image

5 Sep 2022 11:55 PM GMT

Cryptocurrency

ക്രിപ്‌റ്റോയെ 'ബ്ലോക്ക്' ചെയ്യില്ല, ബ്ലോക്ക് ചെയിന്‍ ബിസിനസിന് നൈജീരിയ 

MyFin Desk

ക്രിപ്‌റ്റോയെ ബ്ലോക്ക് ചെയ്യില്ല, ബ്ലോക്ക് ചെയിന്‍ ബിസിനസിന് നൈജീരിയ 
X

Summary

ആഗോളതലത്തില്‍ ക്രിപ്‌റ്റോ കറന്‍സിയ്ക്ക് തിരിച്ചടി ഏല്‍ക്കുന്ന സമയത്താണ് ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ബിസിനസുകള്‍ക്കായി പ്രത്യേക സാമ്പത്തിക മേഖല (സ്‌പെഷ്യല്‍ ഇക്കണോമിക്ക് സോണ്‍) സജ്ജമാക്കുന്നതിന് നൈജീരിയന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. ഏതാനും ദിവസം മുന്‍പ് നൈജീരിയ എക്‌സ്‌പോര്‍ട്ട് പ്രോസസ്സിംഗ് സോണ്‍സ് അതോറിറ്റി (നെപ്‌സാ) പങ്കുവെച്ച ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് വെര്‍ച്വല്‍ ഫ്രീ സോണ്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിനാന്‍സും ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ ടാലന്റ് സിറ്റിയും ചര്‍ച്ച നടത്തി കഴിഞ്ഞു. ഇത് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ആദ്യ വെര്‍ച്വല്‍ […]


ആഗോളതലത്തില്‍ ക്രിപ്‌റ്റോ കറന്‍സിയ്ക്ക് തിരിച്ചടി ഏല്‍ക്കുന്ന സമയത്താണ് ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ബിസിനസുകള്‍ക്കായി പ്രത്യേക സാമ്പത്തിക മേഖല (സ്‌പെഷ്യല്‍ ഇക്കണോമിക്ക് സോണ്‍) സജ്ജമാക്കുന്നതിന് നൈജീരിയന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. ഏതാനും ദിവസം മുന്‍പ് നൈജീരിയ എക്‌സ്‌പോര്‍ട്ട് പ്രോസസ്സിംഗ് സോണ്‍സ് അതോറിറ്റി (നെപ്‌സാ) പങ്കുവെച്ച ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് വെര്‍ച്വല്‍ ഫ്രീ സോണ്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിനാന്‍സും ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ ടാലന്റ് സിറ്റിയും ചര്‍ച്ച നടത്തി കഴിഞ്ഞു.
ഇത് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ആദ്യ വെര്‍ച്വല്‍ ഫ്രീ സോണ്‍ ആയിരിക്കുമെന്നും ക്രിപ്‌റ്റോ സൗഹൃദ നിയമങ്ങളും നികുതി ഇളവുകളും ഇവിടെയുണ്ടാകുമെന്നും നെപ്‌സാ മാനേജിംഗ് ഡയറക്ടര്‍ അഡേസോജി അഡേസുഗ്ബാ പറഞ്ഞു. ക്രിപ്‌റ്റോ കറന്‍സികള്‍ ധാരാളമായി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ. അടുത്തിടെ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 2.2 കോടി ക്രിപ്‌റ്റോ ഉപഭോക്താക്കളാണ് നൈജീരിയയിലുള്ളത്. അപര്യാപ്തമായ സമ്പദ് വ്യവസ്ഥ, അസ്ഥിരമായ സര്‍ക്കാര്‍ നയങ്ങള്‍, പണപ്പെരുപ്പം എന്നിവ മൂല്യം ആഫ്രിക്കയിലുടനീളം ക്രിപ്‌റ്റോയെ ആശ്രയിക്കുന്നവരുടെ എണ്ണം ഏതാനും വര്‍ഷങ്ങളായി വര്‍ധിച്ച് വരികയാണ്.
ഇന്ത്യയിൽ
കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച സമയത്ത് ആഗോളതലത്തില്‍ ക്രിപ്റ്റോകറന്‍സിയുടെ ഉപയോഗം ഉയര്‍ന്നുവെന്ന് യുണൈറ്റഡ് നേഷന്‍സ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2021 ല്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 7.3 ശതമാനം പേരും ക്രിപ്റ്റോ കറന്‍സി സ്വന്തമാക്കി. ഇതോടെ ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ കറന്‍സികള്‍ വാങ്ങിയ പൗരന്‍മാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
ഇത്തരത്തില്‍ പൗരന്‍മാര്‍ കൈവശം വെച്ചിരിക്കുന്ന ഡിജിറ്റല്‍ കറന്‍സികളുടെ അളവ് കണക്കാക്കിയുള്ള പട്ടികയില്‍ ആദ്യ പതിനഞ്ച് എണ്ണം വികസ്വര രാജ്യങ്ങളാണെന്ന് യുഎന്‍ വാണിജ്യവികസന വിഭാഗമായ യുഎന്‍സിറ്റിഎഡി പറഞ്ഞു. 12.7 ശതമാനവുമായി യുക്രൈന്‍ ഒന്നാം സ്ഥാനത്തും റഷ്യ (11.9ശതമാനം), വെനസ്വേല (10.3 ശതമാനം), സിംഗപ്പൂര്‍ (9.4 ശതമാനം), കെനിയ (8.5 ശതമാനം), യുഎസ് (8.3 ശതമാനം) എന്നിവരും പട്ടികയില്‍ മുന്നിലാണ്.