image

2 Sep 2022 4:08 AM GMT

Automobile

ചിപ്പ് ക്ഷാമത്തിനിടയിലും 'ഹൈ സ്പീഡിൽ' വാഹന വില്‍പ്പന

MyFin Desk

ചിപ്പ് ക്ഷാമത്തിനിടയിലും ഹൈ സ്പീഡിൽ വാഹന വില്‍പ്പന
X

Summary

ഡെല്‍ഹി: വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കിയ എന്നിവ ആഭ്യന്തര വിപണിയില്‍ ആഗസ്റ്റ് മാസത്തെ വാഹന വില്‍പ്പനയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. ഹ്യുണ്ടായ്, ടൊയോട്ട, സ്‌കോഡ തുടങ്ങിയ മറ്റ് നിര്‍മ്മാതാക്കളും കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ആഗസ്റ്റില്‍ മൊത്തവ്യാപാരത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം ഹോണ്ട കാര്‍സ് ഇന്ത്യയുടെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങള്‍ ആഗസ്റ്റില്‍ […]


ഡെല്‍ഹി: വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കിയ എന്നിവ ആഭ്യന്തര വിപണിയില്‍ ആഗസ്റ്റ് മാസത്തെ വാഹന വില്‍പ്പനയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. ഹ്യുണ്ടായ്, ടൊയോട്ട, സ്‌കോഡ തുടങ്ങിയ മറ്റ് നിര്‍മ്മാതാക്കളും കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ആഗസ്റ്റില്‍ മൊത്തവ്യാപാരത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം ഹോണ്ട കാര്‍സ് ഇന്ത്യയുടെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി.
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങള്‍ ആഗസ്റ്റില്‍ 30 ശതമാനം വര്‍ധിച്ച് 1,34,166 എണ്ണമെത്തി. മുന്‍ വര്‍ഷം ഇത് 1,03,187 എണ്ണമായിരുന്നു. ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി സെഗ്മെന്റ് കാറുകളുടെയും ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ആര്‍ എന്നിവയുള്‍പ്പെടെയുള്ള കോംപാക്റ്റ് കാറുകളുടേയും അതുപോലെ ബ്രെസ്സ, എര്‍ട്ടിഗ, എസ്-ക്രോസ്, എക്സ്എല്‍6 എന്നിവ ഉള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങളുടേയും വില്‍പ്പന വര്‍ധിച്ചു.
ആഭ്യന്തര മൊത്തവ്യാപാരത്തില്‍ 2021 ആഗസ്റ്റിലെ 46,866 വാഹനങ്ങളില്‍ നിന്ന് 6 ശതമാനം വര്‍ധനവോടെ ആഗസ്റ്റില്‍ 49,510 വാഹനങ്ങള്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ വിറ്റഴിച്ചു. ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര വിപണിയിലെ പാസഞ്ചര്‍ വാഹന മൊത്തവ്യാപാരം ആഗസ്റ്റില്‍ 68 ശതമാനം വര്‍ധിച്ച് 47,166 എണ്ണമെത്തി. 2021 ഇത് 28,018 എണ്ണമായിരുന്നു.മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 87 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി ആഗസ്റ്റില്‍ 29,852 വാഹനങ്ങള്‍ വിറ്റഴിച്ചു. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) ആഗസ്റ്റില്‍ മൊത്തം മൊത്തവ്യാപാരത്തില്‍ 17 ശതമാനം വര്‍ധന രേഖപ്പെടുത്തി 14,959 വാഹനങ്ങള്‍ വിറ്റഴിച്ചു. 2021 -ല്‍ ഇത് 12,772 എണ്ണമായിരുന്നു.
2021 ആഗസ്റ്റിലെ 3,829 എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്‌കോഡ ഓട്ടോ ഇന്ത്യയുടെ മൊത്തവ്യാപാരത്തില്‍ 10 ശതമാനം വര്‍ധനവോടെ 4,222 വാഹനങ്ങള്‍ വിറ്റഴിച്ചു. ഇരുചക്രവാഹന മേഖലയില്‍, ബജാജ് ഓട്ടോ ആഭ്യന്തര മൊത്തവ്യാപാരത്തില്‍ 49 ശതമാനം വര്‍ധനവ് രേഖപ്പെടുത്തികൊണ്ട് 2021 ഓഗസ്റ്റിലെ 1,72,595 എണ്ണത്തില്‍ നിന്ന് 2022 ഓഗസ്റ്റില്‍ 2,56,755 എണ്ണമായി. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന കഴിഞ്ഞ മാസം 1,79,999 എണ്ണത്തില്‍ നിന്ന് 2,39,325 എണ്ണമായി. ഇത് 33 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് ആഭ്യന്തര വില്‍പ്പനയില്‍ 30 ശതമാനം ഇടിവ് രേഖപ്പെടുത്തി ആഗസ്റ്റില്‍ 7,769 വാഹനങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇത് 11,177 എണ്ണമായിരുന്നു.