image

26 April 2022 2:38 AM GMT

Kudumbashree

സ്വയം തൊഴില്‍ ചെയ്യുന്നവരാണോ? വൈകാതെ ഇപിഎഫില്‍ ചേരാം

wilson Varghese

സ്വയം തൊഴില്‍ ചെയ്യുന്നവരാണോ? വൈകാതെ ഇപിഎഫില്‍ ചേരാം
X

Summary

സ്വയം തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ വൈകാതെ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷ (ഇപിഎഫ്ഒ) നില്‍ എന്റോള്‍ ചെയ്യാനാവും. രാജ്യത്തെ 1.5 കോടി വരുന്ന സ്വയം തൊഴില്‍ ചെയ്യുന്നവരെ ഉള്‍പ്പെടുത്തി സേവനം വിപുലീകരിക്കുന്നതിനുള്ള ചര്‍ച്ചകളിലാണ് ഇപിഎഫ്ഒ. നിലവിലെ ഇപിഎഫ്ഒ സംവിധാനത്തിലേക്ക് ഇവരെ ഉള്‍പ്പെടുത്തണോ അതോ ഇവര്‍ക്കായി പുതിയൊരു സ്‌കീം തന്നെ ആരംഭിക്കണോ എന്ന വിഷയമാണ് പരിഗണിക്കുന്നത്. സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ ചട്ടമനുസരിച്ച് അസംഘടിത മേഖലയിലും സ്വയം തൊഴില്‍ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമൂഹ്യ സുരക്ഷാ ഏര്‍പ്പെടുത്തേണ്ടതുണ്ട്. […]


സ്വയം തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ വൈകാതെ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷ (ഇപിഎഫ്ഒ) നില്‍ എന്റോള്‍ ചെയ്യാനാവും. രാജ്യത്തെ 1.5 കോടി വരുന്ന സ്വയം തൊഴില്‍ ചെയ്യുന്നവരെ ഉള്‍പ്പെടുത്തി സേവനം വിപുലീകരിക്കുന്നതിനുള്ള ചര്‍ച്ചകളിലാണ് ഇപിഎഫ്ഒ. നിലവിലെ ഇപിഎഫ്ഒ സംവിധാനത്തിലേക്ക് ഇവരെ ഉള്‍പ്പെടുത്തണോ അതോ ഇവര്‍ക്കായി പുതിയൊരു സ്‌കീം തന്നെ ആരംഭിക്കണോ എന്ന വിഷയമാണ് പരിഗണിക്കുന്നത്. സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ ചട്ടമനുസരിച്ച് അസംഘടിത മേഖലയിലും സ്വയം തൊഴില്‍ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമൂഹ്യ സുരക്ഷാ ഏര്‍പ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ഇതില്‍ കാലതാമസമുണ്ടാകുകയായിരുന്നു.

നിലവില്‍ സംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരാണ് ഇതിലെ അംഗങ്ങള്‍. ഇപിഎഫ്ഒ യിലേക്ക് ജീവനക്കാരനും തൊഴില്‍ ദാതാവും തുല്യ വിഹിതമാണ് അടയ്ക്കുന്നത്. എന്നാല്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇത് ബാധകമാവില്ല. ഇവിടെ അവരുടെ മാസവരുമാനം പരിഗണിച്ചാവും വിഹിതം തീരുമാനിക്കുക.

ഇത് 10 ശതമായി നിജപ്പെടുത്താനാണ് സാധ്യത. ഇതിന്റെ പലിശ നിരക്കും നിശ്ചയിക്കപ്പെടേണ്ടതുണ്ട്. നിലവില്‍ ഇപിഎഫ് പലിശ 8.1 ശതമാനമാണ്. ലോകത്തെ തന്നെ ഏറ്റവും മുന്തിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് ഇപിഎഫ്ഒ. 2019-20 ലെ കണക്കനുസരിച്ച് 24 കോടി അക്കൗണ്ടുകളാണ് ഇതിലുള്ളത്. ആകെ കൈകാര്യം ചെയ്യുന്ന തുക 12 ലക്ഷം കോടി രൂപ വരും.