image

8 Aug 2022 3:32 AM GMT

Banking

15,000 കോടി രൂപയുടെ പ്രോജക്ടുകള്‍ ലക്ഷ്യമിട്ട് ഗോദ്റേജ് പ്രോപ്പര്‍ട്ടീസ്

MyFin Desk

15,000 കോടി രൂപയുടെ പ്രോജക്ടുകള്‍ ലക്ഷ്യമിട്ട് ഗോദ്റേജ് പ്രോപ്പര്‍ട്ടീസ്
X

Summary

  നടപ്പ് സാമ്പത്തികവര്‍ഷം 15,000 കോടി രൂപ മൂല്യമുള്ള ഹൗസിംഗ് പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നുവെന്നറിയിച്ച് ഗോദ്റേജ് പ്രോപ്പര്‍ട്ടീസ്. ഭൂവുടമകളുമായി സംയുക്ത സംരംഭത്തിലൂടെയും, കൂടുതല്‍ പ്ലോട്ടുകള്‍ വാങ്ങിയുമാകും പ്രോജക്ടുകള്‍ നടപ്പാക്കുക. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ കമ്പനിയുടെ ബുക്കിംഗ് ലഭ്യത അഞ്ചിരട്ടി വര്‍ധിച്ച് 2,520 കോടി രൂപയായി. ഇത് എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസ വില്‍പനയാണ്. നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ടുകള്‍ ഉള്‍പ്പെടെ 20 ഓളം റെസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 10 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള […]


നടപ്പ് സാമ്പത്തികവര്‍ഷം 15,000 കോടി രൂപ മൂല്യമുള്ള ഹൗസിംഗ് പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നുവെന്നറിയിച്ച് ഗോദ്റേജ് പ്രോപ്പര്‍ട്ടീസ്. ഭൂവുടമകളുമായി സംയുക്ത സംരംഭത്തിലൂടെയും, കൂടുതല്‍ പ്ലോട്ടുകള്‍ വാങ്ങിയുമാകും പ്രോജക്ടുകള്‍ നടപ്പാക്കുക.

ഏപ്രില്‍- ജൂണ്‍ കാലയളവില്‍ കമ്പനിയുടെ ബുക്കിംഗ് ലഭ്യത അഞ്ചിരട്ടി വര്‍ധിച്ച് 2,520 കോടി രൂപയായി. ഇത് എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസ വില്‍പനയാണ്. നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ടുകള്‍ ഉള്‍പ്പെടെ 20 ഓളം റെസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 10 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രോജക്ടുകള്‍ നടപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. 2021-22ല്‍ ഇത് 6.5 ദശലക്ഷം ചതുരശ്ര അടിയായിരുന്നു. ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഭാഗമായ, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്, രാജ്യത്തെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ കമ്പനികളിലൊന്നാണ്.

2010ല്‍ സ്ഥാപിതമായ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 22 ദശലക്ഷം ചതുരശ്ര അടി നിര്‍മിതി വിതരണം ചെയ്തു. നിലവില്‍ ഇന്ത്യയിലുടനീളമുള്ള 86 പ്രോജക്ടുകളിലായി ഏകദേശം 192 ദശലക്ഷം ചതുരശ്ര അടി വികസിപ്പിക്കാവുന്ന പ്രദേശമുണ്ട്.