image

7 July 2022 9:39 AM GMT

Banking

കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 4 ശതമാനം നേട്ടത്തിൽ

MyFin Bureau

കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 4 ശതമാനം നേട്ടത്തിൽ
X

Summary

കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6 ശതമാനം ഉയർന്നു. മിഡിൽ ഈസ്റ്റിലും, ഇന്ത്യയിലും കമ്പനിയുടെ വരുമാനത്തിലും, ഉപഭോക്താക്കളിലും മികച്ച വളർച്ചയുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് വില ഉയർന്നത്. "2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ, കഴിഞ്ഞ വർഷത്തെ ഒന്നാം പാദത്തെ അപേക്ഷിച്ച്, വരുമാന വളർച്ച 105 ശതമാനമാണ്. കമ്പനിയുടെ ഇന്ത്യയിലെ വില്പന വളർച്ച ഈ പാദത്തിൽ 115 ശതമാനമായി ഉയർന്നു," കല്യാൺ ജൂവല്ലേഴ്സ് പറഞ്ഞു. ശക്തമായ ബ്രാൻഡും, വിശാലമായ റീട്ടെയിൽ ശൃംഖലയും ഉള്ളതും, ഉപഭോക്താക്കളുടെ താൽപ്പര്യം അസംഘടിത […]


കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6 ശതമാനം ഉയർന്നു. മിഡിൽ ഈസ്റ്റിലും, ഇന്ത്യയിലും കമ്പനിയുടെ വരുമാനത്തിലും, ഉപഭോക്താക്കളിലും മികച്ച വളർച്ചയുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് വില ഉയർന്നത്.

"2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ, കഴിഞ്ഞ വർഷത്തെ ഒന്നാം പാദത്തെ അപേക്ഷിച്ച്, വരുമാന വളർച്ച 105 ശതമാനമാണ്. കമ്പനിയുടെ ഇന്ത്യയിലെ വില്പന വളർച്ച ഈ പാദത്തിൽ 115 ശതമാനമായി ഉയർന്നു," കല്യാൺ ജൂവല്ലേഴ്സ് പറഞ്ഞു.

ശക്തമായ ബ്രാൻഡും, വിശാലമായ റീട്ടെയിൽ ശൃംഖലയും ഉള്ളതും, ഉപഭോക്താക്കളുടെ താൽപ്പര്യം അസംഘടിത മേഖലയിൽ നിന്ന് സംഘടിത മേഖലയിലേക്ക് മാറിയതും കമ്പനിയുടെ ബിസിനസ്സ് വർധിക്കുന്നതിന് കാരണമായെന്ന് പ്രമുഖ കേരള ജ്വല്ലർ പറഞ്ഞു.

മിഡിൽ ഈസ്റ്റിൽ, കമ്പനിയുടെ വരുമാന വളർച്ച മികച്ച രീതിയിൽ തന്നെ നിലനിന്നു. സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവും, കഴിഞ്ഞ കുറച്ചു പാദങ്ങളിൽ പ്രകടമായിരുന്ന ടൂറിസ്റ്റുകളുടെ തിരിച്ചു വരവുമാണ് ഇതിലേക്ക് പ്രധാനമായും നയിച്ചത്. ഈ മേഖലയിൽ, കഴിഞ്ഞ പാദത്തിലെ വരുമാന വളർച്ച 65 ശതമാനമായിരുന്നു. കൂടാതെ, യാത്രാ നിയന്ത്രണങ്ങൾ ഒരു പരിധി വരെ ഡിമാന്റിനെ ബാധിച്ചുവെങ്കിലും 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, ഇന്ത്യയിൽ നിന്നു വ്യത്യസ്തമായി, ഷോറൂമുകളുടെ പ്രവർത്തനം തടസ്സപ്പെടാഞ്ഞത് വരുമാന വളർച്ചയ്ക്കു കാരണമായി. ഓഹരി ഇന്ന് 3.92 ശതമാനം ഉയർന്ന് 63.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.