image

27 July 2022 2:10 AM GMT

Technology

5ജി ലേലം 1.45 ലക്ഷം കോടി, അഞ്ചാം റൗണ്ട് തുടരുന്നു

MyFin Desk

5ജി ലേലം 1.45 ലക്ഷം കോടി, അഞ്ചാം റൗണ്ട് തുടരുന്നു
X

Summary

ഡെല്‍ഹി: 5 ജി സ്പെക്ട്രം സ്വന്തമാക്കാനുള്ള ലേലത്തിന്റെ ആദ്യ ദിവസം ലഭിച്ചത് 1.45 ലക്ഷം കോടി രൂപയുടെ ബിഡ്. മുകേഷ് അംബാനിയുടെ റിലയന്‍സ്, സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്‍, ഗൗതം അദാനി, വോഡഫോണ്‍-ഐഡിയ എന്നിവയാണ് ലേലത്തില്‍ പങ്കെടുത്തിട്ടുള്ളവര്‍. ലേലത്തില്‍ നിന്നുള്ള വരുമാനം 1.09 ലക്ഷം കോടി രൂപയായിരുന്ന 2015 ലെ റെക്കോര്‍ഡുകള്‍ മറികടക്കുമെന്ന പ്രതീക്ഷ ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ചിട്ടുണ്ട്. 2016ലെയും 2021ലെയും ലേലത്തില്‍ ഇല്ലാതിരുന്ന 700 മെഗാഹെര്‍ട്‌സ് ബാന്‍ഡിന് വരെ ഇത്തവണ ബിഡ്ഡുകള്‍ ലഭിച്ചിട്ടുണ്ട്. […]


ഡെല്‍ഹി: 5 ജി സ്പെക്ട്രം സ്വന്തമാക്കാനുള്ള ലേലത്തിന്റെ ആദ്യ ദിവസം ലഭിച്ചത് 1.45 ലക്ഷം കോടി രൂപയുടെ ബിഡ്. മുകേഷ് അംബാനിയുടെ റിലയന്‍സ്, സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്‍, ഗൗതം അദാനി, വോഡഫോണ്‍-ഐഡിയ എന്നിവയാണ് ലേലത്തില്‍ പങ്കെടുത്തിട്ടുള്ളവര്‍. ലേലത്തില്‍ നിന്നുള്ള വരുമാനം 1.09 ലക്ഷം കോടി രൂപയായിരുന്ന 2015 ലെ റെക്കോര്‍ഡുകള്‍ മറികടക്കുമെന്ന പ്രതീക്ഷ ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ചിട്ടുണ്ട്.

2016ലെയും 2021ലെയും ലേലത്തില്‍ ഇല്ലാതിരുന്ന 700 മെഗാഹെര്‍ട്‌സ് ബാന്‍ഡിന് വരെ ഇത്തവണ ബിഡ്ഡുകള്‍ ലഭിച്ചിട്ടുണ്ട്. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട വിവരമനുസരിച്ച്, ലേലത്തിന്റെ ആദ്യ ദിവസം തന്നെ 700 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ 39,270 കോടി രൂപയുടെ താല്‍ക്കാലിക ബിഡുകള്‍ ലഭിച്ചിട്ടുണ്ട്.

ലേലത്തിന്റെ അഞ്ചാം റൗണ്ട് നടക്കുന്നുകൊണ്ടിരിക്കുകയാണ്. ലേലം ഇന്ന് അവസാനിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. അള്‍ട്രാ-ഹൈ ഡാറ്റ സ്പീഡ് പവര്‍ ചെയ്യുന്ന 5 ജി സ്പെക്ട്രത്തിന്റെ ഇന്ത്യയുടെ ആദ്യ ലേലം നിലവില്‍ നടക്കുന്നു. കുറഞ്ഞത് 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന മൊത്തം 72 ഗിഗാഹെര്‍ട്‌സ് റേഡിയോ തരംഗങ്ങള്‍ ഒന്നിലധികം ബാന്‍ഡുകളിലായി ലേലം വിളിക്കാനുണ്ട്. 5ജി സ്പെക്ട്രം അള്‍ട്രാ-ഹൈ സ്പീഡ് നിലവില്‍ 4 ജിയേക്കാള്‍ 10 മടങ്ങ് വേഗതയുള്ളതാണ്. തടസമില്ലാത്ത കണക്റ്റിവിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്.