image

3 Feb 2022 2:05 AM GMT

Banking

നാട്ടിലെ കൃഷി ഭൂമി വിറ്റ പണം വിദേശത്തേക്ക് മാറ്റാമോ? 'വണ്‍ മില്യണ്‍ ഡോളര്‍' സംശയങ്ങൾ

MyFin Desk

നാട്ടിലെ കൃഷി ഭൂമി വിറ്റ പണം വിദേശത്തേക്ക് മാറ്റാമോ? വണ്‍ മില്യണ്‍ ഡോളര്‍ സംശയങ്ങൾ
X

Summary

എന്‍ആര്‍ഐകള്‍ക്ക് വിദേശത്തേക്ക് പണമയയ്ക്കുന്നതിന് ഏറെ സഹായകരമായ 'വണ്‍ മില്യണ്‍ ഡോളര്‍' സ്‌കീം സംബന്ധിച്ച് ഒട്ടേറെ ആശയക്കുഴപ്പങ്ങളും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. സ്വദേശത്തെ കൃഷി ഭൂമി വിറ്റ് കിട്ടുന്ന പണം അയയ്ക്കുവാന്‍ സാധിക്കുമോ? സമ്മാനമായി കിട്ടിയ കൃഷി ഭൂമി വിറ്റാല്‍ ആ പണം അയയ്ക്കുവാന്‍ സാധിക്കുമോ ? സ്വദേശത്ത് നിന്നും കടമെടുത്ത പണം എന്‍ആര്‍ഐകള്‍ കൈകാര്യം ചെയ്യുന്നതിലെ നൂലാമാലകള്‍ ഏന്തെല്ലാം?, ബാങ്ക് ചാര്‍ജ്ജുകളില്‍ മാറ്റമുണ്ടോ? ടിസിഎസ് ബാധകമാണോ തുടങ്ങി വണ്‍ മില്യണ്‍ ഡോളര്‍ സ്‌കീമുമായി സംശയങ്ങള്‍ ഏറെയാണ്. കോവിഡ് കാലത്ത് […]


എന്‍ആര്‍ഐകള്‍ക്ക് വിദേശത്തേക്ക് പണമയയ്ക്കുന്നതിന് ഏറെ സഹായകരമായ 'വണ്‍ മില്യണ്‍ ഡോളര്‍' സ്‌കീം സംബന്ധിച്ച് ഒട്ടേറെ ആശയക്കുഴപ്പങ്ങളും...

എന്‍ആര്‍ഐകള്‍ക്ക് വിദേശത്തേക്ക് പണമയയ്ക്കുന്നതിന് ഏറെ സഹായകരമായ 'വണ്‍ മില്യണ്‍ ഡോളര്‍' സ്‌കീം സംബന്ധിച്ച് ഒട്ടേറെ ആശയക്കുഴപ്പങ്ങളും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. സ്വദേശത്തെ കൃഷി ഭൂമി വിറ്റ് കിട്ടുന്ന പണം അയയ്ക്കുവാന്‍ സാധിക്കുമോ? സമ്മാനമായി കിട്ടിയ കൃഷി ഭൂമി വിറ്റാല്‍ ആ പണം അയയ്ക്കുവാന്‍ സാധിക്കുമോ ? സ്വദേശത്ത് നിന്നും കടമെടുത്ത പണം എന്‍ആര്‍ഐകള്‍ കൈകാര്യം ചെയ്യുന്നതിലെ നൂലാമാലകള്‍ ഏന്തെല്ലാം?, ബാങ്ക് ചാര്‍ജ്ജുകളില്‍ മാറ്റമുണ്ടോ? ടിസിഎസ് ബാധകമാണോ തുടങ്ങി വണ്‍ മില്യണ്‍ ഡോളര്‍ സ്‌കീമുമായി സംശയങ്ങള്‍ ഏറെയാണ്. കോവിഡ് കാലത്ത് ഒട്ടേറെ എന്‍ആര്‍ഐകള്‍ക്ക് ഇത്തരത്തില്‍ സ്വദേശത്ത് നിന്നും വിദേശ അക്കൗണ്ടുകളിലേക്ക് പണം മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നു.

സംശയങ്ങള്‍ ദൂരീകരിക്കാം

എന്‍ആര്‍ഐ ആകുന്നതിന് മുന്‍പ് കൈവശമാക്കിയ കൃഷി ഭൂമി വിറ്റാല്‍ അതുവഴി ലഭിക്കുന്ന പണം വിദേശത്തെ അക്കൗണ്ടിലേക്ക് മാറ്റുന്നതിന് തടസ്സമില്ല. എന്നാല്‍ കൃഷി ഭൂമി സ്വന്തമാക്കിയതില്‍ ഫെമ ചട്ടലംഘനം നടന്നുവെന്ന് തെളിഞ്ഞാല്‍ പണം അയയ്ക്കുവാന്‍ സാധിക്കില്ല. പാരമ്പര്യമായി കിട്ടിയ കൃഷി ഭൂമി വിറ്റ് കിട്ടുന്ന പണം അയയ്ക്കുന്നതില്‍ തടസ്സമില്ല. എന്നാല്‍ പാരിതോഷികമായി ലഭിച്ച കൃഷിഭൂമി വിറ്റ് കിട്ടുന്ന പണം വിദേശത്തേക്ക് അയയ്ക്കുന്നതിന് അനുമതിയില്ല.

