image

4 Aug 2022 7:57 AM GMT

Banking

കണ്‍സോളിഡേറ്റഡ് നഷ്ടം ചുരുങ്ങി, വി ഐയ്ക്ക് പുതിയ ചെയര്‍മാന്‍

MyFin Desk

കണ്‍സോളിഡേറ്റഡ് നഷ്ടം ചുരുങ്ങി, വി ഐയ്ക്ക് പുതിയ ചെയര്‍മാന്‍
X

Summary

ഡെല്‍ഹി: വോഡഫോണ്‍-ഐഡിയയുടെ കണ്‍സോളിഡേറ്റഡ് നഷ്ടം മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂണില്‍ 7,296.7 കോടി രൂപയായി ചുരുങ്ങി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തില്‍ ഇത് 7,319.1 കോടി രൂപയായിരുന്നു. ഓഗസ്റ്റ് 19 ന് രവീന്ദര്‍ താക്കര്‍ കമ്പനിയുടെ ചെയന്‍മാനായി ചുമതലയേല്‍ക്കും. അതേസമയം ഹിമാന്‍ഷു കപാനിയ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുമെന്നും വോഡഫോണ്‍ ഐഡിയ അറിയിച്ചു. അദ്ദേഹം നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി വോഡഫോണ്‍ ഐഡിയ ബോര്‍ഡില്‍ തുടരും. നിലവില്‍ വോഡഫോണ്‍ ഐഡിയയുടെ […]


ഡെല്‍ഹി: വോഡഫോണ്‍-ഐഡിയയുടെ കണ്‍സോളിഡേറ്റഡ് നഷ്ടം മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂണില്‍ 7,296.7 കോടി രൂപയായി ചുരുങ്ങി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തില്‍ ഇത് 7,319.1 കോടി രൂപയായിരുന്നു.

ഓഗസ്റ്റ് 19 ന് രവീന്ദര്‍ താക്കര്‍ കമ്പനിയുടെ ചെയന്‍മാനായി ചുമതലയേല്‍ക്കും. അതേസമയം ഹിമാന്‍ഷു കപാനിയ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുമെന്നും വോഡഫോണ്‍ ഐഡിയ അറിയിച്ചു. അദ്ദേഹം നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി വോഡഫോണ്‍ ഐഡിയ ബോര്‍ഡില്‍ തുടരും.

നിലവില്‍ വോഡഫോണ്‍ ഐഡിയയുടെ എംഡിയും സിഇഒയുമാണ് താക്കര്‍. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വോഡഫോണ്‍ ഐഡിയയുടെ വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഏകദേശം 10,410 കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 14 ശതമാനം മെച്ചപ്പെട്ടിട്ടുണ്ട്. ടെലികോ കമ്പനികളുടെ സുപ്രധാന വരുമാനമായ ആവറേജ് റവന്യൂ പെര്‍ യൂസര്‍, വരിക്കാരന് 128 രൂപയായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇത് 104 രൂപയായിരുന്നു. താരിഫ് നിരക്കുകളിലെ വര്‍ധനവാണ് ഈ നേട്ടത്തിന് ആധാരം.