image

12 July 2022 1:58 AM GMT

Technology

ബിസിനസ് ക്ലാസും സൗജന്യ ഭക്ഷണവും നിര്‍ത്തും, അണ്‍ അക്കാദമി 'മെലിയും'

MyFin Desk

ബിസിനസ് ക്ലാസും സൗജന്യ ഭക്ഷണവും നിര്‍ത്തും, അണ്‍ അക്കാദമി മെലിയും
X

Summary

ഡെല്‍ഹി: ബാങ്ക് അക്കൗണ്ടില്‍ 2,800 കോടി രൂപയുണ്ടെങ്കിലും, എഡ്‌ടെക് സ്ഥാപനമായ അണ്‍അക്കാദമി സ്ഥാപകര്‍ക്കും മാനേജ്‌മെന്റിനുമുള്ള ശമ്പളം വെട്ടിക്കുറയ്ക്കുകയാണെന്ന് അറിയിച്ചു. കൂടാതെ ലാഭക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഗോള ടെസ്റ്റ് പ്രെപ്പ് പ്ലാറ്റ്‌ഫോം പോലുള്ളവ അടച്ചുപൂട്ടും. സൗജന്യ ഭക്ഷണം് നിര്‍ത്തും. ലാഭക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) സ്പോണ്‍സര്‍ഷിപ്പ് തുടരേണ്ടതില്ലെന്ന് എഡ്‌ടെക് സ്റ്റാര്‍ട്ടപ്പായ അണ്‍അക്കാദമി തീരുമാനിച്ചു. ്അണ്‍അക്കാദമി ജീവനക്കാര്‍ക്കുള്ള സൗജന്യ ഭക്ഷണവും ലഘുഭക്ഷണവും ഓഫീസില്‍ […]


ഡെല്‍ഹി: ബാങ്ക് അക്കൗണ്ടില്‍ 2,800 കോടി രൂപയുണ്ടെങ്കിലും, എഡ്‌ടെക് സ്ഥാപനമായ അണ്‍അക്കാദമി സ്ഥാപകര്‍ക്കും മാനേജ്‌മെന്റിനുമുള്ള ശമ്പളം വെട്ടിക്കുറയ്ക്കുകയാണെന്ന് അറിയിച്ചു. കൂടാതെ ലാഭക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഗോള ടെസ്റ്റ് പ്രെപ്പ് പ്ലാറ്റ്‌ഫോം പോലുള്ളവ അടച്ചുപൂട്ടും. സൗജന്യ ഭക്ഷണം് നിര്‍ത്തും. ലാഭക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) സ്പോണ്‍സര്‍ഷിപ്പ് തുടരേണ്ടതില്ലെന്ന് എഡ്‌ടെക് സ്റ്റാര്‍ട്ടപ്പായ അണ്‍അക്കാദമി തീരുമാനിച്ചു.

്അണ്‍അക്കാദമി ജീവനക്കാര്‍ക്കുള്ള സൗജന്യ ഭക്ഷണവും ലഘുഭക്ഷണവും ഓഫീസില്‍ ലഭിക്കില്ലെന്ന് ജീവനക്കാര്‍ക്കുള്ള കുറിപ്പില്‍ സ്ഥാപകനും സിഇഒയുമായ ഗൗരവ് മുഞ്ജാല്‍ പറഞ്ഞു. മുന്‍നിര സ്ഥാപകരും ടോപ്പ് മാനേജ്‌മെന്റും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും ഇനി ബിസിനസ് ക്ലാസ് യാത്രകള്‍ ഉണ്ടാകില്ല. കൂടാതെ ഉയര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്കായി നിയമിച്ച ഡ്രൈവര്‍മാരെയും നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ക്ക് പ്രരംഭ ഓഹരി വില്‍പ്പന (ഐപിഒ) നടത്തണമെന്നും അതിനായി നമ്മള്‍ മിതത്വം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായ ചെലവുകളെല്ലാം വെട്ടിക്കുറയ്ക്കണമെന്നും മുഞ്ജല്‍ പറഞ്ഞു.

കോവിഡ് കാലത്ത് ഏറ്റവും അധികം നേട്ടമുണ്ടാക്കിയവരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ നിന്നവര്‍ ബൈജൂസ്, അണ്‍അക്കാദമി, അഡ്ഡാ 24/7 തുടങ്ങിയ വിവിധ എഡ്‌ടെക്ക് ആപ്പുകളാണ്. എന്നാല്‍ കോവിഡാനന്തരം സ്‌കൂളുകള്‍ തുറന്നതോടെ എഡ്‌ടെക്ക് ആപ്പുകളുടെ ഉപഭോക്താക്കളില്‍ വലിയ കൊഴിഞ്ഞുപോക്ക് ഉണ്ടായി. ഇതോടെ പല എഡ്‌ടെക്ക് ആപ്പ് കമ്പനികളും സാമ്പത്തിക പ്രതിസന്ധിയിലായി. ഈ വര്‍ഷം ആദ്യം ഏകദേശം 1,000 ജീവനക്കാരെ അണ്‍അക്കാദമി പിരിച്ചുവിട്ടിരുന്നു. ബൈജൂസ് ഉള്‍പ്പടെ വിവിധ പ്രമുഖ എഡ്‌ടെക്ക് കമ്പനികള്‍ പിരിച്ചുവിട്ടത് രണ്ടായിരത്തിലധികം ജീവനക്കാരെയാണ്.