image

27 Sep 2022 4:05 AM GMT

കാനഡയിലേക്ക് കുടിയേറുന്നോ? തൊഴിലവസരം ഇരട്ടിക്കുന്നുവെന്ന് സര്‍വേ

MyFin Desk

കാനഡയിലേക്ക് കുടിയേറുന്നോ? തൊഴിലവസരം ഇരട്ടിക്കുന്നുവെന്ന് സര്‍വേ
X

Summary

കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യാക്കാരടക്കമുള്ളവര്‍ക്ക് വന്‍ അവസരങ്ങള്‍ ലഭ്യമായേക്കുമെന്ന സൂചനയുമായി കാനഡാ ജോബ് വേക്കന്‍സി ആന്‍ഡ് വേജ് സര്‍വേ റിപ്പോര്‍ട്ട്. ഇത് പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ വിവിധ മേഖലകളിലുള്ള തൊഴിലവസരങ്ങളില്‍ 4.7 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. 2021ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 42.3 ശതമാനം അധികമാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വരും പാദങ്ങളിലും തൊഴിലവസരങ്ങള്‍ വര്‍ധിച്ചേക്കുമെന്നാണ് സൂചന. നിലവില്‍ 9.97 ലക്ഷം തൊഴില്‍ അവസരങ്ങളാണ് കാനഡയിലുള്ളത്. 2020 ആദ്യ പാദം മുതല്‍ തന്നെ കാനഡയില്‍ തൊഴിലാളികള്‍ക്കുള്ള […]


കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യാക്കാരടക്കമുള്ളവര്‍ക്ക് വന്‍ അവസരങ്ങള്‍ ലഭ്യമായേക്കുമെന്ന സൂചനയുമായി കാനഡാ ജോബ് വേക്കന്‍സി ആന്‍ഡ് വേജ് സര്‍വേ റിപ്പോര്‍ട്ട്. ഇത് പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ വിവിധ മേഖലകളിലുള്ള തൊഴിലവസരങ്ങളില്‍ 4.7 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.
2021ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 42.3 ശതമാനം അധികമാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വരും പാദങ്ങളിലും തൊഴിലവസരങ്ങള്‍ വര്‍ധിച്ചേക്കുമെന്നാണ് സൂചന. നിലവില്‍ 9.97 ലക്ഷം തൊഴില്‍ അവസരങ്ങളാണ് കാനഡയിലുള്ളത്. 2020 ആദ്യ പാദം മുതല്‍ തന്നെ കാനഡയില്‍ തൊഴിലാളികള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചിരുന്നു.
കാനഡയിലെ ആറ് മുഖ്യ പ്രവിശ്യകളിലെ തൊഴില്‍ അവസരങ്ങളുടെ കണക്കും സര്‍വേയിലുണ്ട്. ഒന്‍ടാറിയോ-3,79,700, നോവാ സ്‌കോട്ടിയ - 22,400, ബ്രിട്ടീഷ് കൊളംബിയ -1,63,600, മാനിതോബ- 29,300, അല്‍ബര്‍ട്ട- 1,00,900, ക്യുബെക്ക്- 2,48,100 എന്നിങ്ങനെയാണ് തൊഴില്‍ അവസരങ്ങളുള്ളത്.
വിമാനത്തില്‍ മാസ്‌ക് നിര്‍ബന്ധമല്ല
വിമാനയാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് കനേഡിയന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച്ച ഉത്തരവിറക്കിയിരുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവിലുണ്ട്. കാനഡയിലേക്ക് കുടിയേറുന്ന ആളുകള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമെന്ന സര്‍ക്കാര്‍ നയത്തില്‍ സെപ്റ്റംബര്‍ അവസാനത്തോടെ ഇളവ് വന്നേക്കുമെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു.
യുഎസിന് സമാനമായി രാജ്യത്തേക്ക് വരുന്ന എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണമെന്ന് കനേഡിയന്‍ സര്‍ക്കാരും ഏതാനും മാസം മുന്‍പ് ഉത്തരവിറക്കിയിരുന്നു. കാനഡയ്ക്ക് പിന്നാലെ യുഎസും വാക്‌സിനേഷന്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.