image

23 Feb 2022 12:48 AM GMT

Banking

2021 ഡിസംബറില്‍ ഇപിഎഫ്ഒ 14.6 ലക്ഷം വരിക്കാരെ ചേര്‍ത്തു

MyFin Desk

2021 ഡിസംബറില്‍ ഇപിഎഫ്ഒ 14.6 ലക്ഷം വരിക്കാരെ ചേര്‍ത്തു
X

Summary

ഡെല്‍ഹി : റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 2021 ഡിസംബറില്‍ മൊത്തം 14.6 ലക്ഷം വരിക്കാരെ ചേര്‍ത്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16.4 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തി. 2020 ഡിസംബറില്‍ 12.54 ലക്ഷം ആകെ വരിക്കാരെ ചേര്‍ത്തു. ഡിസംബറിലെ മൊത്തം വരിക്കാരുടെ എണ്ണത്തില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 19.98 ശതമാനം വര്‍ധനയുണ്ടായി.2022 ജനുവരിയില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2021 നവംബറിലെ മൊത്തം വരിക്കാരുടെ എണ്ണം 13.95 ലക്ഷത്തില്‍ നിന്ന് 12.17 ലക്ഷമായി കുറഞ്ഞു. […]


ഡെല്‍ഹി : റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 2021 ഡിസംബറില്‍ മൊത്തം 14.6 ലക്ഷം വരിക്കാരെ ചേര്‍ത്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16.4 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തി.

2020 ഡിസംബറില്‍ 12.54 ലക്ഷം ആകെ വരിക്കാരെ ചേര്‍ത്തു. ഡിസംബറിലെ മൊത്തം വരിക്കാരുടെ എണ്ണത്തില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 19.98 ശതമാനം വര്‍ധനയുണ്ടായി.2022 ജനുവരിയില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2021 നവംബറിലെ മൊത്തം വരിക്കാരുടെ എണ്ണം 13.95 ലക്ഷത്തില്‍ നിന്ന് 12.17 ലക്ഷമായി കുറഞ്ഞു. 2021 ഡിസംബറില്‍ ചേര്‍ത്ത ആകെ 14.60 ലക്ഷം നെറ്റ് സബ്‌സ്‌ക്രൈബര്‍മാരില്‍ 9.11 ലക്ഷം പുതിയ അംഗങ്ങള്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്തവരാണ്.

കൂടാതെ, 2021ല്‍ പിഎഫ് ക്ലോസ് ചെയ്യുന്നവരുടെ എണ്ണം ജൂലൈ മുതല്‍ കുറയുകയാണ്. ഡാറ്റ അനുസരിച്ച്, 22-25 വയസ് പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ അംഗത്വമെടുത്തത്. 3.87 ലക്ഷം പേര്‍ 2021 ഡിസംബറില്‍ പുതുതായി ചേര്‍ന്നു. ഇതേ കാലയളവില്‍ 18-25 വയസ് പ്രായമുള്ളവരാണ് മൊത്തം വരിക്കാരുടെ 46.89 ശതമാനം സംഭാവന ചെയ്തത്. അതായത് ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന പലരും സംഘടിത മേഖലയിലാണ് തൊഴില്‍ കണ്ടെത്തുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു.