image

6 Aug 2022 6:54 AM GMT

Economy

പ്രവാസികൾക്കും ഇനി ഇന്ത്യയിലെ ബില്ലുകൾ അടയ്ക്കാം

MyFin Desk

പ്രവാസികൾക്കും ഇനി ഇന്ത്യയിലെ ബില്ലുകൾ അടയ്ക്കാം
X

Summary

പ്രവാസികളായ ഇന്ത്യക്കാർക്കും ഇനി മുതൽ കേന്ദ്ര സർക്കാരിന്റെ ബിൽ പേയ്‌മെന്റ് സംവിധാനം ആയ ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം (ബി ബി പി എസ്) വഴി ഇന്ത്യയ്ക്കകത്തെ ബില്ലുകൾ അടയ്ക്കാം. ഇതിനായി ഈ സംവിധാനം ശക്തിപ്പെടുത്തണമെന്ന് ആർ ബി ഐ നിർദേശിച്ചു. നാഷണൽ പേയ്‌മെന്റ് കോർപറേഷന്റെ അധീനതയിലുള്ളതാണ് ബി ബി പി എസ് എന്ന പേയ്‌മെന്റ് സംവിധാനം. 20,000 ത്തിലേറെ കമ്പനികളുടെ സേവനം ഈ സംവിധാനത്തിൽ ഉറപ്പാക്കിയിട്ടുണ്ട്. ഇപ്പോൾ രാജ്യത്തിനകത്തെ ഇടപാടുകൾക്കായി ഇന്ത്യക്കാർക്ക് മാത്രമാണ് ഈ സേവനം […]


പ്രവാസികളായ ഇന്ത്യക്കാർക്കും ഇനി മുതൽ കേന്ദ്ര സർക്കാരിന്റെ ബിൽ
പേയ്‌മെന്റ് സംവിധാനം ആയ ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം (ബി ബി പി
എസ്) വഴി ഇന്ത്യയ്ക്കകത്തെ ബില്ലുകൾ അടയ്ക്കാം. ഇതിനായി ഈ
സംവിധാനം ശക്തിപ്പെടുത്തണമെന്ന് ആർ ബി ഐ നിർദേശിച്ചു. നാഷണൽ പേയ്‌മെന്റ് കോർപറേഷന്റെ അധീനതയിലുള്ളതാണ് ബി ബി പി എസ് എന്ന പേയ്‌മെന്റ് സംവിധാനം. 20,000 ത്തിലേറെ കമ്പനികളുടെ സേവനം ഈ സംവിധാനത്തിൽ ഉറപ്പാക്കിയിട്ടുണ്ട്.

ഇപ്പോൾ രാജ്യത്തിനകത്തെ ഇടപാടുകൾക്കായി ഇന്ത്യക്കാർക്ക് മാത്രമാണ് ഈ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുക. 80 ദശലക്ഷത്തിലേറെ ഇടപാടുകളാണ് ഓരോ മാസവും ബി ബി പി എസ് വഴി നടക്കുന്നത്. എൻ ആർ ഇ അക്കൗണ്ടുകൾ ഇല്ലാത്തവരും ആഭ്യന്തര ബില്ലെർമാരുമായി ഇടപാടുകൾ നടത്തുവാൻ സാധിക്കാത്തവരുടെയും സൗകര്യാർത്ഥമാണ് ഈ രീതി നടപ്പിലാക്കുന്നത്. പ്രവാസികളുടെയും അവരുടെ കുടുബങ്ങളുടെയും പണമിടപാടുകൾ സുഗമമാക്കുക
എന്നതാണ് ഈ സംവിധാനത്തിന്റെ പ്രഥമ പരിഗണനയെന്ന് ആർ ബി ഐ
ഡെപ്യൂട്ടി ഗവർണർ രബി ശങ്കർ അറിയിച്ചു. ഇതുവഴി ഈ സംവിധാനത്തിൽ
ഉൾപ്പെട്ടിട്ടുള്ള എല്ലാ ബില്ലർമാരുടെയും ഇടപാടുകൾക്ക്‌ പരസ്പര
പ്രവർത്തനക്ഷമത ഉറപ്പാക്കാൻ കഴിയും. ഇതിനായുള്ള മാർഗനിർദേശം ആർ
ബി ഐ ഉടൻ പുറത്തിറക്കുന്നതാണ്.

വിവിധ തരത്തിലും, തലത്തിലുമുള്ള നികുതികൾ, പാചക വാതക ബിൽ, ഇൻഷുറൻസ് പ്രീമിയം, മ്യൂച്ചൽ ഫണ്ടുകളുടെ അടവ് ഉൾപ്പെടെ അസംഖ്യം ബില്ലുകൾ അടക്കാനുള്ള ഒരു പേയ്‌മെന്റ് സേവനമാണ് ബി ബി പി എസ് നൽകുന്നത്. വിവിധ തരത്തിലുള്ള കാർഡുകൾ ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ വാലെറ്റുകൾ, ആധാർ
അധിഷ്ഠിത പേയ്‌മെന്റുകൾ തുടങ്ങി ഏതു വഴിയും ഈ സംവിധാനം വഴി
പണമിടപാടുകൾ നടത്താവുന്നതാണ്. രാജ്യത്തിനകത്തേക്കു കൂടുതൽ
പണമൊഴുക്ക് ഉറപ്പുവരുത്തുന്നതിനോടൊപ്പം കുടുംബങ്ങളുടെ പ്രത്യേകിച്ച് പ്രവാസികളായ മക്കളുള്ള വൃദ്ധ മാതാപിതാക്കൾക്കും സുഗമമായി ക്രയവിക്രയങ്ങൾ നടത്തുവാനുള്ള അവസരവും ഈ സംവിധാനം വഴി ഉറപ്പാക്കുന്നു.