image

2 Sep 2022 11:34 PM GMT

Power

ഐനോക്‌സ് വിൻഡിൽ പ്രൊമോട്ടർമാർ 800 കോടി രൂപ നിക്ഷേപിക്കുന്നു

MyFin Bureau

ഐനോക്‌സ് വിൻഡിൽ പ്രൊമോട്ടർമാർ 800 കോടി രൂപ നിക്ഷേപിക്കുന്നു
X

Summary

ഡെൽഹി: മുൻനിര വിൻഡ് എനർജി സൊല്യൂഷൻ കമ്പനി ആയ ഐനോക്‌സ് വിൻഡിന്റെ പ്രൊമോട്ടർമാർ കമ്പനിയിൽ 800 കോടി രൂപ നിക്ഷേപിക്കും. പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിലാണ് തുക നിക്ഷേപിക്കുന്നത്. ഐനോക്‌സ് ലീസിങ് ആൻഡ് ഫിനാൻസ് 600 കോടി രൂപയും, ഐനോക്‌സ് വിൻഡ് എനർജി 200 കോടി രൂപയുമാണ് നിക്ഷേപിക്കുക. 10 രൂപ മുഖ വിലയുള്ള നോൺ - കൺവെർട്ടിബിൾ നോൺ ക്യുമുലേറ്റീവ് പാർട്ടിസിപ്പേറ്റിങ് റെഡീമബിൾ പ്രീഫെറൻസ് ഓഹരികൾ (NCPRPS) അനുവദിച്ചാണ്‌ ഐനോക്‌സ് വിൻഡ് തുക സമാഹരിക്കുന്നത്. നിലവിലുള്ള ബാധ്യത […]


ഡെൽഹി: മുൻനിര വിൻഡ് എനർജി സൊല്യൂഷൻ കമ്പനി ആയ ഐനോക്‌സ് വിൻഡിന്റെ പ്രൊമോട്ടർമാർ കമ്പനിയിൽ 800 കോടി രൂപ നിക്ഷേപിക്കും. പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിലാണ് തുക നിക്ഷേപിക്കുന്നത്.

ഐനോക്‌സ് ലീസിങ് ആൻഡ് ഫിനാൻസ് 600 കോടി രൂപയും, ഐനോക്‌സ് വിൻഡ് എനർജി 200 കോടി രൂപയുമാണ് നിക്ഷേപിക്കുക.

10 രൂപ മുഖ വിലയുള്ള നോൺ - കൺവെർട്ടിബിൾ നോൺ ക്യുമുലേറ്റീവ് പാർട്ടിസിപ്പേറ്റിങ് റെഡീമബിൾ പ്രീഫെറൻസ് ഓഹരികൾ (NCPRPS) അനുവദിച്ചാണ്‌ ഐനോക്‌സ് വിൻഡ് തുക സമാഹരിക്കുന്നത്.

നിലവിലുള്ള ബാധ്യത തിരിച്ചടക്കുന്നതിനാണ് തുക വിനിയോഗിക്കുകയെന്നും സമീപ ഭാവിയിൽ തന്നെ കമ്പനി കട വിമുക്തമാകുമെന്നും ഐനോക്‌സ് വിൻഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ ദേവൻഷ് ജെയിൻ പറഞ്ഞു.

ഐ പി പികൾ, യൂട്ടിലിറ്റീസ്, പൊതുമേഖലാ യൂണിറ്റുകൾ, കോര്പരെറ്റ് നിക്ഷേപകർ, ഗുജറാത്ത്, ഹിമാചൽ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിർമാണ പ്ലാന്റുകൾ എന്നിവയ്ക്ക് ഐനോക്‌സ് വിൻഡ് സേവനങ്ങൾ നൽകുന്നുണ്ട്.