image

31 July 2022 12:36 AM GMT

Banking

പലിശ വരുമാനം കൂടി, ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായത്തിൽ 79 % വർദ്ധന

MyFin Desk

പലിശ വരുമാനം കൂടി, ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായത്തിൽ 79 % വർദ്ധന
X

Summary

നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ നികുതി കിഴിച്ചുള്ള സ്റ്റാൻഡ് എലോൺ  ലാഭം 79.3 ശതമാനം ഉയർന്നു 2,168 കോടി രൂപയായി.  അറ്റപലിശ വരുമാനത്തിലുള്ള ഉയർച്ചയാണ് ഈ നേട്ടത്തിന് കാരണം.  കഴിഞ്ഞ വർഷം ഇതേ പാദത്തിൽ  1,209 കോടി രൂപയായിരുന്നു സ്റ്റാൻഡ് എലോൺ  ലാഭം റിപ്പോർട്ട് ചെയ്തിരുന്നത്.  ട്രെഷറി വരുമാനത്തിൽ  പലിശ നിരക്ക് വർധന പ്രതികൂലമായി ബാധിച്ചിരുന്നുവെങ്കിലും ഈ പാദത്തിൽ തൃപ്തികരമായ ഫലങ്ങളാണ് ഉണ്ടായതെന്ന് സി ഇ ഓ സൻജീവ്‌ ചദ്ദ പറഞ്ഞു.  ബാങ്കിന്റെ വായ്പ ഗുണനിലവാരത്തിൽ സ്ഥിരമായ പുരോഗതിയുണ്ടെന്നും, ഇതാണ് ലാഭം വർധിക്കുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം വായ്പ വളർച്ചയിലും […]


നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ നികുതി കിഴിച്ചുള്ള സ്റ്റാൻഡ് എലോൺ ലാഭം 79.3 ശതമാനം ഉയർന്നു 2,168 കോടി രൂപയായി. അറ്റപലിശ വരുമാനത്തിലുള്ള ഉയർച്ചയാണ് ഈ നേട്ടത്തിന് കാരണം. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1,209 കോടി രൂപയായിരുന്നു സ്റ്റാൻഡ് എലോൺ ലാഭം റിപ്പോർട്ട് ചെയ്തിരുന്നത്. ട്രെഷറി വരുമാനത്തിൽ പലിശ നിരക്ക് വർധന പ്രതികൂലമായി ബാധിച്ചിരുന്നുവെങ്കിലും ഈ പാദത്തിൽ തൃപ്തികരമായ ഫലങ്ങളാണ് ഉണ്ടായതെന്ന് സി ഇ ഓ സൻജീവ്‌ ചദ്ദ പറഞ്ഞു. ബാങ്കിന്റെ വായ്പ ഗുണനിലവാരത്തിൽ സ്ഥിരമായ പുരോഗതിയുണ്ടെന്നും, ഇതാണ് ലാഭം വർധിക്കുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം വായ്പ വളർച്ചയിലും വിശാലമായ മുന്നേറ്റമുണ്ടകുന്നുണ്ടെന്നും, മുന്നിലേക്ക് ശക്തമായ വളർച്ച സാധ്യതകളാണ് കാണുന്നെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറ്റ പലിശ വരുമാനം 12 ശതമാനം ഉയർന്നു 8,838 കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിൽ 7,892 കോടി രൂപയായിരുന്നു. ആഭ്യന്തര അറ്റ പലിശ മാർജിൻ കഴിഞ്ഞ വർഷത്തിൽ ഉണ്ടായിരുന്ന 3.12 ശതമാനത്തിൽ നിന്നും 3.07 ശതമാനമായി കുറഞ്ഞു. ഈ പാദത്തിൽ മാത്രം 588 കോടി രൂപയുടെ ട്രെഷറി നഷ്ടം ഉണ്ടായി.

മൊത്ത നിഷ്ക്രിയ ആസ്തിയുടെ അനുപാതം 8.86 ശതമാനത്തിൽ നിന്നും 6.26 ശതമാനമായി. അറ്റ നിഷ്ക്രിയ ആസ്തി കഴിഞ്ഞ വർഷത്തിലെ ഇതേ പാദത്തിലുണ്ടായിരുന്ന 3.03 ശതമാനത്തിൽ നിന്നും 1.58 ശതമാനമായി. ഈ പാദത്തിൽ 3,266 കോടി രൂപയുടെ സ്ലിപ്പേജ് ആണ് റിപ്പോർട്ട് ചെയ്തത്. 1,740 കോടി രൂപയുടെ കിട്ടാകടം തിരിച്ചെടുക്കുകയും, 859 കോടി രൂപയുടെ വായ്പ നവീകരിക്കുകയും ചെയ്തു. 2023 സാമ്പത്തിക വർഷത്തിൽ 13,000 കോടി തിരിച്ചു പിടിക്കുന്നതിനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

സ്ലിപ്പേജ് അനുപാതം ജൂൺ പാദത്തിൽ 1.71 ശതമാനമായി. മൊത്ത പ്രൊവിഷനുകൾ 57.9 ശതമാനം കുറഞ്ഞു 1,685 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ പാദത്തിൽ ഇത് 4,006 കോടി രൂപയായിരുന്നു. പ്രൊവിഷൻ കവറേജ് അനുപാതം 89.38 ശതമാനമായി.

ക്യാപിറ്റൽ റിസ്ക് അസറ്റ് അനുപാതം കഴിഞ്ഞ വർഷതയിലെ ഇതേ പാദത്തിൽ ഉണ്ടായിരുന്ന 15.40 ശതമാനത്തിൽ നിന്നും 15.46 ശതമാനമായി. ആഭ്യന്തര വായ്പ 15.7 ശതമാനം ഉയർന്നു 69,5493 കോടി രൂപയായി. നിക്ഷേപം 8.5 ശതമാനം വർധിച്ചു 90,9095 കോടി രൂപയായി. റീടൈൽ വായ്പ പോർട്ടഫോളിയോ 23.2 ശതമാനം വളർന്നു. വാർഷികാടിസ്ഥാനത്തിൽ, വ്യക്തിഗത വായ്പ പോർട്ടഫോളിയോ 147.1 ശതമാനവും, വാഹന വായ്പ 25.6 ശതമാനവും, വിദ്യാഭ്യാസ വായ്പ 20.5 ശതമാനവും, ഭവന വായ്പ 15.3 ശതമാനവും ഉയർന്നതാണ് ഈ വർധനക്ക് കാരണം. കോർപറേറ്റ് വായ്പ ഈ പാദത്തിൽ 17.3 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. 2022 ന്റെ ആദ്യ പാദത്തിൽ കോർപറേറ്റ് വായ്പ വിഭാഗത്തിൽ നഷ്ടമുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുണ്ടെന്നു ചദ്ദ പറഞ്ഞു.