image

4 Feb 2022 4:54 AM GMT

Banking

9 ശതമാനം നികുതി, യുഎഇ നീക്കം പ്രവാസികളെ ബാധിക്കുന്നതെങ്ങനെ?

MyFin Desk

9 ശതമാനം നികുതി, യുഎഇ നീക്കം പ്രവാസികളെ ബാധിക്കുന്നതെങ്ങനെ?
X

Summary

  അബുദാബി: ബിസിനസില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ 9 ശതമാനം ഫെഡറല്‍ കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്താനുള്ള യുഎഇയുടെ നീക്കത്തിന് പിന്നാലെ പ്രവാസി ബിസിനസുകാര്‍ക്കിടയിലും ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ വര്‍ധിക്കുകയാണ്. യുഎഇ ധനമന്ത്രാലയമാണ് നികുതി സംബന്ധിച്ച് തീരുമാനം അറിയിച്ചിരിക്കുന്നത്. 2023 ജൂണ്‍ ഒന്നു മുതലാണ് ഫെഡറല്‍ കോര്‍പ്പറേറ്റ് നികുതി പ്രാബല്യത്തില്‍ വരിക. ചെറുകിട-ഇടത്തരം ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 3,75,000 ദിര്‍ഹം വരെയുള്ള ലാഭത്തിന്മേല്‍ നികുതിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് തൊഴില്‍, മറ്റ് നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നുള്ള വ്യക്തിഗത […]


അബുദാബി: ബിസിനസില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ 9 ശതമാനം ഫെഡറല്‍ കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്താനുള്ള യുഎഇയുടെ നീക്കത്തിന് പിന്നാലെ...

 

അബുദാബി: ബിസിനസില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ 9 ശതമാനം ഫെഡറല്‍ കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്താനുള്ള യുഎഇയുടെ നീക്കത്തിന് പിന്നാലെ പ്രവാസി ബിസിനസുകാര്‍ക്കിടയിലും ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ വര്‍ധിക്കുകയാണ്. യുഎഇ ധനമന്ത്രാലയമാണ് നികുതി സംബന്ധിച്ച് തീരുമാനം അറിയിച്ചിരിക്കുന്നത്. 2023 ജൂണ്‍ ഒന്നു മുതലാണ് ഫെഡറല്‍ കോര്‍പ്പറേറ്റ് നികുതി പ്രാബല്യത്തില്‍ വരിക. ചെറുകിട-ഇടത്തരം ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 3,75,000 ദിര്‍ഹം വരെയുള്ള ലാഭത്തിന്മേല്‍ നികുതിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ് തൊഴില്‍, മറ്റ് നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നുള്ള വ്യക്തിഗത വരുമാനത്തിന് ഈ നികുതി ബാധകമല്ല. മാത്രമല്ല ലൈസന്‍സ് നേടിയോ അല്ലാതെയോ നടത്തിവരുന്ന ബിസിനസില്‍ നിന്നോ മറ്റ് വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നോ അല്ലാതെ വ്യക്തികള്‍ സമ്പാദിക്കുന്ന മറ്റേതെങ്കിലും വരുമാനത്തിന് പുതിയ നികുതി ബാധകമാവില്ല. ആഗോള വിപണികളുമായി പൊരുത്തപ്പെടുന്നതിന് യുഎഇയിലെ വെള്ളി-ശനി വാരാന്ത്യ അവധികള്‍ ശനി-ഞായര്‍ ദിവസങ്ങളിലേക്ക് ഈ വര്‍ഷം മാറ്റിയിരുന്നു.

ഇതിനു പിന്നാലെയുള്ള യുഎഇയുടെ ഏറ്റവും മുഖ്യമായ നീക്കമാണ് നികുതി പ്രഖ്യാപനം. എണ്ണ കയറ്റുമതിയ്ക്കാണ് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതെങ്കിലും വ്യാപാരം, ഗതാഗതം, ടൂറിസം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് യുഎഇ. ക്രൂഡോയിലിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളും യുഎഇ പിന്തുടര്‍ന്ന് വരുന്നുണ്ട്. മാത്രമല്ല അയല്‍ രാജ്യമായ സൗദിയുമായുള്ള മത്സരവും കടുക്കുകയാണ്. ഇത്തരമൊരു അവസരത്തില്‍ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും വിദേശ ബിസിനസുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുമുള്ള കൂടുതല്‍ ശ്രമങ്ങളിലാണ് യുഎഇ.

