image

1 Jun 2022 1:09 AM GMT

Economy

രാജ്യത്തെ ആളോഹരി വരുമാനം കുറഞ്ഞു

MyFin Desk

രാജ്യത്തെ ആളോഹരി വരുമാനം കുറഞ്ഞു
X

Summary

കോവിഡ് രാജ്യത്തെ സാമ്പത്തിക സ്ഥിതി തകിടം മറിച്ചു കഴിഞ്ഞു. വരുമാനമില്ലായ്മയും കുറഞ്ഞ ശമ്പളത്തില്‍ നിര്‍ബന്ധിതമായി ജോലിയില്‍ പ്രവേശിക്കേണ്ട സാഹചര്യവും ഓരോ വ്യക്തിയിലും സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളിവിട്ടുകഴിഞ്ഞു. രാജ്യത്തെ പ്രതിശീര്‍ഷ വരുമാനം വിലയില്‍ മാറ്റമില്ലാത്ത അഥവാ സ്ഥിര വിലയില്‍ കണക്കാക്കുമ്പോള്‍  കോവിഡിന് മുന്‍പുള്ളതിനേക്കാള്‍ താഴ്ന്ന നിലയിലാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയുടെ വാര്‍ഷിക പ്രതിശീര്‍ഷ വരുമാനം 2021-22 ല്‍ കോവിഡിന് മുമ്പുള്ള 91,481 രൂപയില്‍ താഴെയായിരിക്കുകയാണ്. എന്നാല്‍, സ്ഥിരമായ വിലയില്‍ അറ്റ ദേശീയ വരുമാനത്തെ (എന്‍എന്‍ഐ) അടിസ്ഥാനമാക്കിയുള്ള പ്രതിശീര്‍ഷ വരുമാനം […]


കോവിഡ് രാജ്യത്തെ സാമ്പത്തിക സ്ഥിതി തകിടം മറിച്ചു കഴിഞ്ഞു. വരുമാനമില്ലായ്മയും കുറഞ്ഞ ശമ്പളത്തില്‍ നിര്‍ബന്ധിതമായി ജോലിയില്‍ പ്രവേശിക്കേണ്ട സാഹചര്യവും ഓരോ വ്യക്തിയിലും സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളിവിട്ടുകഴിഞ്ഞു.
രാജ്യത്തെ പ്രതിശീര്‍ഷ വരുമാനം വിലയില്‍ മാറ്റമില്ലാത്ത അഥവാ സ്ഥിര വിലയില്‍ കണക്കാക്കുമ്പോള്‍ കോവിഡിന് മുന്‍പുള്ളതിനേക്കാള്‍ താഴ്ന്ന നിലയിലാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയുടെ വാര്‍ഷിക പ്രതിശീര്‍ഷ വരുമാനം 2021-22 ല്‍ കോവിഡിന് മുമ്പുള്ള 91,481 രൂപയില്‍ താഴെയായിരിക്കുകയാണ്.
എന്നാല്‍, സ്ഥിരമായ വിലയില്‍ അറ്റ ദേശീയ വരുമാനത്തെ (എന്‍എന്‍ഐ) അടിസ്ഥാനമാക്കിയുള്ള പ്രതിശീര്‍ഷ വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2022 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
2019-20ല്‍ പ്രതിശീര്‍ഷ വരുമാനം 94,270 രൂപയായിരുന്നു. കോവിഡ്-19 മഹാമാരിയും തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും മൂലമുണ്ടായ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ തടസ്സം കാരണം 2020-21ല്‍ 85,110 രൂപയായി പ്രതിശീര്‍ഷവരുമാനം കുറഞ്ഞു. നിലവിലെ വിലയില്‍, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിശീര്‍ഷ വരുമാനം 18.3 ശതമാനം ഉയര്‍ന്ന് 1.5 ലക്ഷം രൂപയായി. നിലവിലെ വിലയില്‍ പ്രതിശീര്‍ഷ വരുമാനം 2019-20 ലെ 1.32 ലക്ഷത്തില്‍ നിന്ന് 2020-21 ല്‍ 1.27 ലക്ഷമായി കുറഞ്ഞു.
ഒരു രാജ്യത്ത് ഒരു വ്യക്തിക്ക് കിട്ടുന്ന വരുമാനത്തിന്റെ ശരാശരിയാണ് ആളോഹരി വരുമാനം. അതിനാല്‍ രാജ്യത്തിന്റെ അഭിവൃദ്ധിയുടെ കൂടി പ്രതീകമാണിത്.