image

15 March 2022 5:33 AM GMT

Banking

ഷാരൂഖ് ഖാൻ സ്വന്തം ഒടിടി പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു

MyFin Desk

ഷാരൂഖ് ഖാൻ സ്വന്തം ഒടിടി പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു
X

Summary

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഷാരൂഖ് ഖാന്റെ ഒടിടി അരങ്ങേറ്റം. ഷാരൂഖ് ഖാൻ ചൊവ്വാഴ്ച തൻറെ ഒടിടി പ്ലാറ്റ്‌ഫോമായ എസ് ആർ കെ പ്ലസ്( SRK+) പ്രഖ്യാപിച്ചു. വിശദാംശങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും പ്ലാറ്റ് ഫോം  ഉടൻ പ്രവർത്തന ക്ഷമമാകുമെന്ന് അദ്ദേഹം  സൂചന നൽകി. 2021 സെപ്റ്റംബറിൽ, ഡിസ്നി ഹോട്ട്‌സ്റ്റാറിൽ ഖാൻ ഒടിടി അരങ്ങേറ്റം കുറിക്കുമെന്ന് പരക്കെ ഊഹിക്കപ്പെടുന്നു. കഴിഞ്ഞ സെപ്തംബറിൽ, ഷാരൂഖ് ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു: "ഹ്മ്മ്….പിക്ചർ തോ അഭി ബാക്കി ഹെ….മേരെ ഡോസ്റ്റൺ…" (ചിത്രം ഇപ്പോഴും […]


ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഷാരൂഖ് ഖാന്റെ ഒടിടി അരങ്ങേറ്റം. ഷാരൂഖ് ഖാൻ ചൊവ്വാഴ്ച തൻറെ ഒടിടി പ്ലാറ്റ്‌ഫോമായ എസ് ആർ കെ പ്ലസ്( SRK+) പ്രഖ്യാപിച്ചു.

വിശദാംശങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും പ്ലാറ്റ് ഫോം ഉടൻ പ്രവർത്തന ക്ഷമമാകുമെന്ന് അദ്ദേഹം സൂചന നൽകി.

2021 സെപ്റ്റംബറിൽ, ഡിസ്നി ഹോട്ട്‌സ്റ്റാറിൽ ഖാൻ ഒടിടി അരങ്ങേറ്റം കുറിക്കുമെന്ന് പരക്കെ ഊഹിക്കപ്പെടുന്നു.

കഴിഞ്ഞ സെപ്തംബറിൽ, ഷാരൂഖ് ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു: "ഹ്മ്മ്….പിക്ചർ തോ അഭി ബാക്കി ഹെ….മേരെ ഡോസ്റ്റൺ…" (ചിത്രം ഇപ്പോഴും അപൂർണ്ണമാണ് സുഹൃത്തുക്കളേ). എന്നാൽ, മയക്കുമരുന്ന് കേസിൽ മകൻ ആര്യൻ അറസ്റ്റിലാകുകയും കോടതിയിൽ വാദം കേൾക്കുകയും ചെയ്തതോടെ പദ്ധതി മാറ്റിവച്ചു. ബോംബെ ഹൈക്കോടതി ആര്യനെ കുറ്റവിമുക്തനാക്കിയതോടെ ഷാരൂഖ് ക്രമേണ ബോളിവുഡിലേക്ക് മടങ്ങുകയാണ്.

ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ്, എസ്ആർകെ യുടെ ട്വീറ്റ് ഉദ്ധരിച്ച് ട്വീറ്റ് ചെയ്യുകയും കിംഗ് ഖാന്റെ ഒടിടി യുമായുള്ള തന്റെ സഹകരണം പ്രഖ്യാപിക്കുകയും ചെയ്തു. കശ്യപ് ട്വീറ്റ് ചെയ്തു, "സ്വപ്നം യാഥാർത്ഥ്യമാകും! എസ് ആർ കെ പ്ലസിൽ സഹകരിക്കുന്നു".