10 March 2022 1:12 AM GMT
Summary
മുംബൈ : ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് ഉണര്‍വ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ രൂപയുടെ മൂല്യം 42 പൈസ ഉയര്‍ന്നു. ഡോളറിനെതിരെ 76.20 എന്ന നിലയിലാണ് രൂപ നില്‍ക്കുന്നത്. തിങ്കളാഴ്ച്ച ഡോളറുമായുള്ള വിനിമയത്തില്‍ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ച്ചയില്‍ എത്തിയിരുന്നു. അന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 81 പൈസ ഇടിഞ്ഞ് 76.98 ആയിരുന്നു. ഉച്ചയ്ക്ക് ശേഷം ഇത് 88 പൈസ ഇടിഞ്ഞ് 77.01 എന്ന നിലയിലാകുകയും ചെയ്തു. റഷ്യ-യുക്രൈയിന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ബെന്റ് ക്രൂഡ്, സ്വര്‍ണം എന്നിവയുടെ […]
മുംബൈ : ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് ഉണര്‍വ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ രൂപയുടെ മൂല്യം 42 പൈസ ഉയര്‍ന്നു. ഡോളറിനെതിരെ 76.20 എന്ന നിലയിലാണ് രൂപ നില്‍ക്കുന്നത്. തിങ്കളാഴ്ച്ച ഡോളറുമായുള്ള വിനിമയത്തില്‍ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ച്ചയില്‍ എത്തിയിരുന്നു. അന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 81 പൈസ ഇടിഞ്ഞ് 76.98 ആയിരുന്നു. ഉച്ചയ്ക്ക് ശേഷം ഇത് 88 പൈസ ഇടിഞ്ഞ് 77.01 എന്ന നിലയിലാകുകയും ചെയ്തു.
റഷ്യ-യുക്രൈയിന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ബെന്റ് ക്രൂഡ്, സ്വര്‍ണം എന്നിവയുടെ വിലയും റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. ഇന്നത്തെ കണക്കുകള്‍ പ്രകാരം ബെന്റ് ക്രൂഡ് വില ബാരലിന് 3.39 ശതമാനം ഉയര്‍ന്ന് 114.91 ഡോളറായി. റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് യുഎസ് നിരോധനം ഏര്‍പ്പെടുതിയ സമയത്ത് ക്രൂഡ് വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. സെന്‍സെക്‌സിപ്പോള്‍ 1361.07 പോയിന്റ് ഉയര്‍ന്ന് 56,008.40 എന്ന നിലയിലും നിഫ്റ്റി 368.40 പോയിന്റ് ഉയര്‍ന്ന് 16,713.75ലും എത്തി നില്‍ക്കുകയാണ്.