായി രജിസ്ട്രേഷന്‍ ആരംഭിച്ചുക്കുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ് സിഐഎസ്) വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ എച്ച് 1 ബി […]


വാഷിങ്ടണ്‍ : ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും സാങ്കേതിക മേഖലയില്‍ തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍ക്കും ഇടയിലുള്ള ഒരു പ്രധാന സ്വപ്നമാണ് യു എസിലെ...

 

വാഷിങ്ടണ്‍ : ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും സാങ്കേതിക മേഖലയില്‍ തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍ക്കും ഇടയിലുള്ള ഒരു പ്രധാന സ്വപ്നമാണ് യു എസിലെ എച്ച് 1 ബി വിസ സ്വന്തമാക്കുക എന്നത്. ഈ സ്വപ്നങ്ങള്‍ക്ക് പുത്തന്‍ ചിറക് വിരിക്കാനുള്ള അവസരം 2023ല്‍ സാധ്യമായേക്കാം. 2022 മാര്‍ച്ച് 1 മുതല്‍ അടുത്ത സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടുള്ള എച്ച് വണ്‍ ബി വിസകള്‍ക്കായി രജിസ്ട്രേഷന്‍ ആരംഭിച്ചുക്കുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ് സിഐഎസ്) വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ എച്ച് 1 ബി റജിസ്ട്രേഷന്‍ സംവിധാനത്തിലൂടെ മാര്‍ച്ച് 18 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. രജിസ്ട്രേഷന്‍ ഫീസായി 10 ഡോളര്‍ ഈടാക്കും. അപേക്ഷകരെ റാണ്ടമായി തിരഞ്ഞെടുത്ത് മാര്‍ച്ച് 31 ഓടെ ഓണ്‍ലൈനില്‍ വിവരം നല്‍കും.

ഓരോ അപേക്ഷയ്ക്കും യുഎസ്സ്‌ഐഎസ് നല്‍കുന്ന സ്ഥിരീകരണ നമ്പര്‍ ഉപയോഗിച്ച് റജിസ്ട്രേഷന്‍ നപടികള്‍ ട്രാക്ക് ചെയ്യാന്‍ കഴിയും. ഓരോ അപേക്ഷകനും പ്രത്യേക 'മൈ യുഎസ്സ് സിഐഎസ്' അക്കൗണ്ട് സൃഷ്ടിക്കണം. സാങ്കേതിക രംഗത്ത് വൈദഗ്ധ്യമുള്ള ഇതര രാജ്യക്കാര്‍ക്ക് യുഎസ് നല്‍കുന്ന നോണ്‍ ഇമിഗ്രന്റ് വീസയാണ് എച്ച്-1ബി എന്ന് പറയുന്നത്. ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ടെക്കികളാണ് ഇതിന്റെ ഗുണഭോക്താക്കളില്‍ അധികവും. 65,000 പുതിയ എച്ച്-1ബി വീസകളാണ് യുഎസ് ഓരോ വര്‍ഷവും അനുവദിക്കുന്നത്. യുഎസ് മാസ്്റ്റര്‍ ഡിഗ്രി ഹോള്‍ഡേഴ്സിനായി 20,000 എച്ച് 1 ബി വിസയും നീക്കി വെച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ലഭ്യമാക്കുന്ന എച്ച് 1 ബി വിസയുടെ 70 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് ലഭിക്കുന്നത്.

2021ല്‍ വന്ന ഇനീഷ്യല്‍ എംപ്ലോയ്മെന്റ് അപേക്ഷകളിന്മേല്‍ 6182 അപ്രൂവലുകള്‍ നേടി ആമസോണ്‍ മുന്നിലാണ്. ഇന്‍ഫോസിസ് -5256,, ടിസിഎസ്- 3063, വിപ്രോ-2121, കൊഗ്‌നിസന്റ് - 1481, ഗൂഗിള്‍ -1453, ഐബിഎം- 1402, എച്ച് സിഎല്‍ അമേരിക്ക-1299, മൈക്രോസോഫ്റ്റ് - 1240 എന്നീ കണക്കില്‍ വിസ അപ്രൂവലുകള്‍ നേടി. നിരസിക്കപ്പെടുന്ന വിസാ അപേക്ഷകളുടെ നിരക്ക് 2021 സാമ്പത്തിക വര്‍ഷത്തില്‍ 4 ശതമാനമായി കുറഞ്ഞിരുന്നു. തേര്‍ഡ് പാര്‍ട്ടി സൈറ്റുകളിലെ തൊഴിലാളികള്‍ക്കായുള്ള അപേക്ഷകളില്‍ യുഎസ്സ്‌ഐഎസ് എടുക്കുന്ന അന്തിമ തീരുമാനങ്ങളിലും മാറ്റം വന്നിരുന്നു.

ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ വിവാദ നീക്കങ്ങളിലൊന്നായ എച്ച് 1 ബി ഉള്‍പ്പെടെ വിസ നിയന്ത്രണങ്ങള്‍ കഴിഞ്ഞ വര്‍ഷം അമേരിക്ക നീക്കിയിരുന്നു. എച്ച് 1 ബിക്ക് പുറമേ എച്ച് 2 ബി, എല്‍ 1, ജെ 1 വിസകള്‍ക്കുണ്ടായിരുന്ന വിലക്കുകളും ബൈഡന്‍ സര്‍ക്കാര്‍ എടുത്ത് കളഞ്ഞു. ഇന്ത്യക്കാര്‍ ഉള്‍പ്പടെ പതിനായിരക്കണക്കിനാളുകള്‍ക്ക് നേട്ടമാകുന്ന തീരുമാനമാണത്. കോവിഡ്-19 പ്രതിസന്ധിയില്‍ ജോലി നഷ്ടമായ യുഎസ് പൗരന്മാരെ സംരക്ഷിതരാക്കുന്നതിന് വേണ്ടിയാണ് എച്ച് 1 ബി ഉള്‍പ്പെടെയുള്ള വിസകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് എന്നായിരുന്നു ട്രംപിന്റെ നയം.