image

12 Aug 2022 5:53 AM GMT

Technology

സാംസങ്ങിനെ കടത്തിവെട്ടാന്‍ ഷവോമി: മിക്‌സ് ഫോള്‍ഡ് 2 ഉടനിറങ്ങും

MyFin Desk

സാംസങ്ങിനെ കടത്തിവെട്ടാന്‍ ഷവോമി: മിക്‌സ് ഫോള്‍ഡ് 2 ഉടനിറങ്ങും
X

Summary

സാംസങ് ഫോള്‍ഡ് 4 മോഡല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സെപ്റ്റംബറിലിറക്കുമെന്ന് അറിയിച്ച് 24 മണിക്കൂറിനകം ഫോള്‍ഡ് മോഡല്‍ ഫോണ്‍ ഇറക്കുമെന്നറിയിച്ച് ഷവോമി. ഷവോമി മിക്‌സ് ഫോള്‍ഡ് 2 എന്നാണ് പുതിയ മോഡലിന്റെ പേര്. ചൈനയില്‍ ഈ മോഡല്‍ ഇതിനോടകം കമ്പനി ഇറക്കിക്കഴിഞ്ഞുവെന്നാണ് സൂചന. എന്നാല്‍ ഫോണ്‍ ഇറക്കുന്നതിനെ പറ്റി കമ്പനി ഔദ്യോഗിക അറിയിപ്പിറക്കിയിട്ടില്ല. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 1,06,423 രൂപയായിരിക്കും മോഡലിന്റെ പ്രാരംഭ വില. 12 ജിബി റാമുള്ള ഫോണില്‍ 256 ജിബി, 512 ജിബി, 1 ടിബി എന്നിങ്ങനെയാകും […]


സാംസങ് ഫോള്‍ഡ് 4 മോഡല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സെപ്റ്റംബറിലിറക്കുമെന്ന് അറിയിച്ച് 24 മണിക്കൂറിനകം ഫോള്‍ഡ് മോഡല്‍ ഫോണ്‍ ഇറക്കുമെന്നറിയിച്ച് ഷവോമി. ഷവോമി മിക്‌സ് ഫോള്‍ഡ് 2 എന്നാണ് പുതിയ മോഡലിന്റെ പേര്. ചൈനയില്‍ ഈ മോഡല്‍ ഇതിനോടകം കമ്പനി ഇറക്കിക്കഴിഞ്ഞുവെന്നാണ് സൂചന. എന്നാല്‍ ഫോണ്‍ ഇറക്കുന്നതിനെ പറ്റി കമ്പനി ഔദ്യോഗിക അറിയിപ്പിറക്കിയിട്ടില്ല. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 1,06,423 രൂപയായിരിക്കും മോഡലിന്റെ പ്രാരംഭ വില. 12 ജിബി റാമുള്ള ഫോണില്‍ 256 ജിബി, 512 ജിബി, 1 ടിബി എന്നിങ്ങനെയാകും സ്‌റ്റോറേജ്. 1 ടിബിയുള്ള മോഡലിന് 1.42 ലക്ഷം രൂപയാണ് വില.
സാംസങ്ങിന്റെ പ്രീമിയം മോഡലായ ഗാലക്‌സി ഇസെഡ് ഫോള്‍ഡ് ഫോര്‍ ഇന്ത്യയില്‍ സെപ്റ്റംബര്‍ മാസം ഇറക്കുമെന്നാണ് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1,799 യുഎസ് ഡോളറാണ് വില. ഇത് ഏകദേശം 1.42 ലക്ഷം രൂപ വരും. സാംസങ് സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലെ ഏറ്റവും വിലയേറിയ മോഡലാകും ഇത്. വേരിയന്റുകള്‍ക്ക് അനുസൃതമായി വിലയിലും വ്യത്യാസമുണ്ടായേക്കും.
കഴിഞ്ഞ വര്‍ഷം ഇറക്കിയ ഗാലക്‌സി ഫോള്‍ഡ് 3 മോഡലുകള്‍ക്ക് 1.49 ലക്ഷം മുതല്‍ 1.57 ലക്ഷം രൂപ വരെയായിരുന്ന വില. ഇതിനൊപ്പം തന്നെ പുറത്തിറങ്ങിയ ഫ്‌ളിപ്പ് 3 മോഡലിന് 84,999 രൂപ മുതല്‍ 88,999 രൂപ വരെയായിരുന്നു വില. എസ് പെന്‍ സപ്പോര്‍ട്ടുമായിട്ടാണ് സാംസങ് ഗാലക്‌സി ദ ഫോള്‍ഡ്4 വിപണിയിലെത്തുന്നത്. ഗാലക്‌സി ഫോള്‍ഡ് 3യ്ക്കും എസ് പെന്‍ സപ്പോര്‍ട്ടുണ്ടായിരുന്നു. ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണിനൊപ്പം ഉപയോഗിക്കാന്‍ പ്രത്യേകം ഡിസൈന്‍ ചെയ്താണ്. ഒപ്പം സ്‌റ്റൈലസ് സ്ഥാപിക്കാന്‍ പ്രത്യേക ചേമ്പറുള്ള ഒരു കേസാണ് നല്‍കിയിരിക്കുന്നത്.