image

26 May 2022 3:13 AM GMT

Banking

കുവൈത്ത്, മധ്യാഹ്ന ജോലികൾക്ക് 3 മാസത്തേക്ക് വിലക്ക്

MyFin Bureau

കുവൈത്ത്, മധ്യാഹ്ന ജോലികൾക്ക് 3 മാസത്തേക്ക് വിലക്ക്
X

Summary

ഉച്ചസമയത്തെ പുറം ജോലികൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി. ജൂൺ മാസം 1 മുതൽ ഓഗസ്റ്റ് മാസം 31 വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം തുടങ്ങിയ അപകടങ്ങൾ ഒഴിവാക്കാനാണ് ഈ നടപടി. എല്ലാ വർഷവും ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട് . ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളായി തിരിച്ച് നിയമലംഘനം കണ്ടെത്തി  കർശ്ശന നടപടി സ്വീകരിക്കും. കൂടാതെ100 ദിനാർ തോതിൽ പിഴയും  ഈടാക്കും. തൊഴിലാളികൾക്ക് വിലക്കില്ലാത്ത നേരത്ത് കൂടുതൽ സമയം ജോലി ചെയ്യാനുള്ള അനുമതി നൽകിയിട്ടുണ്ട് എന്നും മനുഷ്യ […]


ഉച്ചസമയത്തെ പുറം ജോലികൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി. ജൂൺ മാസം 1 മുതൽ ഓഗസ്റ്റ് മാസം 31 വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം തുടങ്ങിയ അപകടങ്ങൾ ഒഴിവാക്കാനാണ് ഈ നടപടി. എല്ലാ വർഷവും ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട് . ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളായി തിരിച്ച് നിയമലംഘനം കണ്ടെത്തി കർശ്ശന നടപടി സ്വീകരിക്കും. കൂടാതെ100 ദിനാർ തോതിൽ പിഴയും ഈടാക്കും.
തൊഴിലാളികൾക്ക് വിലക്കില്ലാത്ത നേരത്ത് കൂടുതൽ സമയം ജോലി ചെയ്യാനുള്ള അനുമതി നൽകിയിട്ടുണ്ട് എന്നും മനുഷ്യ വിഭവശേഷി അതോറിറ്റി അറിയിച്ചു.