image

30 Sep 2022 8:40 AM GMT

Banking

കാര്‍ഡ് ടോക്കണൈസേഷന്‍ മുതല്‍ പെന്‍ഷന്‍ വരെ: ഒക്ടോബറിലെ സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്

MyFin Desk

കാര്‍ഡ് ടോക്കണൈസേഷന്‍ മുതല്‍ പെന്‍ഷന്‍ വരെ: ഒക്ടോബറിലെ സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്
X

Summary

കാര്‍ഡ് ടോക്കണൈസേഷന്‍ മുതല്‍ അടല്‍ പെന്‍ഷന്‍ യോജനയുമായി ബന്ധപ്പെട്ട യോഗ്യതാ നിബന്ധനകളില്‍ വരെ ഒട്ടേറെ മാറ്റങ്ങളാണ് ഒക്ടോബര്‍ മാസം വരുന്നത്. ഒന്നാം തീയതി മുതല്‍ ഇവ പ്രാബല്യത്തില്‍ വരും എന്നതിനാല്‍ മാറ്റങ്ങള്‍ ഏതൊക്കെയെന്ന് നേരത്തെ തന്നെ മനസിലാക്കിയിരിക്കണം. ആര്‍ബിഐ കാര്‍ഡ് ടോക്കണൈസേഷന്‍ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്ന കാര്‍ഡ് ടോക്കണൈസേഷന്‍ ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരും. എന്താണ് ടോക്കണൈസേഷന്‍ എന്ന് മനസിലാക്കാം. ഇപ്പോള്‍ നിങ്ങള്‍ ഒരു സാധനം കടകളില്‍ നിന്നോ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നോ വാങ്ങുമ്പോള്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിന്റെ […]


കാര്‍ഡ് ടോക്കണൈസേഷന്‍ മുതല്‍ അടല്‍ പെന്‍ഷന്‍ യോജനയുമായി ബന്ധപ്പെട്ട യോഗ്യതാ നിബന്ധനകളില്‍ വരെ ഒട്ടേറെ മാറ്റങ്ങളാണ് ഒക്ടോബര്‍ മാസം വരുന്നത്. ഒന്നാം തീയതി മുതല്‍ ഇവ പ്രാബല്യത്തില്‍ വരും എന്നതിനാല്‍ മാറ്റങ്ങള്‍ ഏതൊക്കെയെന്ന് നേരത്തെ തന്നെ മനസിലാക്കിയിരിക്കണം.

ആര്‍ബിഐ കാര്‍ഡ് ടോക്കണൈസേഷന്‍

ആര്‍ബിഐ പ്രഖ്യാപിച്ചിരുന്ന കാര്‍ഡ് ടോക്കണൈസേഷന്‍ ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരും. എന്താണ് ടോക്കണൈസേഷന്‍ എന്ന് മനസിലാക്കാം. ഇപ്പോള്‍ നിങ്ങള്‍ ഒരു സാധനം കടകളില്‍ നിന്നോ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നോ വാങ്ങുമ്പോള്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിന്റെ വിശദാംശങ്ങള്‍ എല്ലാം നല്‍കേണ്ടതുണ്ട്. അല്ലെങ്കില്‍ കടകളിലെ പിഒഎസ് മെഷിനുകളില്‍ കാര്‍ഡ് സൈ്വപ് ചെയ്യുമ്പോള്‍ ഈ വിവരങ്ങള്‍ എല്ലാം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.

ഇതില്‍ നിങ്ങളുടെ കാര്‍ഡ് നമ്പര്‍, കാലാവധി, സിവിവി, പേര് തുടങ്ങിയവയെല്ലാം ഉണ്ടാകും. ഇങ്ങനെ നല്‍കപ്പെടുന്ന വിവരങ്ങളുടെ ശേഖരം ഹാക്കിംഗിന് വിധേയമായാല്‍ നിങ്ങളുടെ നിര്‍ണായക സാമ്പത്തിക വിവരങ്ങള്‍ ചോരാം. ഇവ പിന്നീട് ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്ത് പണം തട്ടുകയും ചെയ്യാം. എന്നാല്‍ ഇത്രയും വിവരങ്ങള്‍ ഒന്നായി നല്‍കാതെ പകരം ഒരു ടോക്കണ്‍ നമ്പര്‍ നല്‍കി ഇടപാട് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുകയണ് ആര്‍ബിഐ.

