image

13 Jun 2022 2:45 AM GMT

Cards

ഇ-വാലറ്റിലെ പണം എടിഎം വഴി എടുക്കാം

MyFin Desk

ഇ-വാലറ്റിലെ പണം എടിഎം വഴി എടുക്കാം
X

Summary

രാജ്യത്തെ ഏത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി എന്നറിയിച്ച് പേയ്മെന്റ് സൊല്യൂഷന്‍സ് സേവന ദാതാവായ ഒമ്നി കാര്‍ഡ്. ഇത്തരത്തില്‍ ആര്‍ബിഐ ലൈസന്‍സ് നേടുന്ന പ്രീപേയ്ഡ് ഇന്‍സ്ട്രുമെന്റാണ് ഒമ്നി കാര്‍ഡെന്നും, റൂപേ കാര്‍ഡ് ഉപയോഗിച്ചാകും പണം പിന്‍വലിക്കല്‍ സാധിക്കുകയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ഇ-വാലറ്റില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ബാങ്കിതര ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സേവനം. ഒമ്നി കാര്‍ഡ് ഇ-വാലറ്റ് ആപ്പിലൂടെ റൂപേ അധിഷ്ഠിത ഡിജിറ്റല്‍ കാര്‍ഡ് […]


രാജ്യത്തെ ഏത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി എന്നറിയിച്ച് പേയ്മെന്റ് സൊല്യൂഷന്‍സ് സേവന ദാതാവായ ഒമ്നി കാര്‍ഡ്. ഇത്തരത്തില്‍ ആര്‍ബിഐ ലൈസന്‍സ് നേടുന്ന പ്രീപേയ്ഡ് ഇന്‍സ്ട്രുമെന്റാണ് ഒമ്നി കാര്‍ഡെന്നും, റൂപേ കാര്‍ഡ് ഉപയോഗിച്ചാകും പണം പിന്‍വലിക്കല്‍ സാധിക്കുകയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ഇ-വാലറ്റില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ബാങ്കിതര ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സേവനം. ഒമ്നി കാര്‍ഡ് ഇ-വാലറ്റ് ആപ്പിലൂടെ റൂപേ അധിഷ്ഠിത ഡിജിറ്റല്‍ കാര്‍ഡ് ചുരുങ്ങിയ സമയത്തിനുള്ളില്‍ സൃഷ്ടിക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. മാത്രമല്ല ഇത് ശേഷം ഭൗതിക രൂപത്തിലുള്ള കാര്‍ഡായി ഓര്‍ഡര്‍ ചെയ്യുവാനും, യുപിഐ ക്യു ആര്‍ കോഡ് വഴി പേയ്മെന്റ് നടത്താനും സാധിക്കും.

നോയിഡ ആസ്ഥാനമായ ഇ-റൂട്ട് ടെക്നോളജീസാണ് ഒമ്നി കാര്‍ഡ് പ്ലാറ്റ്ഫോം പ്രോയോജകര്‍. ഒമ്നി കാര്‍ഡിലൂടെ ഉപഭോക്താക്കള്‍ക്ക് സൈ്വപ്പ്, സ്‌കാന്‍, ടാപ്പ് ആന്‍ഡ് പ്ലേ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ഉപയോഗിച്ച് പണമടയ്ക്കുവാന്‍ പറ്റും. ഉപഭോക്താക്കള്‍ക്ക് അവരവരുടെ കുടുംബാംഗങ്ങള്‍ക്കായി ഒന്നിലധികം കാര്‍ഡുകള്‍ സൃഷ്ടിക്കാനും, പേയ്‌മെന്റുകള്‍ ട്രാക്ക് ചെയ്യാനും, ചെലവുകള്‍ വിശകലനം ചെയ്യാനും, കുടുംബ ചെലവുകള്‍ നിയന്ത്രിക്കുവാനും ഒമ്നി കാര്‍ഡ് ആപ്പ് വഴി സാധിക്കും.

റുപേ കാര്‍ഡ്, യുപിഐ എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കാനുള്ള ബദല്‍ പ്ലാറ്റ്ഫോമാണിതെന്ന് ഒമ്‌നി കാര്‍ഡ് സഹസ്ഥാപകനും സിഇഒയുമായ സഞ്ജീവ് പാണ്ഡെ പറഞ്ഞു. ആര്‍ബിഐയുടെ ഉത്തരവിന് തൊട്ടുപിന്നാലെ, ഈ സൗകര്യം വ്യാപകമാക്കുന്നതിന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ടീമുമായി ചേര്‍ന്ന് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതായി സഹസ്ഥാപകനും സിഒഒയുമായ അഭിഷേക് സക്‌സേന പറഞ്ഞു.

ഇലക്ട്രോണിക് രീതിയില്‍ പണമിടപാട് നടത്താന്‍ വ്യക്തികളെ സഹായിക്കുന്ന ഒന്നാണ് ഇലക്ട്രോണിക് വാലറ്റ് അഥവാ ഇ-വാലറ്റ്. ഇവ നല്‍കുന്ന സേവനം ഒരു ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡിന് തുല്യമാണ്. പണമിടപാടുകള്‍ നടത്തുന്നതിന് ഇ വാലറ്റ് വ്യക്തിയുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം. കടലാസില്ലാത്ത പണമിടപാട് എളുപ്പമാക്കുക എന്നതാണ് ഇ വാലറ്റിന്റെ പ്രധാന ലക്ഷ്യം. ഇ വാലറ്റുകള്‍ എളുപ്പത്തില്‍ ഉപയോഗിക്കാമെന്നത് കൊണ്ട് തന്നെ ആളുകള്‍ ദൈനംദിന പണമിടപാടുകള്‍ക്ക് ഇ വാലറ്റ് സംവിധാനം കൂടുതലായി ഉപയോഗിക്കുന്നു. വൈദ്യുതി, ഗ്യാസ് സിലിണ്ടര്‍ ബില്ലുകള്‍ അടയ്ക്കല്‍, കോളേജ് ഫീസ്, മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യല്‍ തുടങ്ങി ഏത് തരത്തിലുള്ള പണമിടപാടുകളും ഇ വാലറ്റിലൂടെ നടത്താം.