image

9 Aug 2022 1:37 AM GMT

Industries

ടിസിഎൽ വീഴ്ച വരുത്തിയ 645 കോടി രൂപ തിരിച്ചുപിടിക്കണമെന്ന് സിഎജി

PTI

ടിസിഎൽ വീഴ്ച വരുത്തിയ 645 കോടി രൂപ തിരിച്ചുപിടിക്കണമെന്ന് സിഎജി
X

Summary

ഡെല്‍ഹി: ടാറ്റാ കമ്മ്യൂണിക്കേഷൻസ് (ടിസിഎല്‍) വരുമാനം കുറച്ച് കാണിച്ചതിലൂടെ സര്‍ക്കാരിന് 645 കോടി രൂപ നഷ്ടമുണ്ടായതായി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി). 2006-07 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ ടിസിഎൽ മൊത്ത വരുമാനം കുറഞ്ഞാണ് കാണിച്ചതെന്നും അതിനാല്‍ സർക്കാരിന് നഷ്ടം സംഭവിച്ചുവെന്നും ഇന്നലെ പുറത്തിറങ്ങിയ റിപ്പോർട്ടിൽ പറയുന്നു. ടിസിഎല്‍ നിന്ന് തുക തിരിച്ചുപിടിക്കണമെന്ന നിര്‍ദ്ദേശമാണ് സിഎജി മുന്നോട്ടു വെയ്ക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 13,252.81 കോടി രൂപയുടെ മൊത്ത വരുമാനമാണ് കമ്പനി കുറച്ചു കാണിച്ചത്. […]


ഡെല്‍ഹി: ടാറ്റാ കമ്മ്യൂണിക്കേഷൻസ് (ടിസിഎല്‍) വരുമാനം കുറച്ച് കാണിച്ചതിലൂടെ സര്‍ക്കാരിന് 645 കോടി രൂപ നഷ്ടമുണ്ടായതായി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി).

2006-07 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ ടിസിഎൽ മൊത്ത വരുമാനം കുറഞ്ഞാണ് കാണിച്ചതെന്നും അതിനാല്‍ സർക്കാരിന് നഷ്ടം സംഭവിച്ചുവെന്നും ഇന്നലെ പുറത്തിറങ്ങിയ റിപ്പോർട്ടിൽ പറയുന്നു. ടിസിഎല്‍ നിന്ന് തുക തിരിച്ചുപിടിക്കണമെന്ന നിര്‍ദ്ദേശമാണ് സിഎജി മുന്നോട്ടു വെയ്ക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം 13,252.81 കോടി രൂപയുടെ മൊത്ത വരുമാനമാണ് കമ്പനി കുറച്ചു കാണിച്ചത്. അതനുസരിച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് ലഭിക്കേണ്ടിയിരുന്നത് 950.25 കോടി രൂപയായിരുന്നു; എന്നാൽ, ടിസിഎല്ലിൽ നിന്ന് ലൈസന്‍സ് ഫീസായി 305.25 കോടി രൂപ മാത്രമാണ് ഈടാക്കിയത്.

സ്പെക്ട്രം ചാര്‍ജുകള്‍ക്കുള്ള എജിആറിന്റെ (ക്രമീകരിച്ച മൊത്ത വരുമാനം) 0.15 ശതമാനം എന്ന ഏറ്റവും കുറഞ്ഞ നിരക്ക് കണക്കിലെടുക്കുമ്പോള്‍, ഇ, വി ബാന്‍ഡിന്റെ ഒരു കാരിയറിന് സ്പെക്ട്രം ചാർജ് 67.53 കോടി രൂപയാണ്.

2020-21 വര്‍ഷത്തേക്ക് ടെലികോം സേവന ദാതാക്കള്‍റിപ്പോര്‍ട്ട് ചെയ്ത ശരാശരി എജിആര്‍ അടിസ്ഥാനമാക്കി ഒരു സര്‍ക്കിളിന് മാത്രം പ്രതീക്ഷിച്ച വാര്‍ഷിക വരുമാനം 3.30 കോടി രൂപയായിരുന്നുവെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.