കടം വാങ്ങുന്ന പണം അയയ്ക്കാമോ ?

മറ്റൊരു വ്യക്തിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ കടമായി വാങ്ങിയ തുക വിദേശ അക്കൗണ്ടിലേക്ക് അയയ്ക്കുവാന്‍ സാധിക്കില്ല. സ്വന്തം ഭൂസ്വത്തോ ആഭരണങ്ങളോ പണയം വെച്ച് ബാങ്ക് വഴി എടുക്കുന്ന വായ്പാ തുകയും വിദേശ അക്കൗണ്ടിലേക്ക് അയയ്ക്കുന്നതിന് വിലക്കുണ്ട്. ഇത്തരത്തിലുള്ള ഫണ്ടുകള്‍ അയയ്ക്കുന്നത് ഫെമ ചട്ടത്തിന് എതിരാണ്. ഇന്ത്യയുള്ള ഒരു വ്യക്തിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ എടുക്കുന്ന വായ്പ തുക ഇന്ത്യയ്ക്കുള്ളില്‍ തന്നെ ക്രയവിക്രയം ചെയ്യാനേ അനുവാദമുള്ളൂ. ബന്ധുവില്‍ നിന്നും സമ്മാനമായി കിട്ടിയ തുക വിദേശ അക്കൗണ്ടിലേക്ക് നീക്കം ചെയ്യാന്‍ സാധിക്കുമോ എന്നും പ്രധാന സംശയമാണ്. തീര്‍ച്ചയായും സാധിക്കും. ഇപ്രകാരം ബന്ധുവായി പരിഗണിക്കണമെങ്കിലുള്ള വ്യവസ്ഥകള്‍ കമ്പനീസ് ആക്ട് സെക്ഷന്‍ 2 (77)ല്‍ വ്യക്തമാക്കുന്നുണ്ട്.

എന്‍ആര്‍ഇ, എഫ്സിഎന്‍ആര്‍ അക്കൗണ്ടുകളിലുള്ള പണം വിദേശ അക്കൗണ്ടിലേക്ക് മാറ്റുന്നതിന് തടസ്സമില്ല. മാത്രമല്ല ഇതിന് അധിക നിരക്കുകളും ഈടാക്കില്ല. ഈ അക്കൗണ്ടുകളില്‍ നിന്നും പണമയയ്ക്കുന്നത് വണ്‍ മില്യണ്‍ ഡോളര്‍ സ്‌കീമിന് കീഴില്‍ വരുന്നതല്ല. സ്‌കീം പ്രകാരം വിദേശ അക്കൗണ്ടിലേക്ക് പണമയയ്ക്കുന്നതിന് വ്യക്തിഗത ബാങ്കിംഗ് പോളിസി പ്രകാരം ചാര്‍ജ്ജുകള്‍ ഈടാക്കും. എന്നാല്‍ ഇവയ്ക്ക് ടിസിഎസ് ഉണ്ടാകില്ല.

മുന്‍പ് വിദേശത്തേക്ക് പണമയയ്ക്കുന്നതിനായി ഔട്ട് വാര്‍ഡ് റെമിട്ടന്‍സ് എന്ന മാര്‍ഗമാണ് എന്‍ആര്‍ഐകള്‍ പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ഫെമ ചട്ടപ്രകാരം ഇത്തരത്തിലുള്ള ഫണ്ടൊഴുക്കിനെ കൃത്യമായി നിരീക്ഷിക്കുവാന്‍ സാധിക്കുന്ന സംവിധാനം ഉണ്ടായിരുന്നില്ല. ഏതൊക്കെ തരത്തുള്ള ഫണ്ടുകള്‍ അയയ്ക്കാം, ഏതൊക്കെ സാധിക്കില്ല, ക്രയവിക്രയം എങ്ങനെയായിരിക്കണം തുടങ്ങി ഒട്ടേറെ സംശയങ്ങള്‍ എന്‍ആര്‍ഐ സമൂഹത്തിലും നില നിന്നിരുന്നു. നെറ്റ് ബാങ്കിംഗ് മുതല്‍ അന്താരാഷ്ട്ര മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ വരെ കേന്ദ്രീകരിച്ചുള്ള പണമിടപാടുകളാണ് എന്‍ആര്‍ഐകള്‍ കൂടുതലും ചെയ്തിരുന്നത്.