image

14 May 2022 8:20 PM GMT

Market

ഈ ഓഹരി വാങ്ങാം: ക്രാഫ്റ്റ് മാൻ ഓട്ടോമേഷൻ

Bijith R

ഈ ഓഹരി വാങ്ങാം: ക്രാഫ്റ്റ് മാൻ ഓട്ടോമേഷൻ
X

Summary

കമ്പനി - ക്രാഫ്റ്റ് മാൻ ഓട്ടോമേഷൻ നിലവിലെ വിപണി മൂല്യം - 2175 (NSE) ശുപാർശ ചെയ്യുന്നത്: ആനന്ദ് രതി ഷെയേർസ് ആൻഡ് സ്റ്റോക്‌സ് സങ്കീർണമായ ബിസിനസ് അന്തരീക്ഷമായിരുന്നുവെങ്കിലും ക്രാഫ്റ്റ് മാൻ ഓട്ടോമേഷന്റെ എല്ലാ വിഭാഗങ്ങളും അതിന്റെ മൂല്യ വർധന ഉറപ്പ് വരുത്തുന്നുണ്ട്. കഴിഞ്ഞ പാദത്തിൽ ലഭിച്ച ഓർഡറുകൾ വളരെ ശക്തമായിരുന്നു. ഈ വർഷം കമ്പനിക്ക് അമേരിക്കയിൽ നിന്നും യൂറോപ്പിലെ ഒരു ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്ച്ചറർ (OEM) കമ്പനിയിൽ നിന്നും പവർ ട്രെയിൻ നിർമിക്കാനുള്ള ഓർഡർ ലഭിച്ചിട്ടുണ്ട്;


കമ്പനി - ക്രാഫ്റ്റ് മാൻ ഓട്ടോമേഷൻ
നിലവിലെ വിപണി മൂല്യം - 2175 (NSE)

ശുപാർശ ചെയ്യുന്നത്: ആനന്ദ് രതി ഷെയേർസ് ആൻഡ് സ്റ്റോക്‌സ്

സങ്കീർണമായ ബിസിനസ് അന്തരീക്ഷമായിരുന്നുവെങ്കിലും ക്രാഫ്റ്റ് മാൻ ഓട്ടോമേഷന്റെ എല്ലാ വിഭാഗങ്ങളും അതിന്റെ മൂല്യ വർധന ഉറപ്പ് വരുത്തുന്നുണ്ട്. കഴിഞ്ഞ പാദത്തിൽ ലഭിച്ച ഓർഡറുകൾ വളരെ ശക്തമായിരുന്നു. ഈ വർഷം കമ്പനിക്ക് അമേരിക്കയിൽ നിന്നും യൂറോപ്പിലെ ഒരു ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്ച്ചറർ (OEM) കമ്പനിയിൽ നിന്നും പവർ ട്രെയിൻ നിർമിക്കാനുള്ള ഓർഡർ ലഭിച്ചിട്ടുണ്ട്; വരുന്ന മാസങ്ങളിൽ ഇതിന്റെ ഉത്പാദനം ആരംഭിക്കാൻ കമ്പനി ആലോചിക്കുന്നു. കൂടാതെ അലൂമിനിയം ബിസിനസിലും ഡീസൽ എഞ്ചിൻ നിർമാണത്തിലും അത് ശ്രദ്ധ നൽകുന്നു.

കമ്പനിക്ക് നിലവിൽ സ്റ്റോറേജ് സൊല്യൂഷന്റെ 150 കോടി രൂപയുടെ ഓർഡർ ബുക്ക് ഉണ്ട്. മാത്രമല്ല വരും സാമ്പത്തിക വർഷത്തിൽ എല്ലാ വിഭാഗങ്ങളിൽ നിന്നും കൂടുതൽ വരുമാനം പ്രതിക്ഷിക്കുന്നു. മൊത്തത്തിലുള്ള വളർച്ചയ്ക്ക് ഇത് സഹായകമാണ്.

ആനന്ദ് രതി ഷെയേർസ് ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്‌സിലെ അനലിസ്റ്റുകൾ ക്രാഫ്ട്മാന്റെ മീഡിയം, ഹെവി വാണിജ്യ വാഹനങ്ങളിലും, ഓഫ് - ഹൈവേ പാസ്സന്ജർ വെഹിക്കിളുകളിലും വളരെ ശക്തമായൊരു വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ സെമി-കണ്ടക്ടർ ക്ഷാമവും കുറഞ്ഞ ഡിമാൻഡും ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയെ ബാധിക്കും.

ചുരുക്കത്തിൽ 2023 സാമ്പത്തിക വർഷത്തിൽ കമ്പനി 23 ശതമാനം വളർച്ചയും 2024 സാമ്പത്തിക വർഷത്തിൽ 10 ശതമാനം വളർച്ചയും കൈവരിക്കുമെന്നാണ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്.

മാർച്ച് പാദം അവസാനിച്ചപ്പോൾ പവർ ട്രെയിനിൽ ഉള്ള മൂല്യ വർദ്ധനവ് 210 കോടി രൂപയായിരുന്നു. ഇത് ഓട്ടോ അലൂമിനിയം മേഖലയിൽ 36.50 കോടി രൂപയും ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് മേഖലയിൽ 97 കോടി രൂപയുമായി.

2022 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നിട്ടും ക്രാഫ്ട്മാന്റെ എബിറ്റഡ (EBITDA) മാർജിൻ 48 ബേസിസ് പോയിന്റ് വർധിച്ച 23.5 ശതമാനത്തിലെത്തി. അസംസൃത വസ്തുക്കളുടെ വില വർധന എല്ലാ വിഭാഗങ്ങളിലേക്കും കൈമാറിയതിനാലാണ് ഈ നേട്ടം നേടാനായത്.

Disclaimer: The views and investment tips by experts / fund houses / brokerages on myfinpoint.com are their own and not those of the website or its management. myfinpoint.com advises users to consult your financial advisor before making any investment decisions.