image

18 April 2022 1:03 AM GMT

Market

സ്വന്തം ഇ-ലേല പ്ലാറ്റ്‌ഫോം ആരംഭിക്കാനൊരുങ്ങി കോള്‍ ഇന്ത്യ

MyFin Desk

സ്വന്തം ഇ-ലേല പ്ലാറ്റ്‌ഫോം ആരംഭിക്കാനൊരുങ്ങി കോള്‍ ഇന്ത്യ
X

Summary

കൊല്‍ക്കത്ത: സ്വന്തമായി ഇ-ലേലത്തിനുള്ള പ്ലാറ്റ്ഫോം സജ്ജമാക്കാനൊരുങ്ങി കോള്‍ ഇന്ത്യ. പുതിയതും നിലവിലുള്ളതുമായ ഇടപാടുകാരെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍, ഇ-ലേല പോര്‍ട്ടല്‍ നിയന്ത്രിക്കുന്നത് എംജംഗ്ഷനും (ലേല പ്ലാറ്റ്ഫോം ദാതാക്കള്‍) സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എംഎസ്ടിസി ലിമിറ്റഡും ആണ്. കോള്‍ ഇന്ത്യയുടെ ഇ-ലേലം എംജംഗ്ഷനും എംഎസ്ടിസിയും 60:40 എന്ന അനുപാതത്തിലാണ് നടത്തുന്നത്. പ്രതിവര്‍ഷം കോള്‍ ഇന്ത്യയ്ക്ക് 120 ദശലക്ഷം ടണ്‍ ഉത്പന്നങ്ങളുടെ ഇ-ലേല വില്‍പ്പനയാണ് നടക്കുന്നത്. ബാക്കിവരുന്നത് ഇന്ധന വിതരണ കരാറുകളിലൂടെയും മറ്റ് പ്രത്യേക വില്‍പ്പനയിലൂടെയുമാണ്. ഇപ്പോള്‍ […]


കൊല്‍ക്കത്ത: സ്വന്തമായി ഇ-ലേലത്തിനുള്ള പ്ലാറ്റ്ഫോം സജ്ജമാക്കാനൊരുങ്ങി കോള്‍ ഇന്ത്യ. പുതിയതും നിലവിലുള്ളതുമായ ഇടപാടുകാരെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍, ഇ-ലേല പോര്‍ട്ടല്‍ നിയന്ത്രിക്കുന്നത് എംജംഗ്ഷനും (ലേല പ്ലാറ്റ്ഫോം ദാതാക്കള്‍) സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എംഎസ്ടിസി ലിമിറ്റഡും ആണ്. കോള്‍ ഇന്ത്യയുടെ ഇ-ലേലം എംജംഗ്ഷനും എംഎസ്ടിസിയും 60:40 എന്ന അനുപാതത്തിലാണ് നടത്തുന്നത്.

പ്രതിവര്‍ഷം കോള്‍ ഇന്ത്യയ്ക്ക് 120 ദശലക്ഷം ടണ്‍ ഉത്പന്നങ്ങളുടെ ഇ-ലേല വില്‍പ്പനയാണ് നടക്കുന്നത്. ബാക്കിവരുന്നത് ഇന്ധന വിതരണ കരാറുകളിലൂടെയും മറ്റ് പ്രത്യേക വില്‍പ്പനയിലൂടെയുമാണ്. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഇ പോര്‍ട്ടല്‍ വികസിപ്പിച്ചിരിക്കുന്നത് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററാണ്.

കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ സെന്‍ട്രല്‍ മൈന്‍ പ്ലാനിംഗ് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയുള്ളതാണിത്.

അടുത്ത ആറ് മാസത്തിനുള്ളില്‍ കല്‍ക്കരി ഇ-ലേലം സ്വന്തമായ പ്ലാറ്റ്ഫോമിലൂടെ സാധ്യമാകുമെന്നാണ് കണക്കാക്കുന്നതെന്നും, ഇതിന്റെ ചെലവും നേട്ടങ്ങളും വഴിയേ അറിയാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

'കോള്‍ ഇന്ത്യയുടെ തീരുമാനത്തെ ഞങ്ങള്‍ വിലമതിക്കുന്നു. 15 വര്‍ഷം മുമ്പ് ഞങ്ങള്‍ ഇ-ലേലം രൂപകല്പന ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തു. ഇപ്പോഴും യാതൊരു പരാതിയും കൂടാതെ സേവനം തുടരുകയാണ്,' എംജംഗ്ഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉപഭോക്താക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് കല്‍ക്കരി ഇടപാട് ഏര്‍പ്പെടുത്താനും കേന്ദ്രം ആലോചിക്കുന്നുണ്ട്. നിര്‍ദിഷ്ട ഇടപാടിന്റെ കണ്‍സള്‍ട്ടന്റായി ക്രിസിലിനെ നിയമിച്ചിരുന്നു. അടുത്ത ആറു മുതല്‍ ഒമ്പത് മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നുണ്ട്.

'വാണിജ്യ ഖനികള്‍ ഉത്പാദനം ആരംഭിച്ചതിന് ശേഷം ധാരാളം കല്‍ക്കരി വാഗ്ദാനം ചെയ്യുമ്പോള്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും സംഗമിക്കാന്‍ കഴിയുന്ന സ്വകാര്യ കല്‍ക്കരി ഖനന കമ്പനികള്‍ക്കായി ശക്തമായ ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.' ഇതിന് റെഗുലേറ്ററി മേല്‍നോട്ടം ഉണ്ടായിരിക്കുമെന്ന് കല്‍ക്കരി സെക്രട്ടറി എ കെ ജെയിന്‍ അടുത്തിടെ പറഞ്ഞിരുന്നു.