image

15 July 2022 9:16 AM GMT

Company Results

ജൂൺ പാദ നഷ്ടം: ടാറ്റ സ്റ്റീൽ ലോം​ഗ് പ്രോഡക്ട്സ് 4 ശതമാനം താഴ്ചയിൽ

Myfin Bureau

ജൂൺ പാദ നഷ്ടം: ടാറ്റ സ്റ്റീൽ ലോം​ഗ് പ്രോഡക്ട്സ് 4 ശതമാനം താഴ്ചയിൽ
X

Summary

ടാറ്റ സ്റ്റീൽ ലോം​ഗ് പ്രോഡക്ട്സ് ഓഹരികൾ ഇന്ന് വിപണിയിൽ 4.57 ശതമാനം ഇടിഞ്ഞു. ജൂൺ പാദത്തിൽ, ഉയർന്ന അസംസ്കൃത വസ്തുക്കളുടെ വില മൂലം കമ്പനി 334.80 കോടി രൂപയുടെ അറ്റ നഷ്ടം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിലയിടിഞ്ഞത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 444 കോടി രൂപയായിരുന്നു. എന്നാൽ മൊത്ത വരുമാനം 24.79 ശതമാനം ഉയർന്ന് 2,154.78 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ്, കഴിഞ്ഞ വർഷത്തിലെ ഇതേ പാദത്തിൽ നിന്നും, 94 ശതമാനം […]


ടാറ്റ സ്റ്റീൽ ലോം​ഗ് പ്രോഡക്ട്സ് ഓഹരികൾ ഇന്ന് വിപണിയിൽ 4.57 ശതമാനം ഇടിഞ്ഞു. ജൂൺ പാദത്തിൽ, ഉയർന്ന അസംസ്കൃത വസ്തുക്കളുടെ വില മൂലം കമ്പനി 334.80 കോടി രൂപയുടെ അറ്റ നഷ്ടം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിലയിടിഞ്ഞത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 444 കോടി രൂപയായിരുന്നു. എന്നാൽ മൊത്ത വരുമാനം 24.79 ശതമാനം ഉയർന്ന് 2,154.78 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ്, കഴിഞ്ഞ വർഷത്തിലെ ഇതേ പാദത്തിൽ നിന്നും, 94 ശതമാനം ഉയർന്ന് 2,489.58 കോടി രൂപയായി. അസംസ്കൃത വസ്തുക്കളുടെ ചെലവ് 121 ശതമാനം വർധിച്ച് 1,665.31 കോടി രൂപയായതാണ് ഇതിനു കാരണം. കഴിഞ്ഞ വർഷത്തിലെ ജൂൺ പാദത്തിൽ ഇത് 752.34 കോടി രൂപയായിരുന്നു. ഓഹരി ഇന്ന് 3.79 ശതമാനം നഷ്ടത്തിൽ 580 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.