image

14 July 2022 2:46 AM GMT

News

മൊത്ത വില സൂചികയിലും നേരിയ ആശ്വാസം,ജൂണില്‍ 15.18 ശതമാനം

MyFin Desk

മൊത്ത വില സൂചികയിലും നേരിയ ആശ്വാസം,ജൂണില്‍ 15.18 ശതമാനം
X

Summary

രാജ്യത്ത് മൊത്ത വില സൂചികയില്‍ നേരിയ ഇടിവ്. ജൂണില്‍ മൊത്തവില സൂചിക അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം 15.18 ശതമാനമായി കുറഞ്ഞു. മേയില്‍ ഇത് 15.88 ആയിരുന്നു. കഴിഞ്ഞ 15 മാസമായി തുടര്‍ച്ചയായി ഇത് 15 ന് മുകളില്‍ തുടരുകയാണ്. പണപ്പെരുപ്പ തോതില്‍ നേരിയ ആശ്വാസം പകര്‍ന്ന് ഉപഭോക്തൃ വില സൂചികയില്‍ ബുധനാഴ്ച ഇടിവ് പ്രകടമായിരുന്നു. ജൂണിലെ നിരക്ക് 7.01 ശതമാനമാണ്. റീട്ടെയില്‍ പണപ്പെരുപ്പം മെയ് മാസത്തിലെ 7.04 ശതമാനത്തില്‍ നിന്ന് കുറഞ്ഞത് ആശ്വാസകരമാണെങ്കിലും പ്രതീക്ഷിച്ച കുറവുണ്ടായില്ല. ഏപ്രിലില്‍ 8 […]


രാജ്യത്ത് മൊത്ത വില സൂചികയില്‍ നേരിയ ഇടിവ്. ജൂണില്‍ മൊത്തവില സൂചിക അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം 15.18 ശതമാനമായി കുറഞ്ഞു. മേയില്‍ ഇത് 15.88 ആയിരുന്നു. കഴിഞ്ഞ 15 മാസമായി തുടര്‍ച്ചയായി ഇത് 15 ന് മുകളില്‍ തുടരുകയാണ്. പണപ്പെരുപ്പ തോതില്‍ നേരിയ ആശ്വാസം പകര്‍ന്ന് ഉപഭോക്തൃ വില സൂചികയില്‍ ബുധനാഴ്ച ഇടിവ് പ്രകടമായിരുന്നു. ജൂണിലെ നിരക്ക് 7.01 ശതമാനമാണ്. റീട്ടെയില്‍ പണപ്പെരുപ്പം മെയ് മാസത്തിലെ 7.04 ശതമാനത്തില്‍ നിന്ന് കുറഞ്ഞത് ആശ്വാസകരമാണെങ്കിലും പ്രതീക്ഷിച്ച കുറവുണ്ടായില്ല. ഏപ്രിലില്‍ 8 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.79 ശതമാനമായിരുന്നു പണപ്പെരുപ്പം.
ജൂണിലെ ഉയര്‍ന്ന നിരക്കിന് കാരണം ധാതു എണ്ണ, ഭ്ക്ഷ്യ ഉത്പന്നം, ക്രൂഡ്, ഇന്ധനം തുടങ്ങിയവയുടെ വിലക്കയറ്റമാണ്.
ഇന്ധനം, ഊര്‍ജം എന്നീ മേഖലകള്‍ മാത്രമെടുത്താല്‍ വില സൂചിക 40.38 ആയി ചുരുങ്ങിയട്ടുണ്ട്. ജൂണില്‍ ഇത് 40.62 ആയിരുന്നു. ഭക്ഷ്യ വിലക്കയറ്റം ജൂണില്‍ 12.41 ശതമാനമായിരുന്നു. അത് 10.89 ആയിട്ടുണ്ട്. പച്ചക്കറിയുടെ കാര്യത്തില്‍ ഇത് 56.75 ല്‍ നിന്നും 56.36 ആയി കുറഞ്ഞിട്ടുണ്ട്.

പണപ്പെരുപ്പം കുറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ പ്രതീക്ഷയനുസരിച്ച് താഴുന്നില്ല. ഈ സാഹചര്യത്തില്‍ അടുത്തമാസം നടക്കാനിരിക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റിയില്‍ പലിശനിരക്കുകള്‍ ഉയര്‍ത്തുന്നത് വീണ്ടും പരിഗണിച്ചേക്കുമെന്ന സൂചനയുണ്ട്.
പണപ്പെരുപ്പം കുറയ്ക്കാന്‍ റിപ്പോ നിരക്കില്‍ 90 ബേസിസ് പോയിന്റാണ് കേന്ദ്രബാങ്ക് വര്‍ധിപ്പിച്ചത്. ഇതുകൂടാതെ പെട്രോള്‍ ഡീസല്‍ എക്സൈസ് തീരുവയും സര്‍ക്കാര്‍ വെട്ടിക്കുറച്ചു.

എങ്കിലും റിസര്‍വ് ബാങ്കിന്റെ സഹനപരിധിയായ 2ശതമാനത്തിനും 4 ശതമാനത്തിനും ഇടയിലെത്തിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചേക്കാം. അടുത്തമാസം ചേരാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശനിരക്കുകള്‍ അരശതമാനം വരെ ഉയര്‍ത്താമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും സര്‍ക്കാറിനു മുന്നിലുള്ള വെല്ലുവിളിയാണ്. യുക്രെയ്ന്‍ പ്രതിസന്ധിയാണ് പണപ്പെരുപ്പം ഈ തോതില്‍ എത്തിച്ചതെങ്കിലും ഏതുവിധേനയും പണപ്പെരുപ്പം 6 ശതമാനത്തിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.