ബാധിക്കുന്നതാരേ?
ഇപ്പോള്‍ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന മികച്ച രീതികള്‍ യുഎഇയിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യമായ അക്കൗണ്ടിംഗ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തയാറാക്കിയ സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകള്‍ പ്രകാരമുള്ള ലാഭത്തിനാണ് കോര്‍പറേറ്റ് നികുതി നല്‍കേണ്ടത്. എന്നാല്‍ പ്രകൃതി വിഭവങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന സംരഭങ്ങള്‍ക്ക് എമിറേറ്റ് തലത്തിലുള്ള കോര്‍പറേറ്റ് നികുതിയായിരിക്കും ബാധകമാവുക. ഇവ് ഒഴികെയുള്ള എല്ലാ ബിസിനസ്- വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ നികുതി ബാധകമായിരിക്കും.

ഫയലിംഗ്

ഫെഡറല്‍ കോര്‍പ്പറേറ്റ് നികുതി ഫയല്‍ ചെയ്യേണ്ടത് സാമ്പത്തിക വര്‍ഷത്തില്‍ ഒറ്റ തവണ മാത്രമാണ്. ഇടക്കാല നികുതി റിട്ടേണുകള്‍ തയ്യാറാക്കുകയോ, അഡ്വാന്‍സായി നികുതി നല്‍കുകയോ വേണ്ട. നികുതിയില്ലാത്ത സമ്പദ് വ്യവസ്ഥയില്‍ നിന്ന് യുഎഇ മാറുന്നതിന്റെ ലക്ഷണമായാണ് പുതിയ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ കണക്കാക്കുന്നത്. ആരംഭത്തില്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഇത് കഠിനമായി തോന്നിയേക്കാമെങ്കിലും മറ്റു രാജ്യങ്ങളിലേത് പോലെ യുഎഇയിലും ക്രമേണ ഇത് സാധാരണമായിത്തീരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രവാസികളെ ബാധിക്കുന്നതെങ്ങനെ ?
രാജ്യത്തെ ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ക്കും മാത്രമാണ് കോര്‍പറേറ്റ് നികുതി ബാധകമായിട്ടുള്ളത്. ഇവയില്‍ നിന്ന് നികുതിയായി 20 ശതമാനമാണ് ഈടാക്കുന്നത്. എണ്ണ, ഗ്യാസ് കമ്പനികള്‍ക്ക് ഓരോ എമിറേറ്റും കോര്‍പറേറ്റ് നികുതി ഈടാക്കുന്നുണ്ട്. പല ഗള്‍ഫ് നാടുകളിലും മൂല്യ വര്‍ധിത നികുതി (വാറ്റ്) എന്നത് ഇതിനോടകം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു ഗള്‍ഫ് രാജ്യങ്ങളെ പോലെ യുഎഇയും ഇതുവരെ വ്യക്തിഗത വരുമാന നികുതി ഈടാക്കുന്നത് ആരംഭിച്ചിട്ടില്ല. സ്വദേശികളുടെ ബിസിനസ് സ്ഥാപനങ്ങളെന്ന പോലെ പ്രവാസികളുടെ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്കും പുതിയ ഫെഡറല്‍ കോര്‍പറേറ്റ് നികുതി ബാധകമാവും. എന്നാല്‍, വ്യവസ്ഥകള്‍ക്ക് പാലിച്ച് മാത്രമേ ഫ്രീസോണ്‍ ബിസിനസ് സ്ഥാപനങ്ങളില്‍ നിന്ന് കോര്‍പറേറ്റ് നികുതി ഈടാക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

 

UAE, Federal Corporate Tax, Business, NRI,