image

11 July 2022 2:47 AM GMT

People

വിജയ് മല്യയ്ക്ക് നാലു മാസം തടവ്, 40 ദശലക്ഷം ഡോളർ ബാങ്കുകൾക്ക് നൽകണം

MyFin Desk

വിജയ് മല്യയ്ക്ക് നാലു മാസം തടവ്, 40 ദശലക്ഷം ഡോളർ ബാങ്കുകൾക്ക് നൽകണം
X

Summary

  ഡെല്‍ഹി: കോടതിയലക്ഷ്യ കേസില്‍ വിവാദ വ്യവസായി വിജയ മല്യക്ക് സുപ്രീം കോടതി നാലു മാസം തടവും രണ്ടായിരം രൂപ പിഴയും വിധിച്ച് സുപ്രീം കോടതി.  പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. കോടതി ഉത്തരവ് ലംഘിച്ച് മകള്‍ക്ക് 40 ദശലക്ഷം ഡോളര്‍ കൈമാറ്റം ചെയ്ത കേസിലാണ് വിധി വന്നത്. 2017ലാണ് പണം കൈമാറിയത്. മല്യ കോടതിയലക്ഷ്യക്കുറ്റം ചെയ്തതായി അതേ വര്‍ഷം തന്നെ സുപ്രീം കോടതി വിധിച്ചു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട നാല്‍പത് ദശലക്ഷം […]


ഡെല്‍ഹി: കോടതിയലക്ഷ്യ കേസില്‍ വിവാദ വ്യവസായി വിജയ മല്യക്ക് സുപ്രീം കോടതി നാലു മാസം തടവും രണ്ടായിരം രൂപ പിഴയും വിധിച്ച് സുപ്രീം കോടതി. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. കോടതി ഉത്തരവ് ലംഘിച്ച് മകള്‍ക്ക് 40 ദശലക്ഷം ഡോളര്‍ കൈമാറ്റം ചെയ്ത കേസിലാണ് വിധി വന്നത്. 2017ലാണ് പണം കൈമാറിയത്. മല്യ കോടതിയലക്ഷ്യക്കുറ്റം ചെയ്തതായി അതേ വര്‍ഷം തന്നെ സുപ്രീം കോടതി വിധിച്ചു.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട നാല്‍പത് ദശലക്ഷം ഡോളര്‍ പലിശ സഹിതം തിരിച്ചടയ്ക്കണമെന്നും പരമാവധി നാലാഴ്ച്ചയാണ് ഇതിന് നല്‍കുന്ന സമയമെന്നും കോടതി ചൂണ്ടിക്കാട്ടി.
പണമടയ്ക്കാത്ത പക്ഷം വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് ബാങ്കുകള്‍ക്ക് കടക്കാമെന്നും ജസ്റ്റിസ് യു. യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് വിധി.
പല ബാങ്കുകള്‍ക്കായി വിജയ് മല്യ നല്‍കാനുണ്ടായിരുന്ന 6400 കോടി രൂപ നല്‍കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള നിയമനടപടി ലണ്ടനില്‍ പുരോഗമിക്കുന്നതിനിടൈയാണ് സുപ്രീം കോടതി വിധി.