image

18 Aug 2022 1:44 AM GMT

Banking

ഉയര്‍ന്ന പലിശ നല്‍കുന്ന ബാങ്ക് ഓഫ് ബറോഡയുടെ എഫ്ഡി സ്‌കീം

MyFin Desk

ഉയര്‍ന്ന പലിശ നല്‍കുന്ന ബാങ്ക് ഓഫ് ബറോഡയുടെ എഫ്ഡി സ്‌കീം
X

Summary

ഡെല്‍ഹി: ആഭ്യന്തര റീട്ടെയില്‍ ടേം നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന പുതിയ നിക്ഷേപ പദ്ധതി ബാങ്ക് ഓഫ് ബറോഡ ആരംഭിച്ചു. ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനത്തെ അടയാളപ്പെടുത്തികൊണ്ട് 'ബറോഡ തിരംഗ ഡെപ്പോസിറ്റ് സ്‌കീം' എന്ന പദ്ധതിയാണ് ബാങ്ക് അവതരിപ്പിച്ചത്. ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക ടേം ഡെപ്പോസിറ്റ് പദ്ധതിയാണിത്. പ്രതിവര്‍ഷം 5.75 ശതമാനം പലിശ നിരക്കില്‍ 444 ദിവസം കാലവധിയിലും അതുപോലെ 6 ശതമാനം പലിശ നിരക്കില്‍ 555 […]


ഡെല്‍ഹി: ആഭ്യന്തര റീട്ടെയില്‍ ടേം നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന പുതിയ നിക്ഷേപ പദ്ധതി ബാങ്ക് ഓഫ് ബറോഡ ആരംഭിച്ചു. ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനത്തെ അടയാളപ്പെടുത്തികൊണ്ട് 'ബറോഡ തിരംഗ ഡെപ്പോസിറ്റ് സ്‌കീം' എന്ന പദ്ധതിയാണ് ബാങ്ക് അവതരിപ്പിച്ചത്. ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക ടേം ഡെപ്പോസിറ്റ് പദ്ധതിയാണിത്.
പ്രതിവര്‍ഷം 5.75 ശതമാനം പലിശ നിരക്കില്‍ 444 ദിവസം കാലവധിയിലും അതുപോലെ 6 ശതമാനം പലിശ നിരക്കില്‍ 555 ദിവസം കാലവധിയിലുമായാണ് പദ്ധതി. 2022 ഡിസംബര്‍ 31 വരെ ഈ പദ്ധതി ലഭ്യമാണ്. രണ്ട് കോടി രൂപയില്‍ താഴെയുള്ള റീട്ടെയില്‍ നിക്ഷേപങ്ങള്‍ക്ക് ഇത് ബാധകമാണെന്ന് ബാങ്ക് ഓഫ് ബറോഡ അറിയിച്ചു. പദ്ധതി പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ക്ക് അധിക പലിശ നിരക്ക് ലഭിക്കും.