2022 ജനുവരി ഒന്നു മുതലാണ് ടോക്കണൈസേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ആര്‍ ബി ഐ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. വിസ, മാസ്റ്റര്‍കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്, റു പേ ഇതെല്ലാമാണ് നിലവിലെ കാര്‍ഡ് നെറ്റ് വര്‍ക്ക് കമ്പനികള്‍. കാര്‍ഡുടമയുടെ പേര്, നമ്പര്‍, സിവിവി, കാലാവധി ഇത്തരം വിവരങ്ങള്‍ക്ക് പകരമായി ലഭിക്കുന്ന കോഡ് നമ്പര്‍ (ടോക്കണ്‍) നല്‍കിയാകും ഇനി മുതല്‍ ഇടപാടുകള്‍.

ഇവിടെ കാര്‍ഡിന്റെ യഥാര്‍ഥ വിവരങ്ങള്‍ അല്ല പങ്കുവയ്ക്കപ്പെടുക. അതുകൊണ്ട് കാര്‍ഡിലെ വിശാദാംശങ്ങള്‍ ശേഖരിക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ഇല്ല. കാര്‍ഡ് നല്‍കുന്ന കമ്പനിയാണ് കാര്‍ഡുടമയ്ക്ക് വേണ്ടി കാര്‍ഡിലെ വിവരങ്ങള്‍ക്ക് പകരം വെയ്ക്കാനുള്ള ടോക്കണ്‍ നല്‍കുക.

നിങ്ങളുടെ കാര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്ന കമ്പനികളാണ് ഇവ. ഉദാഹരണത്തിന് വീസ, മാസ്റ്റര്‍കാര്‍ഡ്, റുപ്പേ കാര്‍ഡുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇങ്ങനെ പുറപ്പെടുവിക്കുന്ന ടോക്കണ്‍ നമ്പറാണ് സൈറ്റുകള്‍ക്ക് ലഭിക്കുക. ഇതോടെ കാര്‍ഡ് വിവരങ്ങള്‍ പരസ്യമാവാതിരിക്കുകയും സാമ്പത്തിക തട്ടിപ്പുകള്‍ കുറയുകയും ചെയ്യും.

ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് നിയമത്തിലെ മാറ്റങ്ങള്‍

ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ആര്‍ബിഐ ഇറക്കിയ പുതിയ ചട്ടങ്ങളും ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരും. ഒക്ടോബര്‍ ഒന്നു മുതല്‍ ജൂലൈ ഒന്നു വരെയാകും ഈ ഇതിന്റെ കാലാവധി. ഈ കാലയളവിന് ശേഷം ഇത് പുതുക്കിയേക്കും.

പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം, ക്രെഡിറ്റ്-ഇഷ്യൂവര്‍മാര്‍ക്ക് കാര്‍ഡ് ആക്ടിവേഷന്‍ നടത്തുന്നതിനായി ഒരു ഒടിപി നമ്പര്‍ ലഭിക്കും. 30 ദിവസത്തിനുള്ളില്‍ ഇത്തരത്തില്‍ ആക്ടിവേഷന്‍ നടത്തിയില്ലെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെടും.

അടല്‍ പെന്‍ഷന്‍ യോജനയിലും മാറ്റങ്ങള്‍

ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ അടല്‍ പെന്‍ഷന്‍ യോജനയില്‍ അംഗത്വം എടുക്കുവാന്‍ സാധിക്കില്ല. പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവരിലേക്ക് പെന്‍ഷന്‍ ആനുകൂല്യം എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും കേന്ദ്ര ധനമന്ത്രാലയം ഇറക്കിയ അറിയിപ്പിലുണ്ട്. ദേശീയ പെന്‍ഷന്‍ പദ്ധതി — ഇ നോമിനേഷനിലും മാറ്റങ്ങള്‍

ഒരു എന്‍പിഎസ് സബ്‌സ്‌ക്രൈബര്‍ ഇ നോമിനേഷന്‍ നടത്തിയാല്‍ നോഡല്‍ ഓഫീസര്‍ക്ക് അത് അംഗീകരിക്കുവാനോ തിരസ്‌ക്കരിക്കുവാനോ ഉള്ള അധികാരമുണ്ടാകും. നോഡല്‍ ഓഫീസില്‍ നിന്നും വേണ്ട നടപടികളുണ്ടായില്ലെങ്കില്‍ അപേക്ഷ സിആര്‍എ സിസ്റ്റത്തില്‍ സ്വീകരിക്കും.

ഡീമാറ്റ് അക്കൗണ്ട് ലോഗിന്‍

സെപ്റ്റംബര്‍ 30നകം ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ നടത്താത്ത പക്ഷം ഡീമാറ്റ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും.